ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

മൂന്നരകോടി രൂപ വിലയില്‍ ഫെറാറി പോര്‍ട്ടോഫീനൊ ഇന്ത്യയില്‍ പുറത്തിറങ്ങി. ഫെറാറിയുടെ ഏറ്റവും പുതിയ പ്രാരംഭ മോഡലാണ് 2+2 GT ഘടനയില്‍ എത്തുന്ന പുതിയ പോര്‍ട്ടോഫീനൊ. കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ നടന്ന 70 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പോര്‍ട്ടോഫീനൊ ഫെറാറി നിരയില്‍ പിറന്നത്.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

ചെത്തിയൊതുക്കിയ ബോണറ്റ്. അക്രമണോത്സുകത തെളിഞ്ഞ ഹെഡ്‌ലാമ്പുകള്‍, വിടര്‍ന്നു പുഞ്ചിരിക്കുന്ന വീതിയേറിയ ഗ്രില്ല്; കാഴ്ച്ചയില്‍ ഫെറാറി പോര്‍ട്ടോഫീനൊ ശ്രദ്ധകൈയ്യടക്കും. ഫെറാറിയുടെ സിഗ്നേച്ചര്‍ ഭാവം പുതിയ പോര്‍ട്ടോഫീനൊയിലും ഉടനീളം കാണാം.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

വശങ്ങളില്‍ കാര്‍ബണ്‍ ഫൈബര്‍ സ്‌കേര്‍ട്ടുകള്‍ കാറിന്റെ രൂപത്തെ സ്വാധീനിക്കുന്നുണ്ട്. ചാഞ്ഞുയരുന്ന പിന്‍ വീല്‍ ആര്‍ച്ചുകള്‍ ടെയില്‍ലാമ്പുകളിലേക്ക് വന്നണയുംവിധത്തിലാണ് രൂപകല്‍പന.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

വളയമായി ഒരുങ്ങുന്ന ടെയില്‍ലാമ്പുകള്‍ക്കുള്ളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. ക്വാഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനവും മോഡലില്‍ എടുത്തുപറയണം. പരിഷ്‌കരിച്ച 3.9 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനാണ് ഫെറാറി പോര്‍ട്ടോഫീനൊയില്‍.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

നേരത്തെ കാലിഫോര്‍ണിയ T മോഡലിലും ഇതേ എഞ്ചിനാണ് തുടിച്ചിരുന്നത്. എഞ്ചിന്‍ 600 bhp കരുത്തും 760 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തുക.

Most Read: സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 3.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 320 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം. പഴയ ഹൈഡ്രോളിക് യൂണിറ്റില്‍ നിന്നുമാറി പുതിയ ഇലക്ട്രോ മെക്കാനിക്കല്‍ സ്റ്റീയറിംഗ് സംവിധാനമാണ് പോര്‍ട്ടോഫീനൊ ഉപയോഗിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോഴും ലോഹനിര്‍മ്മിത മേല്‍ക്കൂര പൂര്‍ണ്ണമായി തുറക്കാനും അടയ്ക്കാനും 14 സെക്കന്‍ഡുകള്‍കൊണ്ടു കഴിയും. കാലിഫോര്‍ണിയ T -യെ അപേക്ഷിച്ചു 30 ശതമാനം വായുപ്രതിരോധം കുറയ്ക്കാന്‍ പ്രത്യേക വിന്‍ഡ് ഡിഫ്‌ളക്ടര്‍ മോഡലില്‍ കമ്പനി നല്‍കുന്നുണ്ട്.

Most Read: മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

ആദ്യം സൂചിപ്പിച്ചതുപോലെ 2+2 ഘടനയിലാണ് സീറ്റുകള്‍. മുന്നിലും പിന്നിലും രണ്ടുപേര്‍ക്കുവീതം സഞ്ചരിക്കാം. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 8.8 ഇഞ്ച് സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, 18 ഇഞ്ച് വിധത്തില്‍ ക്രമീകരിക്കാവുന്ന വൈദ്യുത സീറ്റ് എന്നിങ്ങനെ നീളും ഫെറാറി പോര്‍ട്ടോഫീനൊയുടെ മറ്റു വിശേഷങ്ങള്‍.

ഏറ്റവും വിലകുറഞ്ഞ ഫെറാറി കാര്‍ ഇന്ത്യയില്‍; പുഞ്ചിരി തൂകി പോര്‍ട്ടോഫീനൊ

കമ്പനിയുടെ മുംബൈ, ദില്ലി ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രമാണ് പോര്‍ട്ടോഫീനൊയുടെ വില്‍പന. ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറാക്കാന്‍ സ്‌പൈഡര്‍, പോര്‍ഷ 911 ടര്‍ബ്ബോ കാബ്രിയോലെ, ഔഡി R8 സ്‌പൈഡര്‍ മോഡലുകളുമായാണ് ഫെറാറി പോര്‍ട്ടോഫീനൊയുടെ മത്സരം.

Most Read Articles

Malayalam
English summary
Ferrari Portofino Launched In India; Priced At Rs 3.5 Crore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X