പുതുതലമുറ ഹോണ്ട സിറ്റി നിലവിലുള്ള മോഡലിലും നീളമേറിയത്
ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റി സെഡാന്റെ അഞ്ചാം തലമുറ മോഡലിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. കഴിഞ്ഞ ദിവസം വാഹനത്തിന്റെ അടുത്ത ഘട്ട പരീക്ഷണ ഓട്ടവും ജാപ്പനീസ് നിർമ്മാതാക്കൾ നടത്തി.

C-വിഭാഗത്തിലെത്തുന്ന സെഡാന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. പുതിയ ക്രോസ്ഓവറുകളിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും സ്ഥിരമായ വിൽപ്പന നേടാൻ ഹോണ്ടയെ സിറ്റി സഹായിക്കുന്നുണ്ട്. അതിനാൽ 2020 മോഡലിൽ കാര്യമായ പരിഷ്ക്കരണമാകും കമ്പനി നടപ്പിലാക്കുക.

നിലവിലെ മോണോകോക്ക് ഡിസൈനിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും 2020 മോഡലിൽ ഉണ്ടാവുക. അതോടൊപ്പം സിറ്റി സെഡാന്റെ ക്രാഷ് പരിരക്ഷയും കംഫർട്ട് ഓറിയന്റഡ് ഡ്രൈവിംഗ് ഡൈനാമിക്സും ഹോണ്ട വർധിപ്പിക്കും. കൂടാതെ ഹോണ്ടയുടെ ഏറ്റവും പുതിയ സ്റ്റൈലിംഗ് സവിശേഷതകളും വാഹനത്തിന് ലഭിക്കും.

2020 ഹോണ്ട സിറ്റി അതിന്റെ മുൻഗാമിയേക്കാൾ വലിപ്പമേറിയതായിരിക്കും. അതിനർത്ഥം കൂടുതൽ ഇന്റീരിയർ സ്പേസ് വാഗ്ദാനം ചെയ്തേക്കും എന്നാണ്. അഞ്ചാം തലമുറ സിറ്റിയുടെ അകത്തളത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വിധേയമായേക്കും. പ്രത്യേകിച്ചും ഡാഷ്‌ബോർഡ് മെറ്റീരിയലുകളും കളർ തീമുകളും.

ഏറ്റവും പുതിയ കണക്റ്റിവിറ്റി സവിശേഷതകൾ, മെച്ചപ്പെട്ട ഇൻസ്ട്രുമെന്റ് കൺസോൾ, അധിക സൃഷ്ടി സുഖങ്ങൾ നവീകരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുള്ള ഒരു പുതിയ അകത്തളം ഹോണ്ട ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

എഞ്ചിൻ യൂണിറ്റിനെ സംബന്ധിച്ചിടത്തോളം, പുതിയ ഹോണ്ട സിറ്റി ബിഎസ്-VI കംപ്ലയിന്റിന് അനുസൃതമായി വിപണിയിലെത്തും. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ നിലനിർത്തുമെന്നാണ് ലഭിക്കുന്ന സൂചന. സർക്കാരിന്റെ FAME-II പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഹോണ്ട മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും റിപ്പോർട്ടുകളുണ്ട്.
Most Read: എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

നിലവിലെ ട്യൂൺ അവസ്ഥയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ യഥാക്രമം 119 bhp, 100 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 6 സ്പീഡ് സിവിടി ഗീയർബേക്സിനോടൊപ്പവും പെട്രോൾ വകഭേദം തെരഞ്ഞെടുക്കാം.
Most Read: വാഗൺആർ ബിഎസ്-VI 1.0 പെട്രോൾ മോഡൽ അവതരിപ്പിച്ച് മാരുതി

2020 ഹോണ്ട സിറ്റി മാരുതി സിയാസ്, ഹ്യുണ്ടായി വേർണ തുടങ്ങിയ മോഡലുമായി വിപണിയിൽ മത്സരം തുടരും. പുതിയ നവീകരണങ്ങൾക്കൊപ്പം ഹോണ്ട ഈ വിഭാഗത്തിൽ ശ്രദ്ധേയമായ നേട്ടം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Most Read: ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതുതലമുറ 2020 ഹോണ്ട സിറ്റിയുടെ ആഗോള അരങ്ങേറ്റം നവംബർ 25-ന് ബാങ്കോക്കിൽ നടക്കും. 2020 മാർച്ചോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നതിനുമുമ്പ് ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറയെ ഹോണ്ട അവതരിപ്പിക്കും.
Source: Electricvehicleweb


Click it and Unblock the Notifications








