G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് അടുത്തിടെ വിപണിയിലെത്തിച്ച G 350d-യുടെ മുഴുവൻ യൂണിറ്റുകളും ഇന്ത്യയിൽ വിറ്റഴിച്ചു. ബ്രാൻഡിൽ നിന്നുള്ള ഈ ജി-വാഗൺ ഓഫ് റോഡർ 2019 ഒക്ടോബർ 16-നാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

കമ്പനിയുടെ നിലവിലുള്ള 'ജി-ക്ലാസ്' ലൈനപ്പിലേക്കുള്ള എൻട്രി ലെവൽ മോഡലാണ് G 350d.രാജ്യത്ത് ഈ എസ്‌യുവിക്ക് 1.5 കോടി രൂപയാണ് എക്സ്ഷോറൂം വില.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

CBU റൂട്ട് വഴിയായിരിക്കും മെർസിഡീസ് ബെൻസ് 350d ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുക. റേഞ്ച് റോവർ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി 200 എന്നീ വാഹനങ്ങളാണ് ഇന്ത്യയിലെ മെഴ്‌സിഡീസ് ബെൻസ് 350d-യുടെ എതിരാളികൾ.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

പെർഫോമൻസ് അധിഷ്ഠിതമായ മെർസിഡീസ് AMG G 63 ഇതിനകം തന്നെ 2.19 കോടി രൂപ വിലയിൽ ഇന്ത്യയിൽ വിൽപ്പനക്കെത്തുന്നുണ്ട്. ബിഎസ്-VI 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ മെർസിഡീസ് ബെൻസ് ജി-വാഗൺ G 350d മോഡലിന് കരുത്തേകുന്നത്.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ഇത് 282 bhp കരുത്തിൽ 600 Nm torque ആണ് സൃഷ്ടിക്കുന്നത്. എഞ്ചിൻ ഒരു സ്റ്റാൻഡേർഡ് 9 ജി-ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഫോർവീൽ ഡ്രൈവ് വാഹനം കൂടിയാണ് G 350d.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

വാഹനത്തിന് മണിക്കൂറിൽ 199 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 7.4 സെക്കൻഡ് മതിയെന്നാണ് മെർസിഡീസിന്റെ അവകാശം.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ജി-വാഗണിന്റെ ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ മൂന്ന് വ്യത്യസ്ത ലോക്കുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് ഓഫ്-റോഡ് ഭൂപ്രദേശങ്ങളെ നേരിടാനും സ്റ്റിക്കി സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വാഹനത്തെ സഹായിക്കും.

Most Read: മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

241 mm ഗ്രൗണ്ട് ക്ലിയറൻസുള്ള മെർസിഡീസ് ബെൻസ് G 350d-ന് 700 mm വാട്ടർ വേഡിംഗ് ശേഷി എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ. AMG G 63-യെ അപേക്ഷിച്ച് G 350d മികച്ച സമീപനവും പുറപ്പെടൽ കോണുകളും വാഗ്ദാനം ചെയ്യുന്നു.

Most Read: വിൽപ്പനയിൽ മാരുതി വിറ്റാര ബ്രെസ്സയെ മറികടന്ന് എസ്-പ്രസ്സോ

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ജി-വാഗണിന്റെ പര്യായമായ മെർസിഡീസ് ബെൻസ് 350d അതേ ബോക്‌സി, ഐക്കോണിക്ക് രൂപകൽപ്പന തന്നെയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം പരുക്കൻ രൂപവും മെറ്റൽ-ഹിഞ്ച് എക്‌സ്‌പോസ്ഡ് ഡോറുകളും സൈഡ് സ്റ്റെപ്പുകളും ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ ടയറും കൂറ്റൻ വീൽ ആർച്ചുകളും വാഹനത്തിൽ ഉൾക്കൊള്ളുന്നു.

Most Read: Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

ഒരു വലിയ പാൻ-അമേരിക്കാന ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയും മോഡലിന്റെ സവിശേഷതകളാണ്. 2056 mm വീതിയും 1954 mm ഉയരവും 4764 mm നീളവും 2850 mm വീൽബേസുമാണ് മെഴ്‌സിഡീസ് ബെൻസ് G 350d എസ്‌യുവിക്ക് നൽകിയിരിക്കുന്നത്.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

കമ്പനിയിൽ നിന്നുള്ള ‘വൈഡ് സ്‌ക്രീൻ കോക്ക്പിറ്റ്' ഡിസൈനാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീനിൽ ലഭ്യമാകുന്നു. . ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എളുപ്പത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ടച്ച് പാഡ് സെന്റർ കൺസോളിൽ ഉൾക്കൊള്ളുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ നാവിഗേറ്റുചെയ്യുന്നതിന് മൗണ്ട്‌ ചെയ്ത നിയന്ത്രണവും ടച്ച്‌പാഡും ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലിന്റെ സവിശേഷതകളാണ്.

G 350d എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വിറ്റഴിച്ച് മെഴ്‌സിഡീസ് ബെൻസ്

സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ മെർസിഡീസ് ബെൻസ് 350d-യിൽ എട്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz G350d Sold Out Within Three Weeks Of Launch In India. Read more Malayalam
Story first published: Friday, November 8, 2019, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X