ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതിയ എസ്‌യുവി മോഡലായ T-റോക്കിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടത്തിന് തുടക്കം കുറിച്ചു.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ കുറച്ചുകാലമായി വിപണിയിൽ പുതിയ മോഡലുകളെയൊന്നും അവതരിപ്പിക്കാതെ വിട്ടുനിൽക്കുകയായിരുന്നു ഫോക്‌സ്‌വാഗൺ‌. എന്നാൽ വരും ദിവസങ്ങളിൽ പുതിയ വാഹനങ്ങളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായാണ് തങ്ങളുടെ പുതിയ എസ്‌യുവിയുടെ പരീക്ഷണ ഓട്ടം കമ്പനി നടത്തിയത്. വരാനിരിക്കുന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ പുറത്തിറക്കാനാണ് ഫോക്‌സ്‌വാഗണിന്റെ പദ്ധതി. T-റോക്ക് എസ്‌യുവി കമ്പനിയുടെ ഇന്ത്യ ലൈനപ്പിൽ ടിഗുവാന് താഴെയായി സ്ഥാപിക്കും.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

CBU റൂട്ട് വഴിയാകും വാഹനത്തെ ഇന്ത്യയിലെത്തിക്കുക. അളവുകൾ കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന എസ്‌യുവി ടിഗുവാനേക്കാൾ ചെറുതും വീതിയും ഉള്ളതും കൂടുതൽ സ്പോർട്ടിയർ നിലപാടുമുള്ളതാണ്. 2017 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലായിരുന്നു T-റോക്കിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. അതിനുമുമ്പ് 2014 ജനീവ മോട്ടോർ ഷോയിൽ ഒരു കൺസെപ്റ്റ് മോഡലായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടിഗുവാൻ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ മോഡുലാർ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് T-റോക്കിന്റെ നിർമ്മാണം. പ്രധാന ഡിസൈൻ സൂചകങ്ങളിൽ ലളിതമായ ഫോക്‌സ്‌വാഗൺ ഗ്രില്ലിന്റെ പുതിയ വ്യാഖ്യാനമുണ്ട്. കാറിന്റെ മുൻവശത്ത് ചെറിയഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ച് ഫ്രെയിം ചെയ്തിരിക്കുന്നു. ഫ്രണ്ട് ബമ്പറിനുള്ളിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും കോർണറിംഗ് ലാമ്പുകളും നൽകിയിരിക്കുന്നു.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഒരു പ്രധാന കൂളിംഗ് ഡക്ടും ബമ്പറിന്റെ താഴെയായി സിൽവർ നിറമുള്ള കിക്ക് പ്ലേറ്റും സ്ഥാനംപിടിച്ചിരിക്കുന്നു. ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കും. ഇത് ടേൺ സിഗ്നലുകളാകുമ്പോൾ ഓറഞ്ച് നിറത്തിലേക്ക് മാറുന്നു.

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

T-റോക്കിന്റെ വശങ്ങളിൽ ആധിപത്യം പുലർത്തുന്നത് താരതമ്യേന വലിയ വില്‍ഹൗസുകളാണ്. കൂടാതെ വീൽആർച്ചുകൾ വാഹനത്തിന് ഒരു സ്പോർട്ടിയർ രൂപം നൽകാനും സഹായിച്ചിട്ടുണ്ട്. ഓപ്ഷണലായി എസ്‌യുവിക്ക് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും ലഭിക്കുന്നു.

Most Read: സ്കോഡ കാമിക്ക് എസ്‌യുവി അടുത്ത വർഷം വിപണിയിലെത്തും

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിദേശത്ത് മോഡലിന് 130 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറസ് ലഭിക്കുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യൻ സാഹചര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി ടിഗുവാൻ വാഗ്ദാനം ചെയ്യുന്ന 140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറസായി T-റോക്കിനെ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ പതിപ്പ് T-റോക്ക് 150 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായാകും വിപണിയിലെത്തുക. ഇത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായി ജോടിയാക്കുമെന്നാണ് സൂചന. ഇത് മിക്കവാറും ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനമായിരിക്കും. അതായത് ഫോക്‌സ്‌വാഗന്റെ 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യില്ലെന്ന് അർത്ഥം.

Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ 20 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും T-റോക്കിന്റെ എക്സ്ഷോറൂം വില. നേരത്തെ സൂചിപ്പിച്ചതുപോലെ വരും മാസങ്ങളിൽ എസ്‌യുവി വിൽപ്പനയ്‌ക്കെത്തും. ജീപ്പ് കോമ്പസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളികൾ.

Source: Autocarindia

Most Read Articles

Malayalam
English summary
Volkswagen T-Roc SUV spied in India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X