പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ടിഗോര്‍ സ്‌പോര്‍ടിന്മേലുള്ള ആകാംഷ പതിന്മടങ്ങ് വര്‍ധിപ്പിച്ച് ടാറ്റ. 2018 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ കരുതി വെച്ചിരിക്കുന്ന പ്രധാന അവതാരങ്ങളില്‍ ഒന്നാണ് ടിഗോര്‍ സ്‌പോര്‍ട്.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

ബജറ്റ് പരിവേഷത്തിലാകും ടാറ്റയുടെ ആദ്യ പെര്‍ഫോര്‍മന്‍സ് കോമ്പാക്ട് സെഡാന്‍ വിപണിയില്‍ എത്തുക. ടിഗോര്‍ സ്‌പോര്‍ടിനൊപ്പം ടിയാഗൊ സ്‌പോര്‍ടും നിരയില്‍ പിറവിയെടുക്കും. ടിഗോര്‍ സ്‌പോര്‍ടിന്റെ മുഖ രൂപത്തിലേക്ക് വെളിച്ചം വീശുന്നതാണ് ടാറ്റ പുറത്ത് വിട്ടിരിക്കുന്ന പുതിയ ടീസര്‍.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

മൂര്‍ച്ചയേറിയ അഗ്രസീവ് ഹെഡ്‌ലാമ്പുകളും, വെട്ടിയൊതുക്കിയ ബോണറ്റും, ഷാര്‍പ്പ് ക്യാരക്ടര്‍ ലൈനും ഉള്ളടങ്ങുന്നതാണ് ടിഗോര്‍ സ്‌പോര്‍ടിന്റെ രൂപം. റെഡ് ഹൈലൈറ്റ് നേടിയ പുതിയ ഫോഗ് ലാമ്പ് ഹൗസിംഗും ടിഗോര്‍ സ്‌പോര്‍ടില്‍ ഒരുങ്ങിയിട്ടുണ്ട്.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

അഗ്രസീവ് മുഖഭാവത്തിന് പിന്തുണയേകുന്ന വലിയ എയര്‍ ഡാമുകളും പെര്‍ഫോര്‍മന്‍സ് സെഡാനില്‍ സാന്നിധ്യമറിയിക്കും. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയിലാണ് പുതിയ ടിഗോര്‍, ടിയാഗൊ സ്‌പോര്‍ട് മോഡലുകളുടെ ഒരുക്കം.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

സാധാരണ മോഡലുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന സൈഡ് സ്‌കേര്‍ട്ടുകളും ബോഡിക്കിറ്റുകളും പുതിയ പെര്‍ഫോര്‍മന്‍സ് മോഡലുകളില്‍ പ്രതീക്ഷിക്കാം.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

പെര്‍ഫോര്‍മന്‍സ് ടാഗിന്റെ പശ്ചാത്തലത്തില്‍ ലോവര്‍ സ്പ്രിംഗ് സെറ്റപ്പോടെയുള്ള ദൃഢതയേറിയ സസ്‌പെന്‍ഷനാകും സ്‌പോര്‍ട് പതിപ്പുകളില്‍ ഒരുങ്ങുക. പെര്‍ഫോര്‍മന്‍സ് പരിവേഷത്തിന് അടിവരയിടുന്നതാകും പുതിയ അലോയ് വീല്‍ ഡിസൈനും.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

നെക്‌സോണില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍, ത്രീ-സിലിണ്ടര്‍, ടര്‍ബ്ബോ-ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും ടിഗോര്‍, ടിയാഗൊ സ്‌പോര്‍ട് മോഡലുകളുടെ വരവ്.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

നെക്‌സോണിന് സമാനമായി 110 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാകാം എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പുതിയ സ്‌പോര്‍ട് മോഡലുകളില്‍ ഒരുങ്ങുക.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

അതേസമയം 'JTP' ബാഡ്ജിംഗും പുതിയ ടിയാഗൊ, ടിഗോര്‍ സ്‌പോര്‍ട് മോഡലുകള്‍ നേടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ടാറ്റ മോട്ടോര്‍സും ജയം ഓട്ടോമോട്ടീവുമായുള്ള സംയുക്ത പങ്കാളിത്തത്തെ അനുസ്മരിക്കുന്നതാണ് JTP ബാഡ്ജിംഗ്.

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

സ്‌പോര്‍ട് പതിപ്പുകള്‍ക്ക് പുറമെ പുതിയ പ്രീമിയം ഹാച്ച്ബാക്കും, പ്രീമിയം എസ്‌യുവിയും ടാറ്റ നിരയില്‍ തലയുയര്‍ത്തും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tata motors #Auto Expo 2018 #ടാറ്റ
English summary
Tata Tigor Sport Teased — Tata Motors To Enter Performance Car Segment. Read in Malayalam.
Story first published: Thursday, January 25, 2018, 12:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark