മഹീന്ദ്ര XUV500 ബിഎസ് VI-ന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
വിപണിയില്‍ അവതരിപ്പിച്ച മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ അവതരിപ്പിക്കുന്നതിനുള്ള അവസാഘട്ട ഒരുക്കത്തിലാണ് മഹീന്ദ്ര. നിരയിലെ മിക്ക പതിപ്പുകളുടെയും പരീക്ഷണ ഓട്ടം ആരംഭിക്കുകയും ചെയ്തു.

പലഘട്ടത്തിലായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളുടെയെല്ലാം ചിത്രങ്ങളും വിവരങ്ങളും പുറത്തുവരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മഹീന്ദ്ര നിരയില്‍ നിന്നുള്ള XUV500 ബിഎസ് VI -ന്റെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-VI നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാഹനങ്ങളെല്ലാം തന്നെ മാറ്റത്തിനൊരുങ്ങുന്നത്.

തങ്ങളുടെ നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. നേരത്തെ ആള്‍ട്യുറാസ് G4 -യുടെ ബിഎസ്-VI പതിപ്പ് ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

വാഹനത്തിന്റെ വശങ്ങളിലായി ബിഎസ്-VI ബാഡ്ജിങ് നല്‍കിയിരിക്കുന്നത് പരീക്ഷണയോട്ടത്തില്‍ കാണാന്‍ സാധിക്കും. ചിത്രങ്ങളില്‍, എമിഷന്‍ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

2.2 ലിറ്റര്‍ എംഹോക്ക് (mHAWK) ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് XUV500 -ല്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 155 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍ എന്‍ജിന്‍ 140 bhp പവറും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍, 2.0 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബിഎസ്-VI നിലവാരത്തില്‍ വികസിപ്പിച്ചിട്ടുള്ളതെന്നാണ് സൂചന. നിലവിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന് പകരം ഈ വാഹനത്തില്‍ പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന.
Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിന്റെയും, എംജി ഹെക്ടറിന്റെയും കടന്ന് വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചെന്ന് വേണം പറയാന്‍.
Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

എന്നിരുന്നാലും വാഹനത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കമ്പനി അധികം വൈകാതെ തന്നെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പതിപ്പിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പുതുതലമുറ 2020 XUV500 എസ്‌യുവി അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിക്കും.

2020 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള മോഡലിനെ മഹീന്ദ്ര പിന്‍വലിക്കും. 2011 -ലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്‌ക്കരണങ്ങളും നടപ്പിലാക്കി. ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്.
Source: Gaadiwaadi


Click it and Unblock the Notifications








