ജനുവരി മുതല്‍ റെനോ കാറുകള്‍ക്കും വില കൂടും
2019 ജനുവരി മുതല്‍ റെനോ കാറുകള്‍ക്ക് ഇന്ത്യയില്‍ വില കൂടും. ഉത്പാദന - വിതരണ ചിലവുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഴുവന്‍ മോഡലുകളിലും ഒന്നര ശതമാനം വിലവര്‍ധനവ് നടപ്പിലാക്കാനുള്ള റെനോയുടെ തീരുമാനം. ഇതോടെ ജനുവരിയില്‍ 4,000 രൂപ മുതല്‍ 19,875 രൂപ വരെ റെനോ കാറുകള്‍ക്ക് വില ഉയരും.

രൂപയുടെ വിനിമയമ നിരക്ക് ഇടിഞ്ഞതും കാര്‍ വില കൂട്ടാനുള്ള കാരണമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ ചൂണ്ടിക്കാട്ടി. ക്വിഡ് ഹാച്ച്ബാക്ക്, ലോഡ്ജി എംപിവി, ഡസ്റ്റര്‍ എസ്‌യുവി, ക്യാപ്ച്ചര്‍ ക്രോസ്ഓവര്‍ മോഡലുകള്‍ ഉള്ളടങ്ങുന്നതാണ് റെനോയുടെ ഇന്ത്യന്‍ നിര.

ക്യാപ്ച്ചര്‍, ഡസ്റ്റര്‍ മോഡലുകളുടെ അടിത്തറയില്‍ നിന്നാണ് പുതിയ നിസാന്‍ കിക്ക്‌സ് വിപണിയില്‍ എത്തുക. എന്തായാലും വിലവര്‍ധനവിന് മുമ്പെ വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ കാറുകളില്‍ റെനോ പ്രഖ്യാപിച്ചു കഴിഞ്ഞു.
Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

പുതുവര്‍ഷം പ്രമാണിച്ച് കാര്‍ വില കൂട്ടാന്‍ ഒട്ടുമിക്ക നിര്‍മ്മാതാക്കളും ഇക്കുറി രംഗത്തുണ്ട്. ജനുവരി മുതല്‍ കാറുകള്‍ക്ക് മൂന്നു ശതമാനം വില വര്‍ധനവ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു. ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വരെയാണ് വില വര്‍ധിക്കുക.

ഇതോടെ പ്രചാരമേറിയ എത്തിയോസ് ലിവയ്ക്ക് 16,000 രൂപ വരെയും ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് 81,000 രൂപ വരെയും വില കൂടും. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും മോഡലുകളുടെ വില വര്‍ധിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം മോഡലുകള്‍ക്ക് എത്ര ശതമാനം വില കൂടുമെന്നതില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഇസൂസു മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് ജനുവരി മുതല്‍ വില വര്‍ധിക്കാനിരിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാലു ശതമാനം വില വര്‍ധനവ് നടപ്പിലാക്കും.

വരുംദിവസങ്ങളില്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു നിര്‍മ്മാതാക്കളും സമാന നടപടികള്‍ കൈക്കൊള്ളുമെന്ന് സൂചനയുണ്ട്. പുതുവര്‍ഷം കാര്‍ വില കൂട്ടുക, വാഹന നിര്‍മ്മാതാക്കള്‍ പതിവായി സ്വീകരിക്കുന്ന നയമാണിത്.
Most Read: ടാറ്റ കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് — വര്‍ഷാവസാന ഓഫറുകള്‍ ഇങ്ങനെ

വര്‍ഷാവസാനം വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ വില വര്‍ധന നടപടികള്‍ കമ്പനികളെ സഹായിക്കും. മോഡലുകള്‍ക്ക് വന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന നിര്‍മ്മാതാക്കള്‍, പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള അവസരം കൂടിയായി ഡിസംബര്‍ മാസത്തെ കാണുന്നു.


Click it and Unblock the Notifications