വിൽപ്പനയിൽ മാരുതി വിറ്റാര ബ്രെസ്സയെ മറികടന്ന് എസ്-പ്രെസ്സോ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതു സുസുക്കിയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാഹനമാണ് എൻട്രി ലെവൽ ഹാച്ച്ബാക്കായ എസ്-പ്രെസ്സോ. 2019 സെപ്റ്റംബർ 30-ന് ഇന്ത്യൻ വിപണിയിലെത്തിയ വാഹനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിൽപ്പനയുടെ ആദ്യ മാസത്തിൽ തന്നെ മാരുതിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയേക്കാൾ വിൽപ്പന നേടാൻ വാഹനത്തിന് സാധിച്ചു. ഒക്ടോബറിൽ എസ്-പ്രെസ്സോയുടെ വിൽപ്പന 10,634 യൂണിറ്റാണ് രേഖപ്പെടുത്തിയത്. ആദ്യ മാസത്തിൽ തന്നെ ഇത്രയുമധികം വിൽപ്പന കൈവരിക്കാൻ സാധിച്ചത് മികച്ച നേട്ടമായാണ് കമ്പനി കരുതുന്നത്.

ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മാരുതി യൂട്ടിലിറ്റി വാഹനങ്ങളായ ബ്രെസ്സ, ഇക്കോ എന്നിവയേക്കാൾ എസ്-പ്രെസ്സോയുടെ വിൽപ്പന വർധനവ് രേഖപ്പെടുത്തി. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ 2019 ഒക്ടോബർ മാസത്തിൽ 10,227 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തപ്പോൾ. ഇക്കോ 10,011 യൂണിറ്റുകൾ വിറ്റഴിച്ചു.

ഹ്യുണ്ടായി വെന്യു പോലുള്ള എതിരാളി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിയതോടെ ബ്രെസ്സയുടെ വിൽപ്പനയെ അത് കാര്യമായി ബാധിച്ചു. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ-എസ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് എസ്-പ്രെസ്സോയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഉയരം കൂടിയ എസ്‌യുവി ഡിസൈനാണ് എസ്-പ്രെസ്സോയിൽ വാഗ്ദാനം ചെയ്യുന്നത്. ബോക്സ് രൂപകൽപ്പനയും വലിയ ഗ്രൗണ്ട് ക്ലിയറൻസും ഉയരമുള്ള ഇരിപ്പിടവും എസ്‌യുവി രൂപകല്പ്പനയെ ലഘൂകരിക്കുന്നു. വിറ്റാര ബ്രെസ്സയിൽ നിന്ന് കടമെടുത്ത ഡിസൈൻ സൂചകങ്ങളാണ് മുൻഭാഗത്തെ ഗ്രില്ലിന്റെ കാര്യത്തിലും എസ്-പ്രെസ്സോയ്ക്കുള്ളത്.

മാരുതി എസ്-പ്രെസ്സോ, വിറ്റാര ബ്രെസ്സ എന്നീ മോഡലുകൾ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 കാറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. എസ്-പ്രെസ്സോ എട്ടാം സ്ഥാനത്തും വിറ്റാര ബ്രെസ ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്.

ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി എസ്-പ്രെസ്സോയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ ആൾട്ടോ K10-ൽ നിന്ന് കടമെടുത്തതാണ്. എന്നിരുന്നാലും, ആൾട്ടോ K10 ഇപ്പോഴും ഒരു ബിഎസ്-IV കംപ്ലയിന്റ് എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്.
Most Read: ഇന്ത്യയിൽ സിഎൻജി മോഡലുകൾ പുറത്തിറക്കാൻ ടൊയോട്ടയും

എസ്-പ്രെസ്സോയിലെ 1.0 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ അതിന്റെ ബിഎസ്-IV പതിപ്പിന്റെ അതേ ഔട്ട്പുട്ട് തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 67 bhp പവറും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
Most Read: പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

എസ്-പ്രെസ്സോയുടെ ഉയർന്ന വകഭേദങ്ങളിൽ ഓപ്ഷണൽ ഫോർ സ്പീഡ് AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.
Most Read: NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

പ്രധാന സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടു കൂടിയ എബിഎസ് , ഡ്രൈവർ സൈഡ് എയർബാഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്നു. 3.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








