Just In
- 18 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 21 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 23 hrs ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- News
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പ്രചാരണം തുടങ്ങി, പിണറായി ഇന്ന് മുതല്‍ എട്ട് ദിവസം ധര്മടത്തിറങ്ങും
- Lifestyle
ഇന്നത്തെ ദിവസം തടസ്സങ്ങള്‍ നീങ്ങുന്ന രാശിക്കാര്‍
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Movies
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്കോഡ കാമിക്ക് എസ്‌യുവി അടുത്ത വർഷം വിപണിയിലെത്തും
ചെക്ക് റിപ്പബ്ളിക്കൻ കാർ നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ കുഞ്ഞൻ എസ്‌യുവിയായ കാമിക്കിനെ 2020-ൽ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് സ്ഥിരീകരിച്ചു.

വാഹനത്തിനെ ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ കമ്പനി പരീക്ഷണം നടത്തിയിരുന്നു. ഇന്ത്യയിലേക്ക് വരുന്ന കാർ അതേ യൂറോപ്പ് പതിപ്പ് മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയിൽ കിയ സെൽറ്റോസ്, എംജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ എന്നീ എസ്‌യുവി മോഡലുകൾക്കെതിരെയാകും 2020 കാമിക്കിന്റെ എതിരാളികൾ.

കമ്പനിയുടെ MQB-A0 പ്ലാറ്റ്ഫോമിലൊരുങ്ങുന്ന കോംപാക്ട് എസ്‌യുവിയാവും കാമിക്ക്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതികവിദ്യയും അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള്‍ പങ്കുവയ്ക്കുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനം അരങ്ങേറുമെന്നാണ് പ്രതീക്ഷ.

രൂപകൽപ്പന അനുസരിച്ച് കാമിക്ക് എസ്‌യുവി അടിസ്ഥാനപരമായി കോഡിയാക്ക് എസ്‌യുവിയുടെ താഴ്ന്ന പതിപ്പാണ്. മുൻവശത്ത് സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പുകളും സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കോഡിയാക്കിന്റേതിന് സമാനമായ നേർത്ത ടെയിൽ ലാമ്പുകളുമാണ് വാഹനത്തിൽ ലഭ്യമാകുന്നത്.

അകത്തളത്തിൽ സ്കോഡയുടെ ഏറ്റവും പുതിയ ഡിസൈനാകും ഉൾപ്പെടുത്തുക. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സ്ക്രീൻ ഡാഷ്‌ബോർഡിന്റെ കേന്ദ്രഭാഗമാകും. ടെസ്റ്റ് മോഡലിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ഉണ്ട്. പനോരമിക് സൺറൂഫ് പോലുള്ള ഘടകങ്ങളും ഇന്ത്യൻ പതിപ്പിന്റെ സവിശേഷതകളിൽ ഇടംപിടിച്ചേക്കും.

അതോടൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് ഉള്ള കീലെസ് എൻട്രി, ഒരു മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ കാറിൽ വരുമെന്ന് നേരത്തെ സ്പൈ ചിത്രങ്ങളിലൂടെ സൂചന ലഭിച്ചിരുന്നു. കണക്റ്റഡ് കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും വാഹനത്തിലുണ്ടാകും.
Most Read: XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി വോൾവോ

ഇന്ത്യയിൽ അവതരിപ്പിക്കുന്ന എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇപ്പോൾ ലഭ്യമല്ല. എങ്കിലും മൂന്ന് പെട്രോളും രണ്ട് ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായ TSI പെട്രോൾ, TDI ഡീസൽ യൂണിറ്റുമായാണ് 2020 കാമിക്ക് എസ്‌യുവി വിപണിയിലെത്തുക.
Most Read: ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിൽ നിന്ന് വരുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും സ്‌കോഡയുടെ ഈ എസ്‌യുവി. എന്നിരുന്നാലും ഇടത്തരം എസ്‌യുവിയുടെ സ്വന്തം പതിപ്പും ഫോക്‌സ്‌വാഗന് ഉണ്ടാകും. താമസിയാതെ തന്നെ MQB A0 IN പ്ലാറ്റ്ഫോം രണ്ട് കമ്പനികൾക്കും സെഡാൻ മോഡലുകളും നിർമ്മിക്കും.
Most Read: നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യ 2.0 പദ്ധതി പ്രകാരം 2025 -ഓടെ പ്രതി വര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് ചെക്ക് റിപ്പബ്ളിക്കൻ നിർമ്മാതാക്കളായ സ്കോഡ.