2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

കഴിഞ്ഞ കുറച്ചുകാലമായി വിപണിയിൽ പുതിയ മോഡലുകളെയൊന്നും അവതരിപ്പിക്കാതെ വിട്ടുനിൽക്കുകയാണ് ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ‌. എന്നാൽ വരും ദിവസങ്ങളിൽ നിരവധി പുതിയ വാഹനങ്ങളെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാററെടുക്കുകയാണ് കമ്പനി.

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഇവയിൽ ആദ്യത്തെ മോഡലുകളായിരിക്കും T-റോക്ക്, ടിഗുവാൻ ഓൾസ്‌പേസ് എന്നിവ. 2020-ൽ നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ഈ രണ്ട് മോഡലുകളും അരങ്ങേറ്റം കുറിക്കും. അളവുകളുടെയും വിലയുടെയും കാര്യത്തിൽ‌ T-റോക്ക് ഫോക്‌സ്‌വാഗൺ T-ക്രോസ് ബി-എസ്‌യുവിക്കും ടിഗുവാൻ സി-എസ്‌യുവിക്കും ഇടയിലായി സ്ഥാനം പിടിക്കും.

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടിഗുവാന്റെ പകരക്കാരനായി ടിഗുവാൻ ഓൾ‌സ്പേസിനെ അടുത്ത വർഷം അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. നിലവിലെ മോഡിലിനെ അപേക്ഷിച്ച് 215 mm നീളമേറിയതും 110 mm വീൽബേസ് കൂടുതലുമാണ് വരാനിരിക്കുന്ന ടിഗുവാൻ ഓൾ‌സ്പേസിന്. ഇത് 5 സീറ്റ് 7-സീറ്റ് പതിപ്പുകളിൽ ലഭ്യമാകും. ഏഴ് സീറ്റർ പതിപ്പിലാകും വാഹനം ഇന്ത്യയിലെത്തുക.

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണിന്റെ MQB A0 പ്ലാറ്റ്ഫോമിലെത്തുന്ന എസ്‌യുവിയ്ക്ക് മുകളിലായിയാകും T-റോക്ക് സ്ഥാപിക്കുക. ഇത് അടിസ്ഥാനപരമായി T-ക്രോസ് ഉപഉൽപ്പന്നം ആയിരിക്കും. MQB A0 IN‌ എസ്‌യുവി കനത്ത പ്രാദേശികവൽക്കരണത്തോടെ നിർമ്മിക്കുകയും ടിഗുവാൻ ഓൾ‌സ്പേസ് ഇന്ത്യയിൽ ഒത്തുചേരുകയും ചെയ്യുമ്പോൾ, T-റോക്ക് ഒരു CBU-യൂണിറ്റായി ഇന്ത്യയിൽ ഇറക്കുമതി ചെയ്യും.

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഇറക്കുമതി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിനാലാണ് T-റോക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോക്‌സ്‌വാഗൺ തീരുമാനിച്ചത്. എന്നിരുന്നാലും പ്രതിവർഷം 2,500-ൽ കൂടുതൽ യൂണിറ്റുകൾ ഇറക്കുമതി ചെയ്യില്ലെന്നുമാണ് ഇതിനർത്ഥം. ഏകദേശം 20 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ 1.5 ലിറ്റർ TSI ഇവോ പെട്രോൾ എഞ്ചിന്റെ പതിപ്പായിരിക്കും ടി-റോക്ക്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ടർബോചാർജ്ഡ് നാല് സിലിണ്ടർ മിൽ എഞ്ചിൻ 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കും. ഈ മോഡലിൽ സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യയിലും വാഗ്ദാനം ചെയ്യുന്നു.

Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ് 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇന്ത്യയിൽ വിൽക്കുമെങ്കിലും അതിന്റെ സവിശേഷതകളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. 7-സ്പീഡ് DCT, FWD ഡ്രൈവ്ട്രെയിൻ ലേഔട്ട് രണ്ട് മോഡലുകൾക്കും പൊതുവായിരിക്കും.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ടിഗുവാന് 28.14 രൂപയാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എന്നാൽ ടിഗുവാൻ ഓൾ‌സ്‌പെയ്‌സിന്റെ പ്രാരംഭ വില 30 ലക്ഷം രൂപയോളം ആയിരിക്കുമെന്നാണ് പ്രതീക്ഷ.

Most Read: പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഉത്സവ സീസണിനോട് അനുബന്ധിച്ച് തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വിപണി നേരിടുന്ന മാന്ദ്യത്തെ മറികടന്ന് വിൽപ്പന മെച്ചപ്പെടുത്തുകയാണ് പുതിയ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Volkswagen T-Roc and Tiguan Allspace to debut at Auto Expo 2020. Read more Malyalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X