മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ തുടക്കക്കാരനായ ഹ്യുണ്ടായി i20-യുടെ മൂന്നാം തലമുറ മോഡലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഏറെ ജനപ്രീതി നേടിയ വാഹനത്തെ അടുത്ത വർഷം വിപണിയിലെത്തിക്കാനാണ് കൊറിയൻ വാഹന നിർമ്മാതാക്കളുടെ ലക്ഷ്യം.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

വിപണിയിൽ എതിരാളികളായ മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ് എന്നീ മോഡലുകൾക്കെതിരെ മേൽകൈ നേടാൻ വരാനിരിക്കുന്ന മൂന്നാം തലമുറ ഹ്യുണ്ടായി i20 ആക്ടീവിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായാണ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എത്തുന്നത്. അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് i10 നിയോസിൽ അവതരിപ്പിച്ച 5.3 ഇഞ്ച് പാർട്ട് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

എന്നാൽ അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റയിൽ (ix25) ഉള്ളതിന് സമാനമായിരിക്കും. ഉയർന്ന വകഭേദമായ ആസ്ത വകഭേദത്തിൽ മാത്രം ഈ സവിശേഷത ഉൾപ്പെടുത്താനും സാധ്യതയുണ്ട്. എങ്കിലും എല്ലാ വകഭേദങ്ങളിലും ഉൾപ്പെടുത്തുകയാണെങ്കിൽ വാഹനത്തിലേക്ക് ഉപഭേക്താക്കളെ ആകർഷിക്കാൻ അത് സഹായിക്കും.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഈ പുതിയ സവിശേഷതയ്‌ക്കൊപ്പം കോംപാക്റ്റ് എസ്‌യുവിയായ വെന്യുവിൽ അരങ്ങേറ്റം കുറിച്ച ബ്ലൂലിങ്ക് സാങ്കേതികവിദ്യയും പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 2020 ഹ്യുണ്ടായി i20-യിൽ വാഗ്ദാനം ചെയ്യും.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അതോടൊപ്പം നിലവിലെ മോഡലിൽ ലഭ്യമാകുന്ന വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട്ട്-സ്റ്റോപ്പ് പുഷ്-ബട്ടൺ, ഫ്രണ്ട്, റിയർ ആംസ്ട്രെസ്റ്റുകൾ, ആറ് എയർബാഗുകൾ എന്നിവ പുതിയ മോഡലിലും കമ്പനി ഉൾപ്പെടുത്തും.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി അതിന്റെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സും അടുത്ത തലമുറ i20-യിലേക്ക് കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെന്യുവിലെ 120 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും. ഇത് ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കുന്നു.

Most Read: നാലാം തലമുറ ജാസ്സിനെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവിൽ മാരുതി ബലേനോയ്ക്ക് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണെങ്കിലും ടർബോ പെട്രോൾ ഓപ്ഷൻ ഇല്ല എന്നത് ശ്രദ്ധേയമാണ് കൂടാതെ സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പുതുതലമുറ i20-യുടെ വിപണിയിക്ക് മേൽകൈ നേടാൻ സഹായിച്ചേക്കും.

Most Read: എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

കൂടാതെ പ്രീമിയം ഹാച്ച്ബാക്കിനൊപ്പം ഡീസൽ എഞ്ചിൻ നൽകുന്നത് ഹ്യുണ്ടായി തുടരും. നിലവിലെ മോഡലിന്റെ 90 bhp 1.4 ലിറ്റർ ഡീസൽ യൂണിറ്റിന് പകരം 1.5 ലിറ്റർ എഞ്ചിനായിരിക്കും അവതരിപ്പിക്കുക. കിയ സെൽറ്റോസിന്റെ അതേ യൂണിറ്റ് തന്നെയാണെങ്കിലും, പുതിയ i20-യിലെ എഞ്ചിൻ ട്യൂൺ കുറഞ്ഞ പതിപ്പായിരിക്കും.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇത് കിയ എസ്‌യുവിയിൽ 115 bhp, 250 Nm torque സൃഷ്ടിക്കും. നിലവിലെ 100 bhp, 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ്-VI പതിപ്പ് നിലനിർത്തുമെന്ന് ഹോണ്ട സ്ഥിരീകരിച്ചെങ്കിലും 2020 ഏപ്രിലിനുശേഷം ഡീസൽ എഞ്ചിൻ വാഹനങ്ങൾ നിർമ്മിക്കില്ലെന്ന് മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ബലേനോയുടെ ഡീസൽ പതിപ്പ് വിപണിയിലെത്തില്ല. എന്നാൽ മറ്റൊരു എതിരാളിയായ ജാസിന്റെ ഡീസൽ എഞ്ചിൻ തുടരും.

മൂന്നാംതലമുറ i20-യിൽ ഡിജിറ്റിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവിലെ, രണ്ടാം തലമുറ i20 അഞ്ച് വർഷത്തിലേറെയായി വിൽപ്പനയ്‌ക്കെത്തുന്ന മോഡലാണ്. എന്നാൽ ഇപ്പോഴും ഹ്യുണ്ടായി മോഡലുകളിൽ നിന്ന് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മോഡലുകളിൽ ഒന്നാണ് i20. മൂന്നാം തലമുറയിൽ പെട്ട i20 ആക്ടിവ് എത്തുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.

Source: Autocarindia

More from DriveSpark

Article Published On: Friday, October 18, 2019, 10:48 [IST]
English summary
2020 Hyundai i20 to get digital instrument cluster. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X