പുതുതലമുറ TUV300 -ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
2020 ഏപ്രില്‍ മാസത്തിന് മുമ്പായി ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. കമ്പനിയുടെ നിരയില്‍ നിന്നും നിരവധി മോഡലുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരുകയും ചെയ്തിരുന്നു.

മറാസോ, ആള്‍ട്ടുറാസ്, XUV300 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് വമ്പന്‍ വാഹനങ്ങള്‍ നിരത്തിലെത്തിയതിന് പിന്നാലെയാണ് ബിഎസ് VI എന്‍ജിന്റെ നിര്‍മാണത്തിലേക്ക് മഹീന്ദ്ര കടന്നത്. മഹീന്ദ്ര നിരയില്‍ നിന്നും ആദ്യ ബിഎസ് VI വാഹനമായ XUV300 ഈ മാസം ഡീലര്‍ഷിപ്പുകളില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ TUV300 ബിഎസ് VI എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം തന്നെ TUV300 പ്ലസ് കോമ്പാക്ട് എസ്‌യുവിയുടെ ഫെയിസ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കും. 2018 -ലാണ് ആദ്യ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന പുതുതലമുറ TUV300 -ന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തും അകത്തും നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. വാഹനം പൂര്‍ണമായും മറച്ചാണ് പരീക്ഷണം ഓട്ടം നടത്തുന്നത്.

എങ്കിലും ടെയില്‍ ലാമ്പുകള്‍ വ്യക്തമായി കാണാന്‍ സാധിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും വ്യത്യസ്തമായി വലിയ ടെയില്‍ ലാമ്പുകളാണിതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുറത്ത് വന്ന ചിത്രങ്ങളില്‍ വാഹനത്തിന് വലിയൊരു ഹെഡ്‌ലാമ്പും, പുതുക്കിയ ഗ്രില്ലും കാണാന്‍ സാധിച്ചിരുന്നു.

മുന്‍ഭാഗം പൂര്‍ണമായും പുതുക്കിയ ഒരു വാഹനമായിട്ടാകും പുതിയ TUV300 വിപണിയില്‍ എത്തുക. എന്നാല്‍ വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും.

സ്‌കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിം നിര്‍മ്മാണം, സ്‌പോര്‍ട്‌സ് സ്‌ക്വയര്‍ ഓഫ് വീല്‍ ആര്‍ച്ചുകള്‍, റാപ്എറൗണ്ട് ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവയെല്ലാം പുതിയ TUV300 -ല്‍ ഇടംപിടിച്ചേക്കും. അകത്തളത്തെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും കാര്യമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.
Most Read: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മൊത്തത്തിലുള്ള രൂപകല്‍പ്പന അതേപടി നിലനിര്‍ത്തിയാണ് നവീകരണങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന വകഭേദങ്ങളില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, ട്വീറ്ററുകള്‍, ജിപിഎസ് നാവിഗേഷന്‍ എന്നിവയും സ്‌പോര്‍ട്‌സ് ഫോക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും തുടരും.
Most Read: ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സറുകളുള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ ഡീഫോഗര്‍, വൈപ്പര്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സവിധാനങ്ങളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
Most Read: വിൽപ്പനയിൽ മാരുതി വിറ്റാര ബ്രെസ്സയെ മറികടന്ന് എസ്-പ്രസ്സോ

1.5 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിന്‍ ബിഎസ് VI കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. ബിഎസ് IV നിലവാരത്തില്‍ ഈ എഞ്ചിന്‍ 101 bhp കരുത്തും 240 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 60,000 രൂപ മുതല്‍ 80,000 രൂപ വരെ പുതിയ മോഡലിന് വില വര്‍ധിച്ചേക്കും.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഉടന്‍ തന്നെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരുക്കുന്നത്. എന്നാല്‍ കൃത്യമായ ഒരു സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Source: Zigwheels


Click it and Unblock the Notifications








