ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

Written By:

ക്വിഡിന് പുതുവത്സര പതിപ്പുമായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍. റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 2.66 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ക്വിഡ് എത്തിയിരിക്കുന്നത്.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

റീലോഡഡ് 2018 എഡിഷന്‍ മോഡല്‍ ക്വിഡിന്റെ 0.8 ലിറ്റര്‍ പതിപ്പാണ് 2.66 ലക്ഷം രൂപയ്ക്ക് ലഭ്യമാവുക. 3.87 ലക്ഷം രൂപയാണ് ക്വിഡ് 1.0 ലിറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

Renault Kwid Live For More Reloaded Edition Prices (Ex-showroom Delhi)

Variants Price
KWID 0.8L SCe ₹ 2,66,700
KWID 1.0L SCe MT ₹ 3,57,900
KWID 1.0L SCe AMT ₹ 3,87,900
ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

പുതിയ ഡീക്കലുകളുടെയും നിറചാര്‍ത്തുകളുടെയും പശ്ചാത്തലത്തില്‍ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എഡിഷന്‍ പുതുമ കൈവരിച്ചിട്ടുണ്ട്. ബോണറ്റിനും, റൂഫിനും, ഷൗള്‍ഡര്‍ ലൈനിനും കുറുകെയുള്ള 'ചെക്കേര്‍ഡ്' സ്പീഡ്സ്റ്റര്‍ (Speedster) ഗ്രാഫിക്‌സാണ് പുതിയ ക്വിഡ് പതിപ്പിന്റെ പ്രധാന കോസ്മറ്റിക് അപ്‌ഡേറ്റ്.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

സൈഡ് ബോഡിയിലും ഇതേ സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സ് ഒരുങ്ങിയിട്ടുണ്ട്. ബ്ലാക്, സില്‍വര്‍, ലൈം ആക്‌സന്റോട് കൂടിയ ഡാര്‍ക്ക് ഗ്രെയ് കോമ്പിനേഷനില്‍ ഒരുങ്ങിയ പുതിയ കളര്‍ സ്‌കീമിലാണ് റെനോ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് 2018 എഡിഷന്റെ വരവ്.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

'ലിവ് ഫോര്‍ മോര്‍' ലോഗോയും പുതിയ ക്വിഡിന്റെ ഡോറുകളില്‍ റെനോ പതിപ്പിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

സ്പീഡ്സ്റ്റര്‍ ഗ്രാഫിക്‌സിന് പുറമെ സ്‌പോര്‍ട്‌സ് (Sportz), റാലിക്രോസ് (RallyCross) ഗ്രാഫിക്‌സ് ഓപ്ഷനുകളും ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എഡിഷനില്‍ റെനോ ലഭ്യമാക്കുന്നുണ്ട്.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഔട്ട്ബാക്ക് ബ്രോണ്‍സ്, പ്ലാനറ്റ് ഗ്രെയ് നിറഭേദങ്ങളിലാണ് പുതിയ ക്വിഡിന്റെ വരവ്. പുതിയ ക്വിഡിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകളാണ് ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എഡിഷനില്‍ ഒരുങ്ങുന്നത്. 53 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുന്ന 799 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് റെനോ നല്‍കുന്നത്.

Trending On DriveSpark Malayalam:

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

'എല്ലാം വെറുതെ'; വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല, കേന്ദ്രം നിലപാട് മാറ്റി

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

കൂടുതല്‍ കരുത്താര്‍ന്ന 999 സിസി എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പുതിയ ക്വിഡിലെ 999 സിസി എഞ്ചിന്‍.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ മീഡിയനാവ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ പുതിയ ക്വിഡ് ലിവ് ഫോര്‍ മോര്‍ റീലോഡഡ് എഡിഷന്റെ വിശേഷങ്ങളാണ്.

ക്വിഡിന് പുതിയ പതിപ്പുമായി റെനോ; വില 2.66 ലക്ഷം രൂപ

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ മുഖേന പുതിയ ക്വിഡിന് മേലുള്ള ബുക്കിംഗ് റെനോ ആരംഭിച്ചു കഴിഞ്ഞു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #renault #റെനോ #new launch
English summary
Renault Kwid Live For More Reloaded 2018 Edition Launched In India. Read in Malayalam.
Story first published: Saturday, January 6, 2018, 13:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark