സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

By Staff

ഇത്തവണ വമ്പന്‍ മുന്നൊരുക്കങ്ങളാണ് ടാറ്റ നടത്തുന്നത്. ജനപ്രിയ ടിയാഗൊ ഹാച്ച്ബാക്കിന് NRG എഡിഷനെ കമ്പനി നല്‍കിക്കഴിഞ്ഞു. ടിയാഗൊ JTP, ടിഗോര്‍ JTP പെര്‍ഫോര്‍മന്‍സ് പതിപ്പുകള്‍ അണിയറയില്‍ സജ്ജമാണ്. എന്നാല്‍ ഇവര്‍ക്കുമുമ്പെ സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോര്‍ വിപണിയില്‍ എത്തും.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

ഉത്സവകാലം മുന്‍നിര്‍ത്തി ഒക്ടോബര്‍ പത്തിന് പുതിയ ടാറ്റ ടിഗോര്‍ സ്‌പെഷ്യല്‍ എഡിഷന്‍ വില്‍പനയ്ക്ക് വരുമെന്ന് റിപ്പോര്‍ട്ട്. പുറംമോടിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോറിന്റെ വിശേഷങ്ങളായി മാറും.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

2017 -ല്‍ ടിയാഗൊ ഹാച്ച്ബാക്ക് വന്‍ഹിറ്റായതിന് പിന്നാലെയാണ് ടിഗോര്‍ സെഡാനെ ടാറ്റ ഇന്ത്യയില്‍ കൊണ്ടുവരുന്നത്. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ടിയാഗൊയുടെയത്ര പ്രചാരം ടിഗോറിന് സെഡാന്‍ ശ്രേണിയില്‍ നേടാന്‍ സാധിക്കുന്നില്ല.

Most Read: ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

വരാന്‍പോകുന്ന ടിഗോര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഈ സ്ഥിതിവിശേഷത്തിന് മാറ്റംകുറിക്കുമെന്നു ടാറ്റ പ്രതീക്ഷിക്കുന്നു. നേരത്തെ ടിഗോറിന്റെ പ്രത്യേക പരിമിതകാല പതിപ്പിനെ കമ്പനി പുറത്തിറക്കിയിരുന്നു. ചുവപ്പിലും കറുപ്പിലും അണിഞ്ഞൊരുങ്ങിയ ടിഗോര്‍ ബസ് എഡിഷന്‍ സെഡാന് പതിവില്ലാത്ത സ്‌പോര്‍ടി ഭാവമാണ് സമര്‍പ്പിച്ചത്.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

എന്തായാലും പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ ടിഗോറിന്റെ എഞ്ചിനിലോ, സാങ്കേതിക മുഖത്തോ കമ്പനി കൈകടത്തില്ല. നിലവിലുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍, 1.05 ലിറ്റര്‍ റെവടോര്‍ഖ് മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സ്‌പെഷ്യല്‍ എഡിഷനിലും തുടരും.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

1.2 ലിറ്റര്‍ പെട്രോളിന് 85 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 70 bhp കരുത്തും 140 Nm torque -മാണ് 1.05 ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലെയും മാനുവല്‍ ഗിയര്‍ബോക്‌സ്.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

അഞ്ചു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. സമീപഭാവിയില്‍ ടിഗോറിന്റെ വൈദ്യുത പതിപ്പിനെയും ടാറ്റ വിപണിയില്‍ അവതരിപ്പിക്കും.

Most Read: സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി ആന്ധ്രാപ്രദേശില്‍ പ്രത്യേക ശാല സ്ഥാപിക്കുന്നതിന് കമ്പനി താത്പര്യം അറിയിച്ചിട്ടുണ്ട്. ടിഗോര്‍ ഇവിയായിരിക്കും ടാറ്റയില്‍ നിന്നും വില്‍പനയ്‌ക്കെത്തുന്ന ആദ്യ വൈദ്യുത കാര്‍.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

FAME പദ്ധതിയുടെ രണ്ടാംഘട്ടം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാഹചര്യങ്ങള്‍ ടിഗോര്‍ ഇവിക്ക് കൂടുതല്‍ ആനുകൂലമായി മാറും. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ടിഗോര്‍ ഇവിയെ ടാറ്റ ആദ്യമായി കാഴ്ച്ചവെച്ചത്.

സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന്

30 kW വൈദ്യുത മോട്ടോര്‍ ഉപയോഗിക്കുന്ന ടിഗോര്‍ ഇവിയില്‍ മുന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുക. ഒരു സ്പീഡ് മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുണ്ടാവുകയുള്ളൂ. ഒറ്റ ചാര്‍ജ്ജില്‍ 130 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ടിഗോര്‍ ഇവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്ററാണ്.

Article Published On: Saturday, September 29, 2018, 17:29 [IST]
English summary
Tata Motors To Introduce Special Edition Tigor Soon; Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X