യുവതലമുറയെ നോട്ടമിട്ട് ലിമിറ്റഡ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍ നിയോണ്‍
ഉത്സവകാലം മുന്നില്‍ക്കണ്ട് കാര്‍ വിപണിയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ടിയാഗൊ NRG, ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ ഒന്നിനുപിറകെ ഒന്നായി വിപണിയിലെത്തും. ഇവരെകൂടാതെ വില്‍പനയ്‌ക്കെത്താന്‍ പോകുന്ന പുതിയ ലിമിറ്റഡ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍ നിയോണ്‍ എസ്‌യുവിയിലേക്കാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും.

നെക്‌സോണിന് പുതിയ പതിപ്പിനെ ഒരുക്കുന്ന കാര്യം ഒരിക്കല്‍പോലും ടാറ്റ സൂചിപ്പിച്ചിട്ടില്ല. ഒരുസുപ്രഭാതത്തില്‍ നെക്‌സോണ്‍ നിയോണ്‍ എഡിഷന്റെ ടീസര്‍ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടപ്പോള്‍ കാര്യമെന്തെന്നറിയാതെ നില്‍ക്കുകയാണ് ആരാധകര്‍.

കഴിഞ്ഞവര്‍ഷം സെപ്തബറിലാണ് നെക്‌സോണിനെ ടാറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കോമ്പാക്ട് എസ്‌യുവി നിരയില്‍ മികച്ച പ്രതികരണം നെക്‌സോണ്‍ തുടക്കത്തിലെ നേടി. ഇതുകണ്ടാണ് നെക്‌സോണ്‍ എഎംടി മോഡലിനെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്.
Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

നെക്‌സോണ്‍ എഎംടിയുടെ തിളക്കം മാറുംമുമ്പെ ലിമിറ്റഡ് എഡിഷന്‍ നെക്‌സോണ്‍ നിയോണും വിപണിയില്‍ എത്താന്‍ പോവുകയാണ്. സെപ്തംബര്‍ അവസാന വാരം അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യവാരം മോഡല്‍ വില്‍പനയ്‌ക്കെത്തും.
നിയോണ്‍ ഗ്രീന്‍ നിറശൈലിയായിരിക്കും ലിമിറ്റഡ് എഡിഷന്‍ നെക്‌സോണിനെന്നു ടീസറില്‍ നിന്ന് വ്യക്തം. മേല്‍ക്കൂരയ്ക്കും മിററുകള്‍ക്കും ഗ്രില്ലിനും ഗ്രെയ് നിറം പ്രതീക്ഷിക്കാം. മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടീസര്‍ നല്‍കുന്നില്ല.

എന്നാല്‍ മേല്‍ക്കൂരയ്ക്ക് സമാനമായി ഗ്രെയ് നിറമായിരിക്കും അലോയ് വീലുകള്‍ക്കും. നേരത്തെ എത്‌ന ഓറഞ്ച് നിറത്തിലാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ കൊണ്ടുവന്നത്. അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡിനും സീറ്റുകള്‍ക്കും ഡോര്‍ ഘടനകള്‍ക്കും ഗ്രെയ് നിറമാകും ലഭിക്കുക.
എന്തായാലും നിലവിലെ നെക്‌സോണിനെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജവും പ്രസരിപ്പും നെക്‌സോണ്‍ നിയോണ്‍ എഡിഷന്‍ നല്‍കുമെന്ന കാര്യമുറപ്പ്. ലിമിറ്റഡ് എഡിഷനാണെങ്കിലും എഞ്ചിനിലോ, സാങ്കേതിക മുഖത്തോ മോഡല്‍ കാര്യമായ മാറ്റങ്ങള്‍ അവകാശപ്പെടില്ല.

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ ലിമിറ്റഡ് എഡിഷന്‍ നെക്‌സോണ്‍ നിയോണിലും തുടരും. പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും.

108 bhp കരുത്തും 260 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍.

പ്രതിമാസം 4,000 യൂണിറ്റുകളുടെ വില്‍പന ടാറ്റ എസ്‌യുവി മുടക്കംകൂടാതെ നേടുന്നുണ്ട്. ഉത്സവകാലത്തിന്റെ പശ്ചാത്തലത്തില്‍ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ നെക്‌സോണ്‍ വില്‍പന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

യുവതലമുറയെയാകും ലിമിറ്റഡ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍ നിയോണ്‍ പ്രധാനമായും നോട്ടമിടുക. വിപണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മാരുതി വിറ്റാര ബ്രെസ്സ എന്നിവരോടാണ് ടാറ്റ നെക്‌സോണിന്റെ മത്സരം.
{document1}


Click it and Unblock the Notifications