'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

By Staff

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും. ടാറ്റയുടെ പ്രതിച്ഛായ പുതിയ എസ്‌യുവി പാടെ തിരുത്തും' - ഒരുനോട്ടം മാത്രമെ കണ്ടെങ്കിലും ഹാരിയറിനെ ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ടാറ്റയില്‍ നിന്നാരും ഇത്രയും പ്രതീക്ഷിച്ചില്ല. ഗാംഭീര്യമുള്ള മുഖഭാവം. പതിവു എസ്‌യുവികളില്‍ നിന്നും വ്യത്യസ്തമായ രൂപകല്‍പന. ഹാരിയറിനെ ലാന്‍ഡ് റോവറിന്റെ അച്ചില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന ടാറ്റ ആരാധകരെ നിരാശപ്പെടുത്തുന്നില്ല.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

എസ്‌യുവിയുടെ വലിയ രൂപത്തിലും ഭാവത്തിലും ലാന്‍ഡ് റോവറിന്റെ പ്രൗഢി നിഴലിക്കുന്നതായി അനുഭവപ്പെടും. വരവു പ്രമാണിച്ച് പൂനെ ശാലയില്‍ ഹാരിയറിന്റെ ഉത്പാദനം ടാറ്റ തുടങ്ങി. 30,000 രൂപ മുന്‍കൂര്‍ പണമടച്ച് ഹാരിയര്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളുടെ നീണ്ടനിരയാണ് ഡീലര്‍ഷിപ്പുകളില്‍.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ഹാരിയറിനെ ടാറ്റ ഔദ്യോഗികമായി അനാവരണം ചെയ്യാനിരിക്കെ എസ്‌യുവിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ഹാരിയറിന്റെ അകത്തളത്തിന് കറുപ്പും ബീജും ചാലിച്ച ഇരട്ടനിറമായിരിക്കുമെന്നാണ് സൂചന.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ അകത്തള വിശാലത ടാറ്റ എസ്‌യുവി അവകാശപ്പെടും. ഉള്ളിലിരിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് ഹാരിയറിലുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങളിൽ മാത്രമെ കൂള്‍ഡ് ഗ്ലോവ് ബോക്‌സ് ഇടംപിടിക്കുകയുള്ളൂ.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

നെക്‌സോണില്‍ കണ്ടതുപോലെ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും ഹാരിയറില്‍. ഡ്രൈവിംഗ് മോഡുകള്‍ മാറാന്‍ ഗിയര്‍ബോക്‌സിന് മുകളില്‍ പ്രത്യേക റോട്ടറി ഡയല്‍ പ്രതീക്ഷിക്കാം.

Most Read: ക്രാഷ് ടെസ്റ്റില്‍ മൂന്നു സ്റ്റാര്‍, ഹ്യുണ്ടായി i20 -യ്ക്ക് ദൃഢത കുറവെന്നു ഗ്ലോബല്‍ NCAP

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

എസ്‌യുവിയില്‍ 2.0 ലിറ്റര്‍ ക്രൈയോട്ടെക് എഞ്ചിനാണെന്ന കാര്യം കമ്പനി ആദ്യമെ വെളിപ്പെടുത്തി. 148 bhp വരെ കരുത്തു സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. നാലു വീല്‍ ഡ്രൈവ് സംവിധാനവും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ടാറ്റ ഹാരിയറിന്റെ വിശേഷങ്ങളില്‍പ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയാണ് ഹാരിയര്‍ പാലിക്കുന്നത്. മുന്നില്‍ ടാറ്റാ ലോഗോയുള്ള വലിയ ഗ്രില്ല് ശ്രദ്ധയാകര്‍ഷിക്കും. ബോണറ്റിനോടു ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹാരിയറിന് ആധുനിക മുഖച്ഛായ സമ്മാനിക്കുന്നു.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ഗ്രില്ലിന് താഴെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പരുക്കന്‍ ശൈലിക്ക് അടിവര നല്‍കുന്നുണ്ട്. ഇരു വശങ്ങളില്‍ ഊതിപെരുപ്പിച്ച വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധ പിടിച്ചിരുത്തും.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

വിന്‍ഡോലൈനിലൂടെ കടന്നുപോകുന്ന ക്രോം ആവരണം എസ്‌യുവിയുടെ ആകാരം എടുത്തുകാണിക്കും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക് വീതികുറവാണ്.

Most Read: ടിയാഗൊ JTP എഡിഷനെ ടാറ്റ ഇറക്കി, അടുത്ത ഊഴം മാരുതിയുടേത് — വരുന്നൂ സ്വിഫ്റ്റ് RS

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റീനയും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പിന്നഴകിന് ചന്തം ചാര്‍ത്തും. അഞ്ചു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഹാരിയറിന്റെ സീറ്റിംഗ് ഘടന. പിന്‍നിര യാത്രക്കാര്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം.

'ടാറ്റ ഹാരിയര്‍, അതൊരു സംഭവമായിരിക്കും', പുതിയ എസ്‌യുവിയെ നെഞ്ചിലേറ്റി ആരാധകര്‍

ഇരട്ട എയര്‍ബാഗുകള്‍, സണ്‍റൂഫ് എന്നിവയെല്ലാം വരവില്‍ ഹാരിയറിന് മുതല്‍ക്കൂട്ടായി മാറും. ടാറ്റ എസ്‌യുവി വില്‍പനയ്‌ക്കെത്തുമ്പോള്‍ പ്രധാന ഭീഷണി ക്രെറ്റയ്ക്കും കോമ്പസിനുമാണ്. ഏഴു സീറ്ററെങ്കിലും മഹീന്ദ്ര XUV500 -യുടെ വിപണിയും ഹാരിയര്‍ കൈയ്യടക്കിയേക്കാം. അടുത്തവര്‍ഷം ജനുവരിയിലാണ് ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തുക. 16 മുതല്‍ 22 ലക്ഷം രൂപ വരെ ഹാരിയറിന് ടാറ്റ വില നിശ്ചയിച്ചേക്കും.

More from DriveSpark

Article Published On: Saturday, November 3, 2018, 9:49 [IST]
English summary
Tata Harrier First Look Review. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X