സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ കാറുകള്‍ തകരപ്പാട്ടകളല്ല; ഏറെനാളായി കേട്ടുവരുന്ന ഈ ആക്ഷേപത്തിന് കഴിഞ്ഞ ദിവസമാണ് മാരുതി മറുപടി നല്‍കിയത്. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത വിറ്റാര ബ്രെസ്സ നാലു സ്റ്റാര്‍ നേടിയപ്പോള്‍ രാജ്യത്തെ വാഹനപ്രേമികള്‍ അഭിമാനം പൂണ്ടു.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കല്‍പിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ആഹ്ലാദമേറെ നീണ്ടില്ല; ക്രാഷ് ടെസ്റ്റില്‍ അമ്പെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത റെനോ ലോഡ്ജി അഭിമാനനിമിഷങ്ങള്‍ തല്ലിക്കെടുത്തി.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

അഞ്ചില്‍ പൂജ്യം സ്റ്റാറാണ് റെനോ ലോഡ്ജി കുറിച്ചത്. എംപിവിയുടെ പ്രാരംഭ മോഡലുകള്‍ക്ക് എയര്‍ബാഗുകള്‍ ഇല്ലാത്തതിനാല്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കു സുരക്ഷ ഉറപ്പുവരുത്താന്‍ ലോഡ്ജിക്ക് കഴിയില്ലെന്ന് ക്രാഷ് ടെസ്റ്റ് ഫലം വിധിയെഴുതി.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

മോഡലിന്റെ ബോഡി ഘടനയെയും ഗ്ലോബല്‍ NCAP അധികൃതര്‍ കുറ്റപ്പെടുത്തി. ദൃഢത കുറവായതുകൊണ്ടു ഇടിയുടെ ആഘാതം ലോഡ്ജിയുടെ ബോഡിയിലുടനീളം വ്യാപിക്കും.

Most Read: മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

കുട്ടികളുടെ സുരക്ഷയില്‍ റെനോ ലോഡ്ജി രണ്ടു സ്റ്റാര്‍ നേടിയെങ്കിലും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളില്ലാത്തത് അപകടഭീഷണി നിലനിര്‍ത്തുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. എംപിവിയുടെ പ്രാരംഭ വകഭേദമാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ലോഡ്ജി മോഡലുകളില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറല്ല. ക്രാഷ് ടെസ്റ്റില്‍ നിന്നുള്ള ആഘാതം ലോഡ്ജിയുടെ പിന്‍ ഡോറുകളില്‍ കാര്യമായ പരുക്കുകള്‍ സമര്‍പ്പിച്ചു. മോഡലിന്റെ അടിത്തറയ്ക്കും ക്രാഷ് ടെസ്റ്റിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ക്രാഷ് ടെസ്റ്റില്‍ പൂജ്യം സ്റ്റാര്‍ നേടുന്ന ആദ്യ റെനോ കാറല്ല ലോഡ്ജി. നേരത്തെ ക്വിഡ് ഹാച്ച്ബാക്കും സമാനരീതിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ക്വിഡ് ഹാച്ച്ബാക്കില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഒരുങ്ങിയിട്ടുകൂടി ഒരു സ്റ്റാര്‍ മാത്രമാണ് മോഡല്‍ നേടിയത്.

സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ കുറവാണെന്ന പേരുദോഷം പതിയെ വിട്ടുമാറവെ റെനോ തുടര്‍ച്ചയായി വാഹന പ്രേമികളെ നിരാശപ്പെടുത്തുകയാണ്. ഇതിനെകുറിച്ചു കമ്പനി കാര്യമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നുവേണം പറയാന്‍.

Most Read: ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

റെനോ ലോഡ്ജിയുടെ ഏറ്റവും ഉയര്‍ന്ന RxZ വകഭേദത്തില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും പ്രാരംഭ RxE മോഡലുകളില്‍ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍പോലും ഒരുങ്ങുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Lodgy Global NCAP Crash Test Results Revealed — Gets Zero-Star Safety Rating. Read in Malayalam.
Story first published: Friday, September 28, 2018, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X