പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

Written By:

2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ടാറ്റ ഒരുങ്ങി കഴിഞ്ഞു. ടാറ്റ നിരയില്‍ ഏതൊക്കെ പുത്തന്‍ കാറുകള്‍ തലയുയര്‍ത്തുമെന്ന് അറിയാനുള്ള ആകാംഷയിലാണ് കാര്‍ പ്രേമികള്‍. ഒപ്പം ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഡിസൈന്‍ ഭാഷയും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

പുതിയ ഇമ്പാക്ട് ഡിസൈന്‍ 2.0 ഭാഷയില്‍ ഒരുങ്ങുന്ന പുത്തന്‍ ടാറ്റ കാറിലേക്കാണ് ഇപ്പോള്‍ കാര്‍പ്രേമികളുടെ ശ്രദ്ധ. ടാറ്റ X451 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന പുതിയ ഹാച്ച്ബാക്കാകും ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ പുതിയ ഡിസൈന്‍ ഭാഷ വെളിപ്പെടുത്തുക.

Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

അഡ്വാന്‍സ്ഡ് മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ആദ്യ ടാറ്റ കാറാകും വരാനിരിക്കുന്ന പുതിയ ഹാച്ച്ബാക്ക്. സമീപ ഭാവിയില്‍ തന്നെ അഡ്വാന്‍സ്ഡ് മോഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലേക്ക് ടാറ്റ കാറുകള്‍ പൂര്‍ണമായും ചേക്കേറും.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

നിരയില്‍ ടിയാഗൊയ്ക്ക് മേലെയായാകും പുതിയ ഹാച്ച്ബാക്ക് ഇടംപിടിക്കുക. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിശേഷണത്തില്‍ തന്നെ മോഡലിന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

2016 ല്‍ വിപണിയില്‍ അവതരിച്ച സീക്ക ഹാച്ച്ബാക്കാണ് ഇംപാക്ട് ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ആദ്യ ടാറ്റ മോഡല്‍. പിന്നീട് സീക്ക വൈറസ് ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ സീക്ക ഹാച്ച്ബാക്കിനെ ടിയാഗൊ എന്ന പേരില്‍ ടാറ്റ വീണ്ടും അവതരിപ്പിച്ചു.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോഎക്‌സോപയില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് മറയ്ക്ക് പുറത്ത് വരുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

ഹാച്ച്ബാക്കിന് പുറമെ Q501 എന്ന കോഡ്‌നാമത്തിലുള്ള ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയും ടാറ്റയുടെ പണിപ്പുരയിലുണ്ട്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ അടിത്തറയിലാണ് പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ഒരുങ്ങുന്നത്.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

പുത്തന്‍ മോഡലുകള്‍ക്കൊപ്പം പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് ടിയാഗൊ സ്‌പോര്‍ടും ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ നിരയില്‍ അണിനിരക്കും. നെക്‌സോണില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാകും ടിയാഗൊ സ്‌പോര്‍ടിന്റെ വരവ്.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് നെക്‌സോണിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കും ഇതേ 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാകും അണിനിരക്കുക.

പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?

മാരുതി ബലെനോയ്ക്ക് എതിരെയുള്ള ടാറ്റയുടെ മറുപടിയാണ് വരാനിരിക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്ക്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tata #ടാറ്റ
English summary
Tata Motors To Reveal Impact Design Language 2.0 At Auto Expo 2018. Read in Malayalam.
Story first published: Tuesday, January 9, 2018, 19:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark