മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മിനി കൺട്രിമാന്റെ ബ്ലാക്ക് എഡിഷൻ പരിമിത പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രാജ്യത്ത് പരിമിതപ്പെടുത്തിയ 24 യൂണിറ്റ് ബ്ലാക്ക് എഡിഷൻ മോഡലുകൾ മാത്രമായിരിക്കും വിൽപ്പനക്കെത്തുക.

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇത് കൂപ്പർ എസ് ജോൺ കൂപ്പർ വർക്ക്സ് (JCW) പ്രചോദിത വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് സ്റ്റാൻഡേർഡ് മോഡലിനെക്കാൾ ഒരുലക്ഷം രൂപയാണ് കൂടുതൽ. പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ, പേര് സൂചിപ്പിക്കുന്നത് പോലെ, ബ്രിട്ടീഷ് എസ്‌യുവിയുടെ സ്റ്റെൽത്ത് അളവ് വർധിപ്പിക്കുകയും നിരവധി കോസ്മെറ്റിക്ക് നവീകരണങ്ങൾ നേടുകയും ചെയ്യുന്നു.

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഒരു പുതിയ ബ്ലാക്ക് ഗ്രിൽ, JCW കാർബൺ ഫൈബർ ഫിനിഷിംഗുള്ള ഒആർവിഎം, ഹെഡ്‌ലൈറ്റിനും ടെയിൽ‌ലൈറ്റുകൾക്കുമായി പിയാനോ ബ്ലാക്ക് ട്രിം, ടെയിൽ‌ഗേറ്റിലെ പിയാനോ ബ്ലാക്ക് കൺട്രിമാൻ മോണിക്കർ എന്നിവ മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷനിലെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

കൺട്രിമാൻ ബ്ലാക്കിൽ കറുപ്പ് നിറത്തിലുള്ള ബോണറ്റ് വരകളും കറുത്ത പെയിന്റ് സ്കീമിൽ റൂഫ് റെയിലുകളും ഉൾക്കൊള്ളുന്നു. 18 ഇഞ്ച് JCW അലോയ് വീലുകളും റൺ-ഫ്ലാറ്റ് ടയറുകളുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷനിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ, മിനി വയർഡ് പാക്കേജ്, ഇലക്ട്രിക്ക് സ്പോർട്സ് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ഹർമാൻ, കാർഡൺ സൗണ്ട് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു. JCW സ്റ്റിയറിംഗ് വീൽ, ഇന്റീരിയർ ട്രിം എന്നിവ ഉപയോഗിച്ച് ക്യാബിന് ഓൾ-ബ്ലാക്ക് തീമാണ് ലഭ്യമാക്കിയിരിക്കുന്നത്.

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്‌പോർട്ടിയർ പതിപ്പായതിനാൽ, JCW എയ്‌റോ കിറ്റ്, ഓട്ടോമാറ്റിക്ക് ടെയിൽ‌ഗേറ്റ് ആക്സസ്, സീറ്റുകളുടെ മെമ്മറി ഫംഗ്ഷൻ എന്നിവയും പാക്കേജിന്റെ ഭാഗമായി മോഡലും വരുന്നു.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷന് കരുത്തേകുന്നത് അതേ 2.0 ലിറ്റർ നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. ഇത് 189 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കും. പാഡിൽ ഷിഫ്റ്ററുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read: ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

വലിയ അനുപാതമുണ്ടായിട്ടും കൺട്രിമാൻ JCW-ന് 7.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 14.41 കിലോമീറ്റർ/ ലിറ്ററാണ് ഇന്ധനക്ഷമതയാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

നിരവധി കോംപാക്റ്റ് ആഢംബര എസ്‌യുവികൾക്കിടയിൽ സവിശേഷമായ ഒരു രൂപമാണ് മിനി കൺട്രിമാനുള്ളത്. മെഴ്‌സിഡസ് ബെൻസ് GLA, ഔഡി Q3, വോൾവോ XC40, ബിഎംഡബ്ല്യു X1 എന്നിവണ് മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷന്റെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Countryman Black Edition Launched In India. Read more Malayalam
Story first published: Wednesday, October 30, 2019, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X