ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം എസ്‌യുവിയായ Q8-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. 2020 ജനുവരി 15-ന് വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

2025-ഓടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. അതിനായി C,D ശ്രേണി വാഹനങ്ങളെ ഇന്ത്യൻ വിപണിയിൽ അണിനിരത്തുകയാണെന്ന് ഔഡി ഇന്ത്യ തലവൻ ബൽബീർ സിംഗ് ദില്ലൺ പറഞ്ഞു. D-വിഭാഗത്തിൽ Q8 വളരെ വലിയ സംഭാവന നൽകുന്നെന്നും അതിനാൽ ഇന്ത്യൻ വിപണിയിൽ വാഹനത്തെ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ഔഡി ഇന്ത്യ പുതിയ Q8-ന്റെ ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായ ഔഡിയുടെ രണ്ടാമത്തെ കാറായിരിക്കും Q8 എസ്‌യുവി. അടുത്തിടെ പുറത്തിറക്കിയ A6 പ്രീമിയം സെഡാനാണ് കമ്പനിയുടെ ആദ്യത്തെ ബിഎസ്-VI മോഡൽ.

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ഉടൻ പുറത്തിറങ്ങുന്ന എസ്‌യുവി ഇറക്കുമതിയായും സിബിയു ഫോർമാറ്റിലുമാകും ലഭ്യമാവുക. ആഢംബര കൂപ്പെകളിൽ നിന്നുള്ള ‘ഫോർ-ഡോർ' ചാരുതയും വലിയ എസ്‌യുവികളുടെ പ്രായോഗികതയുമാണ് Q8-നെ വ്യത്യസ്തമാക്കുന്നത്.

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ ഔഡി Q8-യിൽ 3.0 ലിറ്റർ, ടർബോചാർജ്ഡ്, V6 എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 335 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ കമ്പനിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് അവതരിപ്പിക്കുന്നു.

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ, ഡിജിറ്റൽ കോമ്പസ്, പവർ ഷേഡുകളുള്ള സൺറൂഫ്, വെന്റിലേറ്റഡ് എട്ട്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ ഫ്രണ്ട് സീറ്റുകൾ, ഉയർന്ന ബീം അസിസ്റ്റുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലൈറ്റുകള്‍, ക്ലാസിക്ക്, ഇൻഫോടെയിൻമെന്റ് മോഡുകളിൽ പ്രവർത്തിക്കുന്ന 12.3 എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: കലിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനുമായി റോള്‍സ് റോയ്‌സ്

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോമാഗ്നെറ്റിക്ക് പാർക്കിംഗ് ബ്രേക്ക്, എന്നിവ Q8-ലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: 2020 ജാഗ്വർ XE ഫെയിസ്‌ലിഫ്റ്റ്‌ ഡിസംബർ നാലിന് ഇന്ത്യൻ വിപണിയിലെത്തും

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ഇന്റീരിയറുകളും മറ്റ് ഫീച്ചറുകളും അന്തർദ്ദേശീയ മോഡൽ എസ്‌യുവിയുടെ അതേ രീതിയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എഞ്ചിനിൽ ചെറിയ മാറ്റങ്ങൾ ഔഡി വരുത്തുമെന്നാണ് ലഭിക്കുന്ന സൂചന.

Most Read: G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ഔഡി Q8 എസ്‌യുവി 2020 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തും

ഔഡി Q8-ന് നിലവിൽ 68,200 യുഎസ് ഡോളറാണ് വില. അതായത് ഏകദേശം 48.66 ലക്ഷം രൂപ. എന്നാൽ ഇന്ത്യൻ പതിപ്പ് എസ്‌യുവിയുടെ വില നിർണ്ണയത്തെക്കുറിച്ച് കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും Q8-ന് 90 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, November 11, 2019, 12:25 [IST]
English summary
Audi Q8 India Launch Confirmed. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X