മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയിൽ വി-ക്ലാസ് ലൈനപ്പിൽ പുതിയ വകഭേദത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ആഢംബര എംപിവിയുടെ എലൈറ്റ് എന്ന പുതിയ പതിപ്പിനെ നവംബർ ഏഴിന് കമ്പനി വിപണിയിലെത്തിക്കും.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

ഈ വർഷം ആദ്യം ആഗോളതലത്തിൽ അവതരിപ്പിച്ച പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വി-ക്ലാസിനെ അടിസ്ഥാനമാക്കിയാണ് ഉയർന്ന വകഭേദത്തിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിലെ വി-ക്ലാസ് ഈ വർഷം ജനുവരിയിലാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. 68.4 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

എന്നിരുന്നാലും, വരാനിരിക്കുന്ന ഉയർന്ന പതിപ്പിന് കമ്പനി 90 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത് ലോംഗ്-വീൽബേസ്, എക്‌സ്ട്രാ-ലോംഗ് വീൽബേസ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യാനാകും മെർസിഡീസിന്റെ പദ്ധതി. സ്റ്റാൻഡേർഡ് മോഡലിന് പുറമേയുള്ള നവീകരണങ്ങളിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, ബമ്പറുകൾ, ഗ്രിൽ ഡിസൈൻ എന്നിവ ഉൾപ്പെടും.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

വി-ക്ലാസ് എലൈറ്റ് എം‌പി‌വിയുടെ അകത്തളത്ത് പുതിയ നിയന്ത്രണങ്ങൾ‌, ടർ‌ബൈൻ‌-സ്റ്റൈൽ‌ എയർ വെന്റുകൾ‌, ഒരു വലിയ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റം എന്നിവയുള്ള ഒരു പുതിയ ഡാഷ്‌ബോർ‌ഡ് ലേഔട്ട് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

ഇരിപ്പിടങ്ങളിൽ നാല് സീറ്റർ അല്ലെങ്കിൽ ഏഴ് സീറ്റർ കോൺഫിഗറേഷനുകൾ ഉൾപ്പെടും. എന്നാൽ പ്രീമിയം ഗുണനിലവാരമുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പുതിയ ലെതർ അപ്ഹോൾസ്റ്ററി എന്നിവ ഉൾക്കൊള്ളുന്നു.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

വരാനിരിക്കുന്ന മോഡലിന് കമ്പനി കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. റിയർ-പാസഞ്ചർ എന്റർടെയിൻമെന്റ് സ്‌ക്രീനുകൾ, ഒപ്പം പ്രീമിയവും ആഢംബരവുമായ അനുഭവം നൽകുന്ന അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ എന്നിവ ഇതിൽ ലഭ്യമാകും. വി-ക്ലാസ് ഫെയിസ്‌ലിഫ്റ്റ് ഗ്ലോബൽ മോഡലിലും കമ്പനി വാഗ്ദാനം ചെയ്യുന്ന ക്യാമ്പർ പാക്കേജിനൊപ്പം വരുന്നു.

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

നിലവിലെ മോഡലിലുള്ള അതേ എഞ്ചിൻ തന്നെയാകും മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റിലും ഉപയോഗിക്കുക. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റർ നാല് സിലിണ്ടർ V 220d ഡീസൽ എഞ്ചിൻ 160 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കും.

Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോർഡ് എംപിവി ഒരുങ്ങുന്നു

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

മെർസിഡീസ് ബെൻസ് വി-ക്ലാസ് എംപിവിക്ക് വിപണിയിൽ നേരിട്ട് എതിരാളികളൊന്നും ഇല്ലെങ്കിലും വരാനിരിക്കുന്ന ടൊയോട്ടയുടെ വെൽഫയർ എംപിവി വിപണിയിൽ ശക്തമായ വെല്ലുവിളി ഉയർത്തിയേക്കാം. ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ ഈ വാഹനം ഡീലർഷിപ്പുകളിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

ഈ ദീപാവലിയോട് അനുബന്ധിച്ച് ധൻതേരസ് ദിനത്തിൽ റെക്കേർഡ് വിൽപ്പനയാണ് ആഢംബര വാഹന നിർമ്മാതാക്കളായ മെർസിഡീസിന് ലഭിച്ചത്. അന്നേദിവസം രാജ്യത്തുടനീളം 600 യൂണിറ്റ് വാഹനങ്ങളുടെ വിതരണം ചെയ്യാൻ ബ്രാൻഡിന് സാധിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു.

Most Read: പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

മെഴ്‌സിഡീസ് ബെൻസ് വി-ക്ലാസ് എലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കും

ഉത്സവ സീസണിൽ ഇപ്പോഴത്തെ മെർസിഡീസ് ബെൻസ് GLE പദ്ധതിക്ക് മൂന്ന് മാസം മുമ്പുതന്നെ വിറ്റുപോയതായി കമ്പനി സ്ഥിരീകരിച്ചു. നിലവിലെ GLE-യുടെ വൻ വിജയത്തിനോടനുബന്ധിച്ച് മെർസിഡീസ് ബെൻസ് ഇന്ത്യ ഇപ്പോൾ പുതിയ തലമുറ GLE എസ്‌യുവിക്കായുള്ള ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Mercedes-Benz V-Class Elite Launching In India. Read more Malayalam
Story first published: Monday, November 4, 2019, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X