സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ഇന്ത്യയില്‍, വില 35.99 ലക്ഷം രൂപ
കൊഡിയാക്കിന് പുതിയ വകഭേദവുമായി സ്‌കോഡ. കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ സ്‌കോഡ ഇന്ത്യയില്‍ പുറത്തിറക്കി. 35.99 ലക്ഷം രൂപയാണ് പുതിയ കൊഡിയാക്ക് മോഡലിന് പ്രാരംഭ വില. ലാവ ബ്ലൂ, ക്വാര്‍ട്ട്‌സ് ഗ്രെയ്, മൂണ്‍ വൈറ്റ്, മാജിക് ബ്ലാക്, മാഗ്നെറ്റിക് ബ്രൗണ്‍ എന്നിങ്ങനെ അഞ്ചു നിറഭേദങ്ങള്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റില്‍ തിരഞ്ഞെടുക്കാം.

രാജ്യത്തുടനീളമുള്ള സ്‌കോഡ ഡീലര്‍ഷിപ്പുകളില്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് മോഡല്‍ വില്‍പനയ്ക്ക് വന്നുതുടങ്ങി. ഇനി മുതല്‍ ലൊറന്‍ ആന്‍ഡ് ക്ലെമന്റായിരിക്കും ഏറ്റവും ഉയര്‍ന്ന കൊഡിയാക്ക് മോഡല്‍.

പുറംമോടിയില്‍ സംഭവിച്ച പരിഷ്‌കാരങ്ങളും കൂടുതല്‍ സംവിധാനങ്ങളും പുതിയ മോഡലിനെ കൊഡിയാക്ക് നിരയില്‍ വേറിട്ടുനിര്‍ത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി ക്രോം ഗ്രില്ലാണ് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് മോഡലില്‍. മുന്‍ പിന്‍ ഫെന്‍ഡറുകളില്‍ പ്രത്യേക ലൊറന്‍ ആന്‍ഡ് ക്ലെമെന്‍ഡ് ബാഡ്ജിഗും ഇടംപിടിക്കും.

പിന്‍ ബമ്പറിന് താഴെയുള്ള ക്രോം ആവരണവും സില്‍വര്‍ റൂഫ് റെയിലുകളും പുതിയ കൊഡിയാക്ക് മോഡലിന്റെ സവിശേഷതകളാണ്. കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറത്തിലാണ് അകത്തളം ഒരുങ്ങുന്നത്. ഡാഷ്‌ബോര്‍ഡില്‍ ക്രോം അലങ്കാരങ്ങള്‍ ധാരാളമായുണ്ട്.
Most Read: 'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ലൊറന്‍ ആന്‍ഡ് ക്ലെമന്റ് ബ്രാന്‍ഡിംഗുള്ള സീറ്റുകളും ഡാഷ്‌ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പുതിയ മോഡലില്‍ എടുത്തുപറയണം. സറൗണ്ട് ഏരിയ വ്യൂ ഉറപ്പുവരുത്തുന്ന 360 ഡിഗ്രി ക്യാമറകള്‍ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റ് അധികമായി അവകാശപ്പെടും.

മുന്നിലും പിന്നിലും ഇരു മിററുകളിലുമായി നാലു വൈഡ് ആംഗിള്‍ ക്യാമറകളാണ് കമ്പനി സ്ഥാപിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയില്‍ നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം ലഭ്യമാകും. ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് ഫീച്ചറാണ് പുതിയ മോഡലിന്റെ മറ്റൊരു പ്രത്യേകത.

പാര്‍ക്കിംഗ് ഇടം സ്വയം കണ്ടെത്താന്‍ ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് സംവിധാനം എസ്‌യുവിയെ സഹായിക്കും. വിര്‍ച്വല്‍ കോക്ക്പിറ്റ് സംവിധാനവും പുതിയ മോഡലില്‍ പരാമര്‍ശിക്കണം.
Most Read: പുതിയ എര്‍ട്ടിഗ വില്‍പന അറീന ഡീലര്‍ഷിപ്പുകള്‍ വഴി, നവംബര്‍ 21 -ന് വിപണിയില്‍

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവി ഓപ്ഷനുകളുടെ പിന്തുണയുണ്ട്. ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്റി സ്ലിപ്പ് റെഗുലേഷന്‍, അഡാപ്റ്റീവ് മുന്‍ ലൈറ്റ് സംവിധാനം എന്നിങ്ങനെ നീളും കൊഡിയാക്കിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

148 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്ക് ലൊറന്‍ ആന്‍ഡ് ക്ലെമന്റില്‍. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തുന്നത്.


Click it and Unblock the Notifications








