2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കാളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ പുതുതലമുറ മോഡലിന്റെ നിർമ്മാണത്തിലാണ്. രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായാണ് ക്രെറ്റയെ കമ്പനി പരിഷ്ക്കരിക്കുന്നത്. പുതിയ 2020 ഹ്യുണ്ടായി ക്രെറ്റ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിലെത്തുന്നതിനു മുന്നോടിയായി പുതിയ 2020 ക്രെറ്റയുടെ പരീക്ഷണങ്ങൾ കമ്പനി ഇന്ത്യൻ വിപണിയിൽ നടത്തിവരികയാണ്. വാഹനത്തിന്റെ പരീക്ഷണ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രങ്ങൾ അടുത്ത തലമുറ എസ്‌യുവിയുടെ പിൻ പ്രൊഫൈൽ വെളിപ്പെടുത്തുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും പൂർണ്ണമായും മറച്ചാണ് വാഹനത്തിന്റെ പരീക്ഷണം ഹ്യുണ്ടായി നടത്തി വരുന്നത്. പുറത്തുവന്ന ചിത്രങ്ങൾ ഡിസൈൻ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. എങ്കിലും അലോയ് വീലിന്റെ രൂപകല്പ്പന പൂർണമായും മനസിലാക്കാൻ സാധിക്കുന്നുണ്ട്.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2019 ലെ ബീജിംഗ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ix25 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്. നിരവധി സവിശേഷതകളും ഉപകരണങ്ങളും സഹിതം നിരവധി ഡിസൈൻ പരിഷ്ക്കരണങ്ങളും പുതിയ ക്രെറ്റയിൽ ഉണ്ടാകും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മോഡലിന്റെ മുൻഭാഗത്ത് എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ് ലാമ്പുകളും പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് താഴെയായും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെന്യുവിന് സമാനമായ ക്രോം-സ്റ്റഡ്ഡ് ഫ്രണ്ട് ഗ്രില്ലും ഇതിലുണ്ട്. സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകളും പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകളും അടുത്ത തലമുറയിലെ ക്രെറ്റയിൽ ഉൾപ്പെടുന്നതായിരിക്കും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ഹ്യുണ്ടായി ക്രെറ്റയിൽ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റികളായ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും മറ്റ് നിരവധി ഫീച്ചറുകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യും.

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മെക്കാനിക്കലുകളുടെ കാര്യത്തിൽ, അടുത്ത തലമുറ മോഡലിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഇതേ എഞ്ചിനുകളാണ് ഇന്ത്യൻ വിപണിയിൽ അടുത്തിടെ എത്തിയ കിയ സെൽറ്റോസിനെയും ശക്തിപ്പെടുത്തുന്നത്.

Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിലെ 1.5 ലിറ്റർ എഞ്ചിൻ യൂണിറ്റുകൾ ഇതിനകം വിപണിയിലെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചാണ് പുറത്തെത്തുന്നത്. പുതിയ ക്രെറ്റ എസ്‌യുവിയിലെ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റിലേക്ക് ഘടിപ്പിക്കും.

Most Read: 1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിൽ ഒന്നാണ് നിലവിലെ തലമുറയിൽ പെട്ട ഹ്യുണ്ടായി ക്രെറ്റ. ഉയർന്ന മത്സരാധിഷ്ഠിത മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലാണ് മോഡലിന്റെ സ്ഥാനം. ക്രെറ്റയ്ക്ക് 10 ലക്ഷം രൂപയാണ് പ്രാരംഭ വില.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

2020 ഹ്യുണ്ടായി ക്രെറ്റയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലെ ഉയർന്ന മത്സരത്തിൽ മുൻപന്തിയിൽ നിൽക്കാൻ 2020 മോഡലിൽ നിരവധി ഫീച്ചറുകളും ഉപകരണങ്ങളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. കൂടാതെ നിലവിലെ മോഡലിനേക്കാൾ അല്പം വിലയും വാഹനത്തിന് കൂടുതലായിരിക്കും. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ എം‌ജി ഹെക്ടർ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നീ വാഹനങ്ങൾ തന്നെയായിരിക്കും 2020 ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, September 25, 2019, 10:12 [IST]
English summary
2020 Hyundai Creta Spied Testing Ahead Of Its India Launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X