ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ക്ലബ്മാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മിനി. ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന് കീഴിലുള്ള ബ്രാന്‍ഡാണ് മിനി.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

2020 -ന്റെ തുടക്കത്തില്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതിരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഎംഡബ്യുവിന്റെ ഡീലര്‍ഷിപ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നിക്കുന്നത്.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ചിത്രങ്ങളില്‍ മുന്‍വശവും, പുറകുവശവും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മുന്‍ഭാഗത്തും, പിന്നിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

പുതുക്കിയ ഗ്രില്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ഡിസൈനോടുകൂടിയ അലോയി വീലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, എന്നിവയെല്ലാം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേതകളാണ്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

മിനി കണക്ടറ്റോടുകൂടിയ പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ലെതര്‍ ട്രിം, ഇലക്ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റിയറിങ്, ഡ്രൈവര്‍ക്കും ഫ്രണ്ട് പാസഞ്ചര്‍ക്കുമായി മെമ്മറി ഫങ്ഷനോടു കൂടിയ ഓപ്ഷണല്‍ ഇലക്ട്രിക്കല്‍ അഡ്ജസ്റ്റബിള്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തില്‍ പ്രതീക്ഷിക്കാം.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ഉയര്‍ന്ന പ്രകടനവും മികച്ച ഇന്ധനക്ഷമതയും നല്‍കുന്ന ട്വിന്‍ പവര്‍ ടര്‍ബോ ടെക്‌നോളജിയോടു കൂടിയ 2 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനാണ് വഹാനത്തിന്റെ മറ്റൊരു സവിശേഷത. എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്‌ട്രോണിക് 2 ലിറ്റര്‍ എന്‍ജിന്‍ 189 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ഫ്രണ്ട്, പാസഞ്ചര്‍ എയര്‍ ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ്‌സ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.

Most Read: മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

രണ്ടായി തുറക്കാന്‍ കഴിയുന്ന പിന്‍ഭാഗത്തെ ഡോര്‍ ഇതിലും തുടര്‍ന്നേക്കും. എന്നാല്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അടുത്തിടെ മിനി, കണ്‍ട്രിമാന്റെ ബ്ലാക്ക് എഡിഷന്‍ പരിമിത പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read: ഒക്ടോബറില്‍ അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

വാഹനത്തിന്റെ 24 യൂണിറ്റ് ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ മാത്രമായിരിക്കും രാജ്യത്ത് വില്‍പ്പനക്കെത്തുക. ഇത് കൂപ്പര്‍ എസ് ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (JCW) പ്രചോദിത വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ ഒരുലക്ഷം രൂപയാണ് കൂടുതല്‍.

Most Read: വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍, പേര് സൂചിപ്പിക്കുന്നത് പോലെ, ബ്രിട്ടീഷ് എസ്‌യുവിയുടെ സ്റ്റെല്‍ത്ത് അളവ് വര്‍ധിപ്പിക്കുകയും നിരവധി കോസ്‌മെറ്റിക്ക് നവീകരണങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ഒരു പുതിയ ബ്ലാക്ക് ഗ്രില്‍, JCW കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിംഗുള്ള ഒആര്‍വിഎം, ഹെഡ്ലൈറ്റിനും ടെയില്‍ ലാമ്പുകള്‍ക്കുമായി പിയാനോ ബ്ലാക്ക് ട്രിം, ടെയില്‍ഗേറ്റിലെ പിയാനോ ബ്ലാക്ക് കണ്‍ട്രിമാന്‍ മോണിക്കര്‍ എന്നിവ മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനിലെ പ്രധാന മാറ്റങ്ങള്‍.

Source: Thrustzone

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Clubman facelift spotted in India. Read more in Malayalam.
Story first published: Monday, November 4, 2019, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X