Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നിലവിൽ വന്നതിനു ശേഷം പെട്രോൾ എഞ്ചിൻ വാഹനങ്ങൾ മാത്രമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

അതിനാൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന 2020 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റിന് ഡീസൽ എഞ്ചിൻ വകഭേദം ഉണ്ടായിരിക്കില്ല. കൂടാതെ ഔഡി ഇന്ത്യയുടെ ജനപ്രിയ എസ്‌യുവി Q7 ഡീസൽ കമ്പനി നിർത്തലാക്കിയേകകുമെന്നും സൂചനയുണ്ട്.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ഈ വർഷം സെപ്റ്റംബറിൽ നടന്ന 2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ബി‌എസ്- IV-ൽ നിന്ന് ബി‌എസ്- VI-ലേക്ക് നവീകരിക്കുന്നതിന്റെ ഉയർന്ന ചെലവാണ് ഡീസൽ എഞ്ചിനെ പിൻവലിക്കാൻ കാരണമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ ചില പ്രമുഖ വാഹന നിർമ്മാതാക്കൾ ഭാവിയിൽ ഡീസൽ എഞ്ചിനിൽ നിന്ന് പിൻമാറുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ ക്ലീനർ ഡീസൽ യൂണിറ്റുകളുടെ സാധ്യതയെക്കുറിച്ച് ആലോചിക്കുന്നുമുണ്ട്.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ബിഎസ്-VI പതിപ്പിൽ എല്ലാ മോഡലുകളും പെട്രോൾ എഞ്ചിൻ മാത്രമാകും വാഗ്ദാനം ചെയ്യുക. എന്നാൽ ഡീസൽ യൂണിറ്റിനെ പൂർണ്ണമായും പിൻവലിക്കുകയല്ലെന്നും. വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിലേക്ക് എത്തുകയുള്ളൂവെന്നും ഔഡി ഇന്ത്യ തലവൻ ബൽബീർ സിംഗ് ധില്ലൺ അറിയിച്ചു.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

പുതിയ ഔഡി Q7 2020-ൽ ഇന്ത്യയിൽ വിപണിയിലെത്തും. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന് 5,063 mm നീളവും 1,970 mm വീതിയും 1,741 mm ഉയരവുമാകും ഉണ്ടാവുക. 2020 ഔഡി Q7 എസ്‌യുവിയിൽ 48 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്.

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ഇന്ധന ഉപഭോഗം 0.7 ലിറ്റർ / 100 കിലോമീറ്റർ വരെ കുറയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. യൂറോപ്പിൽ വിപണിയിലെത്തുന്ന എസ്‌യുവി രണ്ട് ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചാണ് പ്രഖ്യാപിച്ചത്. പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദത്തിനൊപ്പം ആദ്യഘട്ടത്തിൽ പെട്രോൾ മോഡലും എത്തും.

Most Read: ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പെട്രോൾ വകഭേദം മാത്രമേ വിപണിയിലെത്തുകയുള്ളൂ. നിലവിലെ മോഡലിൽ 45TFSI പെട്രോൾ, 45TDI ഡീസൽ വകഭേദങ്ങളിൽ ഔഡി Q7 ലഭ്യമാണ്.

Most Read: Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

3.0 ലിറ്റർ V6 ടർബോ-ഡീസൽ എഞ്ചിൻ 245.4 bhp കരുത്തും 600 Nm torque ഉത്പാദിപ്പിക്കുമ്പോൾ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 248 bhp പവറിൽ 370 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

Most Read: മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

Q7 എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങി ഔഡി

രണ്ട് എഞ്ചിനുകൾക്കും എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ‘ക്വാട്രോ'ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുണ്ട്.നിലവിൽ വാഹനത്തിന്റെ പ്രാരംഭ വില യഥാക്രമം 73.82 ലക്ഷം, 78.01 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

More from DriveSpark

Article Published On: Wednesday, November 6, 2019, 12:26 [IST]
English summary
Audi Q7 SUV diesel to be discontinued in India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X