ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ഈ വര്‍ഷം ചൈനീസ് നിര്‍മ്മാതാക്കള്‍ക്ക് കീഴിലുള്ള എംജി മോട്ടോര്‍സും ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതോട് കൂടി വിപണിയില്‍ വീറും വാശിയും പതിന്മടങ്ങ് വര്‍ധിക്കും. പ്രൗഢമാര്‍ന്ന ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതിയാണ് എംജി കാറുകള്‍ ഇന്ത്യയില്‍ എത്താനിരിക്കുന്നത്.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

പോര് മുറുകിയിരിക്കുന്ന എസ്‌യുവി ശ്രേണിയിലേക്കാണ് എംജി മോട്ടോര്‍സിന്റെയും കണ്ണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കോമ്പാക്ട് എസ്‌യുവി നിര കൈയ്യടക്കിയ ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിച്ചാകും എംജി മോട്ടോര്‍സ് വിപണിയില്‍ ആദ്യ ചുവടുവെയ്ക്കുക.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

ഇതിന് വേണ്ടി രാജ്യാന്തര നിരയില്‍ നിന്നുള്ള ZS എസ്‌യുവിയെ കൂട്ടുപിടിച്ചാകും എംജി മോട്ടോര്‍സ് ഇങ്ങോട്ടെത്തുക. എംജി മോട്ടോര്‍സിന്റെ ഇന്ത്യന്‍ വരവറിയിച്ചുള്ള ഔദ്യോഗിക ടീസറും കമ്പനി അടുത്തിടെ പുറത്ത് വിട്ടിരുന്നു.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

2016 ലാണ് ZS എസ്‌യുവി എംജി നിരയില്‍ ആദ്യമായി പിറവിയെടുത്തത്. നിലവില്‍ ഇംഗ്ലീഷ് വിപണികളില്‍ എംജി മോട്ടോര്‍സിന്റെ കരുത്തന്‍ പോരാളിയാണ് ZS എസ്‌യുവി.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ZS എസ്‌യുവിയുടെ ഒരുക്കം. 1.0 ലിറ്റര്‍ പതിപ്പില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇടംപിടിക്കുമ്പോള്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് 1.5 ലിറ്റര്‍ പതിപ്പില്‍ ലഭ്യമാകുന്നത്.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

കാഴ്ചയില്‍ ഏറെ അഗ്രസീവാണ് എംജി ZS. വലിയ ഫ്രണ്ട് ഗ്രില്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ ZS എസ് യു വിയുടെ ഡിസൈന്‍ വിശേഷങ്ങളാണ്.

Trending On DriveSpark Malayalam:

വാഗ്ദാനം ചെയ്ത 60 കിലോമീറ്റര്‍ മൈലേജ് കിട്ടിയില്ല; ഹീറോ പണം തിരിച്ചു നല്‍കണമെന്ന് കോടതി

ബ്രിട്ടീഷുകാരന്‍ തലപ്പാവിനെ പരിഹസിച്ചു; റോള്‍സ് റോയ്‌സ് കൊണ്ട് പ്രതികാരം വീട്ടി സിഖുകാരന്‍

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

റൂഫ് മൗണ്ടഡ് സ്പോയിലറും എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററുമാണ് പ്രധാന റിയര്‍ എന്‍ഡ് ഫീച്ചര്‍. 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളിലാണ് ZS എസ്യുവി അണിനിരക്കുന്നത്.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, കണക്ടിവിറ്റി ഓപ്ഷനുകളോടെയുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളിന് മേലെ കുത്തനെയുള്ള എയര്‍ വെന്റുകള്‍, ഡാഷ്ബോര്‍ഡിലെ സില്‍വര്‍ ട്രിം എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

ഡ്യൂവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ലൊഞ്ച് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് എംജി ZS ന്റെ സുരക്ഷാമുഖം.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

ഇന്ത്യന്‍ വരവില്‍ അഞ്ച് സീറ്ററായാകും എംജി ZS അണിനിരക്കുക. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പുറമെ റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളോടും എംജി ZS ഏറ്റുമുട്ടും.

ബ്രിട്ടീഷ് പാരമ്പര്യവുമായി എംജി മോട്ടോര്‍സ് ഇന്ത്യയിലേക്ക്; ക്രെറ്റയ്ക്ക് പുതിയ എതിരാളി

കമ്പനിയുടെ ഹലോല്‍ പ്ലാന്റില്‍ നിന്നുമാകും ZS എസ്‌യുവികൾ വിപണിയില്‍ അണിനിരക്കുക. മത്സരം കണക്കിലെടുത്ത് ബജറ്റ് വിലയിലാകും കോമ്പാക്ട് എസ്‌യുവി എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #saic
English summary
MG Motors ZS SUV India Launch Details Revealed. Read in Malayalam.
Story first published: Saturday, January 27, 2018, 18:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark