മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്ധന വാഹനങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

രാജ്യവ്യാപകമായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. അടുത്തിടെ ജിഎസ്ടിയിലും ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനയിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ വാഹന വ്യവസായത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ നീക്കളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

നിലവില്‍ ഇന്ത്യന്‍ വാഹന വിപണി വലിയ മാന്ദ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ദിനംപ്രതി വാഹന വിപണി മേഖല താഴേക്ക് കൂപ്പുകുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കും വര്‍ദ്ധിപ്പിക്കുന്നതിനായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം കരട് റിപ്പോര്‍ട്ട് തയ്യാറാക്കിരുന്നു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

ഈ നീക്കം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയെ നിരുത്സാഹപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പെട്രോള്‍,ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജായി 5000 രൂപ ഈടാക്കാനാണ് നീക്കം.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും നല്‍കേണ്ടി വരും. നിലവില്‍ ഇതിന് രണ്ടിനും 600 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്ട്രേഷന്‍ ചാര്‍ജ് പുതിയ വാഹനങ്ങള്‍ക്ക് 1000 രൂപയാക്കണം.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

പഴയത് പുതുക്കാന്‍ 2000 രൂപ ഈടാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

Most Read: ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചാര്‍ജും ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. പുതിയ ക്യാബുകള്‍ക്ക് 10000 രൂപയും പുതുക്കാന്‍ 20000 രൂപയും ഈടാക്കും. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്താനാണ് നീക്കം.

Most Read: ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 20000 രൂപയും അടയ്ക്കേണ്ടി വരും, നിലവില്‍ ഇത് 2500 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം കൂടുതലും ബാധിച്ചിരിക്കുന്നത് ഓട്ടോ, കോള്‍ ടാക്‌സി മേഖകളെയാണെന്നും ഇവര്‍ ആരേപിക്കുന്നു.

Most Read: 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ്

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

ഈ തീരുമാനത്തിനെതിരെ മഹരാഷ്ട്രയിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയതു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയക്കുകയും ചെയ്തു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

അടുത്തിടെ മുംബൈയില്‍ നടന്ന സംഭവത്തിനെതിരെയും ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തെത്തിയിരുന്നു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (RTO) അധികൃതര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ആയിരത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മുംബൈ നഗരത്തിലെ 918 ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് ആര്‍ടിഒ അധികൃതര്‍ റദ്ദാക്കിയത്. യാത്രക്കാര്‍ യത്രക്ക് വിളിക്കുമ്പോള്‍ വിവിധ കാരണങ്ങളാല്‍ ചില റൂട്ടുകളില്‍ പോകാന്‍ വിസമ്മതിക്കുകയും പോകാതിരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

എന്നാല്‍ അധികൃതരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചെങ്കിലും, അപ്പീല്‍ കോടതി നിരസിക്കുകയും ചെയ്തു. 2019 ഫെബ്രുവരി മുതലാണ്, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ഈ പരിപാടി ആരംഭിക്കുന്നത്. ഇതിനിടയില്‍ 12,342 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

ഇതില്‍ യാത്രക്കാരുടെ യാത്ര നിരസിച്ചതിന് 918 ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേകമായി കേസെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസമയം മൂന്നില്‍ അധികം യാത്രക്കാരെ കയറ്റിയതിന് 5,500 ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ നാല് യാത്രക്കാരെ കയറ്റാന്‍ മാത്രമേ ഓട്ടോകള്‍ക്ക് അനുവാദം ഉള്ളു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

ഓവര്‍ലോഡിംഗ് ആക്ടിന് കീഴിലാണ് ഇവര്‍ക്ക് എതിരെ കേസെടുത്തത്. ബാഡ്ജുകളോ ലൈസന്‍സുകളോ കൈവശം വയ്ക്കാത്തതിന് 6,257 ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു. യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയതിന് 42 പേര്‍ക്കെതിരെ കേസെടുത്തു.

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

സംഭവത്തിനെതിരെ ഓട്ടോ യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഡ്രൈവര്‍മാരോട് ചെയ്യുന്നത് കഠിനമാണെന്നും, ലൈസന്‍സ് റദ്ദാക്കുന്നത് 918 കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു.

Most Read Articles

Malayalam
English summary
Auto Rickshaw Drivers Up In Arms Against Modi Govt. Read more in Malayalam.
Story first published: Wednesday, August 21, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X