ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

By Staff

ടാറ്റ ഹാരിയര്‍ കാണാന്‍ എങ്ങനെയിരിക്കും? പുതിയ ടാറ്റ എസ്‌യുവിയെ ആരുമിതുവരെ കണ്ടിട്ടില്ല. 2018 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായി കമ്പനി കാഴ്ച്ചവെച്ച ഭീകരരൂപമായിരിക്കുമോ ഹാരിയറിന്? ചോദ്യങ്ങള്‍ ഒരുപാടുണ്ട്. എന്തായാലും ജീപ് കോമ്പസിന്റെ വിപണിയില്‍ കണ്ണുവെച്ചു ഹാരിയര്‍ ഇങ്ങെത്തുമ്പോള്‍ സമവാക്യങ്ങള്‍ മാറിമറിയുമെന്ന കാര്യം ഉറപ്പ്.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

പുതിയ ടാറ്റ എസ്‌യുവിയെ കുറിച്ചു കൃത്യമായ ധാരണ വിപണിക്കില്ലെങ്കിലും ഹാരിയറിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിക്കാന്‍ പോവുകയാണ്. ഒക്ടോബര്‍ 15 മുതല്‍ ഹാരിയറിന്റെ ബുക്കിംഗ് ടാറ്റ തുടങ്ങുമെന്ന് റിപ്പോർട്ട്. ബുക്കിംഗ് തുക 30,000 രൂപ.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

അടുത്തവര്‍ഷം ജനുവരിയില്‍ ഹാരിയര്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തുമ്പോള്‍ മാത്രമെ എസ്‌യുവിയുടെ വില ടാറ്റ പ്രഖ്യാപിക്കുകയുള്ളൂ. രാജ്യത്തുടനീളമുള്ള ടാറ്റ ഡീലര്‍ഷിപ്പുകള്‍ ഹാരിയര്‍ എസ് യുവിയുടെ ബുക്കിംഗ് സ്വീകരിക്കും.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ബുക്കിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഹാരിയറിനെ കമ്പനി പ്രദര്‍ശിപ്പിക്കുമെന്നും സൂചനയുണ്ട്. എസ്‌യുവിയുടെ അവതരണത്തിന് പിന്നാലെ ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള തിക്കുംതിരക്കും കണക്കിലെടുത്താണ് ബുക്കിംഗ് നേരത്തെ തുടങ്ങാനുള്ള ടാറ്റയുടെ തീരുമാനം.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ടാറ്റ മോട്ടോര്‍സ് വൈസ് പ്രസിഡന്റ് (പാസഞ്ചര്‍ വാഹന വിഭാഗം) എസ് എന്‍ ബര്‍മ്മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അവതരിച്ച് ഒരുമാസത്തിനകം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാരിയര്‍ കൈമാറാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തും.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ലാന്‍ഡ് റോവര്‍ അടിത്തറയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വന്‍സ്ഡ് ആര്‍കിടെക്ച്ചറാണ് (OMEGARC) അടിത്തറയാണ് ടാറ്റ ഹാരിയര്‍ ഉപയോഗിക്കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഈ അടിത്തറ ഹാരിയറിന് അടിയുറച്ച ദൃഢതയേകും.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ഓഫ്‌റോഡ് പ്രതലങ്ങളില്‍ മികവുകാട്ടാന്‍ എസ്‌യുവിക്ക് സാധിക്കുമെന്ന് പലതവണയായി ടാറ്റ പറഞ്ഞുകഴിഞ്ഞു. രണ്ടു ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും ടാറ്റ ഹാരിയറില്‍ തുടിക്കുക.

Most Read: പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങള്‍ പുറത്ത്, ഒപ്പം ചിത്രങ്ങളും

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനെ ക്രൈയോട്ടെക്കെന്നു ടാറ്റ വിശേഷപ്പിക്കും. വൈദ്യുത പിന്തുണയുള്ള വേരിയബിള്‍ ജിയോമെട്രി ടര്‍ബ്ബോചാര്‍ജ്ജര്‍ ഹാരിയറിന്റെ പ്രധാന സവിശേഷതയാണ്.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

2.0 ലിറ്റര്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കാണ് സാധ്യത കൂടുതല്‍. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഘടനകള്‍ എസ്‌യുവി അവകാശപ്പെടും.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന രൂപകല്‍പനയായിരിക്കും ഹാരിയറിന്. പക്വതകൂടിയ ഷൗള്‍ഡര്‍ ലൈനും പിറകിലേക്ക് ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും നെക്‌സോണിലേതുപോലുള്ള ഹ്യുമാനിറ്റി ലൈനും ഹാരിയറിന്റെ ഡിസൈന്‍ പ്രത്യേകതയായി മാറും.

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

ഓഫ്‌റോഡ് ശേഷിക്ക് പ്രധാന്യം കല്‍പിച്ച് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഹാരിയറില്‍ പ്രതീക്ഷിക്കാം. എസ്‌യുവിയുടെ അകത്തളത്തില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററിയും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇടംപിടിക്കുന്നുണ്ട്.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് —ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

ടാറ്റ ഹാരിയര്‍ ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ — അറിയേണ്ടതെല്ലാം

വിപണിയില്‍ മഹീന്ദ്ര XUV500, ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ക്കും അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ ഭീഷണി മുഴക്കും.

More from DriveSpark

Article Published On: Saturday, October 13, 2018, 19:52 [IST]
English summary
Tata Motors To Open Bookings For The Harrier SUV Soon — Launch Confirmed For January 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X