2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ കേട്ടുകേള്‍വിയുള്ള വാഹനങ്ങളില്‍ ഒന്നാണ് ഫോഴ്‌സ് മോട്ടോർസിന്റെ ഗൂര്‍ഖ. മഹീന്ദ്ര ഥാറിന്റെ പ്രധാന എതിരാളിയാണ് ഈ വാഹനം. ഥാറിന്റെ പുതിയ മോഡൽ വിപണിയിലെത്താൻ തയ്യാറെടുക്കുന്നതോടെ ഗൂർഖയെയും പരിഷ്ക്കരിക്കുകയാണ് കമ്പനി.

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഫോഴ്‌സ് ഗൂർഖ 4 × 4 എസ്‌യുവിയെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. എങ്കിലും പൂർണമായൊരു ഉടച്ചുവാർക്കൽ ഫോഴ്സ് മോട്ടോഴ്സിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം (BNVSAP), ബിഎസ്-VI മലിനീകരണ മാനദണ്ഡം എന്നിവ പൂർണമായും പാലിച്ചാകും പുതിയ ഗൂർഖ വിപണിയിലെത്തുക.

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്റ്റൈലിംഗ് മാറ്റങ്ങൾ മിക്കതും വാഹനത്തിന്റെ മുൻ പകുതിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നാണ് പുതിയ പരീക്ഷണ ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള വിൻഡ്‌ഷീൽഡ്, ടെയിൽ‌ഗേറ്റ് ഘടിപ്പിച്ച സ്‌പെയർ വീൽ, ലോ-സെറ്റ് ടൈൽ‌ലൈറ്റുകൾ, ലളിതമായ ബമ്പർ എന്നിവയുള്ള റിയർ ഫാസിയയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ നിലനിർത്തിയിട്ടുണ്ട്.

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ എന്നാൽ 2020 ഗൂർഖ റിയർ ക്വാർട്ടർ ഗ്ലാസ് പാനലുകളുകളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. ഹൂഡ്, ഹെഡ്‌ലാമ്പുകൾ, ഗ്രിൽ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെഴ്‌സിഡസ് ജി-വാഗണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഫോഴ്‌സ് ഗൂർഖ ധാരാളം ഗ്രൗണ്ട് ക്ലിയറൻസുള്ള ബോക്‌സി സ്റ്റൈലിംഗ് നിലനിർത്തിയിട്ടുണ്ട്.

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓഫ്-റോഡറിന്റെ നിലവിലുള്ള മോഡലിൽ കാണപ്പെടുന്ന കാലഹരണപ്പെട്ട ഇന്റീരിയറിനെ പരിഷ്ക്കരിച്ച് കൂടുതൽ പ്രീമിയമാക്കി മാറ്റും. ഗൂർഖയിൽ ഹൈ-മൗണ്ടഡ്‌ ഡാഷ്‌ബോർഡ് അവതരിപ്പിക്കുന്നത് തുടരും. പക്ഷേ ഇതിന് പുതിയ രൂപകൽപ്പനയും കൂടുതൽ സവിശേഷതകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന വകഭേദത്തിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മികച്ചതായിരിക്കും.

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ വർഷം ഗൂർഖയുടെ നിരയിൽ ഒരു പുതിയ വകഭേദത്തെ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. 2.2 ലിറ്റർ ഇൻലൈൻ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഈ മോഡലിനുള്ളത്. ഇത് 140 bhp കരുത്തും 321 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മെഴ്‌സിഡസ് ബെൻസിൽ നിന്ന് കടമെടുത്ത 2.2 ലിറ്റർ യൂണിറ്റിനെ ഒഴിവാക്കി ഫോഴ്‌സ് മോട്ടോഴ്‌സ് 2.6 ലിറ്റർ ഹോംഗ്രൂൺ ബി‌എസ്‌-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനാകും പുതിയ ഓഫ്‌റോഡറിൽ വാഗ്ദാനം ചെയ്യുക. അതോടൊപ്പം നിർബന്ധിത ക്രാഷ് ടെസ്റ്റുകളെ നേരിടാൻ എസ്‌യുവിയുടെ ലാഡർ ഫ്രെയിമിനെ കൂടുതൽ ദൃഢീകരിക്കുമെന്നും കരുതാം.

Most Read: മൈക്രോ എസ്‌യുവി വിപണിയിലെത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എസ്‌യുവിക്ക് പരുക്കൻ രൂപം നൽകുന്നതിനുപുറമെ, വാട്ടർ വേഡിംഗ് കഴിവും വർധിപ്പിക്കുന്നതിൽ സ്നോർക്കൽ ഒരുപാട് മുന്നോട്ട് പോകുന്നു. ലഗേജ് റാക്ക്, ലോക്കിംഗ് ഡിഫറൻഷ്യൽസ് എന്നിവയും വാഹനത്തിൽ സജ്ജീകരിക്കും. റെയിൻ ഫോറസ്റ്റ് ചലഞ്ചിൽ (RFC) വളരെയധികം വിജയങ്ങൾ കൈവരിക്കാൻ ഗൂർഖയ്ക്ക് സാധിച്ചിരുന്നു. ആർ‌എഫ്‌സിയുടെ 2016 എഡിഷനിൽ കമ്പനിക്ക് മികച്ച ടീം അവാർഡും ലഭിച്ചിട്ടുണ്ട്.

Most Read:ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

2020 ഫോഴ്സ് ഗൂർഖയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മികച്ച ഓഫ്റോഡർ വാഹനമാണെങ്കിലും മഹീന്ദ്ര ഥാറിന്റെ പ്രചാരം ഫോഴ്‌സ് ഗൂര്‍ഖയുടെ വിപണിയിൽ തിരിച്ചടിയാകുന്നുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോഴ്‌സ് ഗൂർഖ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. പുതുതലമുറ മഹീന്ദ്ര ഥാർ പുറത്തിറങ്ങുന്ന അതേ കാലയളവിലാണ് 2020 ഗൂർഖയും വിപണിയിലെത്തുന്നത്.

Source:Rushlane

More from DriveSpark

Article Published On: Monday, September 23, 2019, 11:30 [IST]
English summary
2020 Force Gurkha SUV New spy shots. Read more Malayalamn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X