TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
റെനോ ക്വിഡ് തിരിച്ചുവിളിക്കുന്നു — കാരണം ഇതാണ്!

ഇന്ത്യയില്‍ ക്വിഡ് ഹാച്ച്ബാക്കിനെ റെനോ തിരിച്ചുവിളിക്കുന്നു. സ്റ്റീയറിംഗ് വീലിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ക്വിഡ് ഹാച്ച്ബാക്കിനെ റെനോ തിരിച്ചു വിളിക്കുന്നത്.
പ്രശ്‌നസാധ്യതയുള്ള ഹാച്ച്ബാക്കുകളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ റെനോ പുറത്തുവിടും. 800 സിസി ക്വിഡ് പതിപ്പുകളിലാണ് നിര്‍മ്മാണ പിഴവു കണ്ടെത്തിയിരിക്കുന്നത്.
പ്രശ്‌നസാധ്യതയുള്ള ക്വിഡ് ഹാച്ച്ബാക്ക് ഉടമസ്ഥര്‍ക്ക് നിര്‍മ്മാണ പിഴവു സംബന്ധിച്ച വിശദ വിവരങ്ങള്‍ റെനോ കത്ത് മാര്‍ഗ്ഗം അയച്ചു കഴിഞ്ഞു.
സമീപമുള്ള റെനോ സര്‍വീസ് സെന്ററില്‍ നിന്നും ഉടമസ്ഥര്‍ക്ക് കാര്‍ പരിശോധിപ്പിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താം. ഹാച്ച്ബാക്കില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ തികച്ചും സൗജന്യമായി ഡീലര്‍ഷിപ്പുകള്‍ മുഖേന കമ്പനി പരിഹാര നടപടികൾ സ്വീകരിക്കും.
റെനോയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പ്രചാരമുള്ള മോഡലാണ് ക്വിഡ്. 800 സിസി പതിപ്പിലാണ് ക്വിഡ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.
എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ക്ക് ഇടയില്‍ ക്രോസ്ഓവര്‍ പരിവേഷത്തില്‍ എത്തിയ ക്വിഡ് വിപണിയ്ക്ക് ആദ്യം കൗതുകമായിരുന്നു. എന്നാല്‍ പിന്നാലെ ക്വിഡിനെ ഇരുകൈയ്യും നീട്ടി ഉപഭോക്താക്കള്‍ സ്വീകരിച്ചു.
പിന്നീട് പ്രചാരം വര്‍ധിച്ചതിന് പിന്നാലെ 1.0 ലിറ്റര്‍ പതിപ്പിനെയും ക്വിഡില്‍ റെനോ നല്‍കി. പ്രതിമാസം 30,000 യൂണിറ്റോളമാണ് റെനോ ക്വിഡ് രേഖപ്പെടുത്തി വരുന്ന വില്‍പന.
നാവിഗേഷന് ഒപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളാണ് ക്വിഡ് ഹാച്ച്ബാക്കില്‍ റെനോ നല്‍കുന്നത്. 1.0 ലിറ്റര്‍, 800 സിസി പതിപ്പുകള്‍ക്ക് പുറമെ എഎംടി പതിപ്പിനെയും ക്വിഡില്‍ റെനോ ലഭ്യമാക്കുന്നുണ്ട്.
നിലവില്‍ 1.0 ലിറ്റര്‍ പതിപ്പില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ 800 സിസി ക്വിഡിലും എഎംടി ഗിയര്‍ബോക്‌സ് ഇടംപിടിക്കും.
Source: TeamBHP
Trending On DriveSpark Malayalam:
പുതിയ മാരുതി സ്വിഫ്റ്റില്‍ എന്താണ് ഇത്ര 'പുതുമ'?; അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍!
പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here