2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ലാൻഡ് റോവർ ഡിഫെൻഡർ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തി.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഗ്ലോബൽ മോഡലിൽ കാണുന്നതുപോലെ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ ഇല്ലാത്ത ഡിഫൻഡറിന്റെ അഞ്ച് ഡോർ പതിപ്പാകും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. എന്നിരുന്നാലും പ്രൊഡക്ഷൻ പതിപ്പ് മോഡലിൽ കമ്പനി ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രണ്ട് പെട്രോൾ എഞ്ചിനുകൾ, രണ്ട് ഡീസൽ എഞ്ചിനുകൾ, ഒരു ഹൈബ്രിഡ് എഞ്ചിൻ എന്നിവ ഉൾപ്പെടുന്ന നാല് എഞ്ചിൻ ഓപ്ഷനുകളാണ് ഡിഫെൻഡർ 110-ന്റെ ആഗോള മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായ 2.0 ലിറ്റർ നാല് സിലിണ്ടർ ‘P300' എഞ്ചിൻ 269 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്നു. 3.0 ലിറ്റർ ആറ് സിലിണ്ടർ ‘P400' ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 396 bhp പവറും 500 Nm torque ഉത്പാദിപ്പിക്കുന്നു.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ യൂണിറ്റുകൾ ഉൾപ്പെടുന്നു. താഴ്ന്ന മോഡലായ ‘P200' എഞ്ചിൻ 197 bhp-യും 430 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഉയർന്ന പതിപ്പായ ‘P240' എഞ്ചിൻ 237 bhp കരുത്തും 430 Nm torque ഉം സൃഷ്ടിക്കും.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എല്ലാ എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ഓഫ്-റോഡ് ആവശ്യങ്ങൾക്ക് അനുസൃതമായി സ്ഥിരമായ ഓൾ വീൽ ഡ്രൈവ് സംവിധാനമുള്ള രണ്ട് സ്പീഡ് ട്രാൻസ്ഫർ കേസ് യൂണിറ്റും 2020 ഡിഫെൻഡറിൽ ഉൾക്കൊള്ളുന്നു.

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുള്ള യു-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്ക്വയർ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, സിൽവർ ഫിനിഷിംഗുള്ള ഡ്യുവൽ-ടോൺ കളർ റൂഫ്, രണ്ട് അറ്റത്തും സിൽവർ സ്‌കഫ് പ്ലേറ്റുകൾ എന്നിവയും ഡിഫെൻഡറിന്റെ പുറംമോഡിയിലെ സവിശേഷതകളാണ്. വലിയ ബമ്പറുകളും പരുക്കൻ രൂപകൽപ്പനയുമുള്ള ഡിഫെൻഡർ ഏത് ഭൂപ്രദേശത്തും എത്തിച്ചേരാൻ പ്രാപ്തമാകുന്നു.

Most Read: സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ലാൻഡ് റോവർ ഡിഫെൻഡറിന്റെ ഇന്റീരിയർ നിരവധി സവിശേഷതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഫാബ്രിക്ക് ലെതർ കോമ്പിനേഷൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഇരിപ്പിടങ്ങൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് എന്നിവയാണ് അകത്തളത്തെ പ്രീമിയമാക്കുന്നത്.

Most Read: 10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓഫ് റോഡ് സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനായി ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റവും വാഹനത്തിന്റെ ഫീച്ചർ പട്ടികയിൽ ഇടംപിടിക്കുന്നു.

Most Read: 2020 ഇസൂസു D-മാക്‌സ് V-ക്രോസ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2020 ലാൻഡ് റോവർ ഡിഫെൻഡറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി 3D സറൗണ്ട് ക്യാമറ, ആ സ്ട്രീം ക്രോസിംഗുകൾക്കുള്ള വേഡ് സെൻസിംഗ്, ഡ്രൈവർ കണ്ടീഷൻ മോണിറ്ററിംഗ് എന്നിവ ഓഫ്-റോഡറിലെ മറ്റ് ഡ്രൈവർ സഹായ സവിശേഷതകളാണ്. സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

Source: Overdrive

More from DriveSpark

Article Published On: Friday, October 25, 2019, 14:54 [IST]
English summary
2020 Land Rover Defender Spied Testing Ahead Of Launch In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X