പുതുതലമുറ എലൈറ്റ് i20-യുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മൂന്നാം തലമുറ എലൈറ്റ് i20-യുടെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണം മാസങ്ങളായി നടത്തിവരികയാണ് കമ്പനി. വിപണിയിലെത്തും മുമ്പ് 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

B2 ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് 2020 ജനുവരിയിൽ ടാറ്റ മോട്ടോർസ് അവരുടെ ഏറ്റവും പുതിയ മോഡലായ ആൾട്രോസ് വിപണിയിലെത്തിക്കും. തുടർന്ന് ശ്രേണിയിലെ മുൻനിരയിലുള്ള മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്‌ക്കൊപ്പം ഒരു പുതിയ എതിരാളി കൂടി ഇടംപിടിക്കും.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ വർധിച്ചു വരുന്ന മത്സരത്തിൽ മുന്നിട്ടു നിൽക്കാൻ അടിമുടി നവീകരണവുമായി എത്തുന്ന പുതുതലമുറ i20 കൊറിയൻ വാഹന നിർമ്മാതാക്കളെ സഹായിക്കും.

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 2020 എലൈറ്റ് i20-ക്ക് മികച്ച സ്റ്റൈലിംഗ് സൂചനകൾ ലഭിക്കുന്നു. ഹാച്ച്ബാക്കിന്റെ മുൻവശത്ത് ഒരു കാസ്‌കേഡിംഗ് ഗ്രില്ലും സ്ലീക്കർ ഹെഡ്‌ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്കരിച്ച എൽഇഡി ടെയിൽ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിൻഭാഗത്തെയും കമ്പനി നവീകരിച്ചിരിക്കുന്നു.

മൊത്തത്തിലുള്ള സിലൗറ്റ് നിലവിലെ മോഡലിന് സമാനമായി തുടരുമെങ്കിലുംപുതുതായി രൂപകൽപ്പന ചെയ്ത മെഷീൻ അലോയ് വീലുകൾ 2020 മോഡലിൽ വാഗ്ദാനം ചെയ്യും.

2020 ഹ്യുണ്ടായി എലൈറ്റ് i20 കോംപാക്ട് എസ്‌യുവിയായ വെന്യുവിന്റെ രൂപകൽപ്പനയുടെ പരിഷ്ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ലഭിക്കുന്ന സൂചന. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം നൽകുന്നതിന് വാഹനത്തെ സഹായിക്കും. സിം കാർഡ് പ്രവർത്തനക്ഷമമാക്കുന്ന ഇന്റീരിയറിന് ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇത് വെന്യുവിലെ ഹൈലൈറ്റിംഗ് സവിശേഷതയാണ്. മാത്രമല്ല ഇത് എലൈറ്റ് i20-യ്ക്ക് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ മേൽകൈ നേടാനും സഹായിക്കും. ഇതു കൂടാതെ ക്യാബിനിൽ പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളുംഉൾക്കൊള്ളും. അതേസമയം മെറ്റീരിയൽ ഗുണനിലവാരവും മൊത്തത്തിലുള്ള ആകർഷണവും മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ഊന്നൽ നൽകാം.
Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മൂന്നാംതലമുറ മോഡലിൽ ഉൾപ്പെടുത്തിയാൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായാകും ഈ ഓപ്ഷൻ സ്ഥാനം പിടിക്കുക. ഉയർന്ന വകഭേദമായ ആസ്ത പതിപ്പിൽ മാത്രമായിരിക്കും ഈ സവിശേഷത ഉൾപ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Most Read: വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2020 ഹ്യുണ്ടായി എലൈറ്റ് i20, നിലവിലുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും വെന്യുവിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ GDi യൂണിറ്റും വാഗ്ദാനം ചെയ്യും. കിയ സെൽറ്റോസിൽ നിന്നുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനും ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിച്ച് മൂന്നാംതലുമറ എലൈറ്റ് i20-യിൽ ഇടംപിടിക്കും.
Most Read: റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ചെറിയ T-GDI യൂണിറ്റിൽ ആറ് സ്പീഡ് എംടിയും ഏഴ് സ്പീഡ് ഡിസിടിയും ആയിരിക്കും ഗിയർബോക്സ് ഓപ്ഷനുകൾ.
Source: Gaadiwaadi


Click it and Unblock the Notifications








