പുതിയ ഫിഗൊയുമായി ഫോര്‍ഡ്, വില 5.15 ലക്ഷം രൂപ മുതല്‍
കാത്തിരിപ്പിന് വിരാമം. പരിഷ്‌കാരങ്ങളോടെ 2019 ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.15 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമുകളില്‍ അണിനിരക്കും. 8.09 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫിഗൊ മോഡലിന് വില. പുതിയ കാറില്‍ 1,200 ഓളം മാറ്റങ്ങള്‍ സംഭവിച്ചെന്ന് ഫോര്‍ഡ് പറയുന്നു. ആംബിയന്റ്, ടൈറ്റാനിയം, ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് ഹാച്ച്ബാക്കില്‍.

കറുപ്പഴകുള്ള ഹണികോമ്പ് ഗ്രില്ല്, പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട നിറമുള്ള മേല്‍ക്കൂര തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ഫിഗൊയിലുണ്ട്. ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന കാറായും ഇനി ഫോര്‍ഡ് ഹാച്ച്ബാക്ക് അറിയപ്പെടും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TiVCT പെട്രോള്‍ എഞ്ചിന്‍ 94 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ എഞ്ചിന്‍ യൂണിറ്റ് തന്നെ തുടിക്കുന്നു. 20.4 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കാന്‍ ഫിഗൊ പെട്രോളിന് കഴിയും. ഡീസല്‍ പതിപ്പില്‍ മാറ്റമില്ല. ഫോര്‍ഡ് പരീക്ഷിച്ചു തെളിഞ്ഞ 1.5 ലിറ്റര്‍ TDCi എഞ്ചിന്‍ ഫിഗൊ ഡീസലില്‍ തുടരുന്നു.
Most Read: ആവശ്യക്കാരില്ല, എര്‍ട്ടിഗയുടെ പ്രാരംഭ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മാരുതി നിര്‍ത്തി

എഞ്ചിന് 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. മൈലേജ് 25.5 കിലോമീറ്റര്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാവുകയുള്ളൂ. 121 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റ്.

ഫിഗൊ 1.5 ലിറ്റര്‍ പെട്രോള്‍ മോഡല്‍ 16.3 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുമെന്ന് ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. അകത്തളത്തില്‍ കറുപ്പു നിറത്തിനാണ് പ്രധാന്യം. ക്യാബിനില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചു. 7.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, SYNC3 കണക്ടിവിറ്റി സാധ്യതകള്‍ തുറന്നുവെയ്ക്കും.

സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡ് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെ കാറിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നീളും. ഏറ്റവും ഉയര്‍ന്ന ബ്ലൂ വകഭേദത്തിലാണ് ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്. വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 മോഡലുകളുമായി ഫോര്‍ഡ് ഫിഗൊ മത്സരിക്കും.
Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

ഫോർഡ് ഫിഗൊ മോഡലുകളുടെ വില:
| Vairant | Petrol Price | Diesel Price |
| Ambiente | Rs 5,15,000 | Rs 5,95,000 |
| Titanium
| Rs 6,39,000 | Rs 7,19,000 |
| Blu | Rs 6,49,000 | Rs 7,74,000 |
| Titanium 1.5L | Rs 8,09,000 |


Click it and Unblock the Notifications








