ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ആഗോളതലത്തിൽ പ്രശംസ നേടിയ ജിംനി മിനിയെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. 2019 അവസാനത്തോടെ വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

2018-ൽ ജിംനിയെ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. 2019 ലോക അർബൻ കാർ ഓഫ് ദ ഇയർ പുരസ്ക്കാരവും ഈ മിനി എസ്‌യുവി നേടിയിരുന്നു. മുപ്പത്തിമൂന്ന് വര്‍ഷം വിജയകരമായി വിപണി വാണിരുന്ന ജിപ്‌സിയുടെ പകരക്കാരനായാകും ജിംനിയെ കമ്പനി അവതരിപ്പിക്കുക.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

കൂടാതെ ജിംനി എന്ന പേരുമാറ്റി ജിപ്സി എന്ന പേരു തന്നെയാകും മാരുതി വാഹനത്തിന് നൽകുക. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്നതിനേക്കാൾ വലിപ്പം കൂടുതലായിരിക്കും ഇന്ത്യൻ മോഡലിന്. ഇന്ത്യൻ പതിപ്പ് സുസുക്കി ജിംനിക്ക് വലിപ്പമുണ്ടെങ്കിലും അന്താരാഷ്ട്ര മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും നിർമ്മാണം.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ജിംനി സിയേറയെ അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയെ വികസിപ്പിച്ചെടുക്കുകയാണെന്നും, ദൈനംദിന ഉപയോഗത്തിന് സൗകര്യപ്രദമായ ഓഫ് റോഡര്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വിൽപ്പന നടത്തുക. കമ്പനിയുടെ മറ്റൊരു എസ്‌യുവിയായ വിറ്റാര ബ്രെസയേക്കാളും ഉയർന്ന പ്രീമിയം ഓഫറായി ജിംനിക്ക് സ്ഥാനം നേടാനാകും.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മൂന്ന് ഡോറുകളുള്ള പതിപ്പ് ഇന്ത്യയില്‍ പ്രായോഗികമല്ലാത്തതിനാല്‍ അഞ്ച് ഡോറുകൾ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം തന്നെ നീളം കൂടിയ വീല്‍ബേസ് മോഡലായിരിക്കാം ഇന്ത്യയിലെത്തുക.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ജിപ്സിയെപ്പോലെ തന്നെ ഡീസൽ എഞ്ചിൻ മോഡലും ഇതിനുണ്ടാകില്ല. 1.5 ലിറ്റർ K15-സീരീസ് പെട്രോൾ എഞ്ചിനാണ് സുസുക്കി ജിംനിക്ക് കരുത്ത് പകരുന്നത്. ഇത് 104 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും.

Most Read: XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

എർട്ടിഗ, സിയാസ്, വരാനിരിക്കുന്ന XL6 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ എഞ്ചിനാണിത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ട്രാന്‍സിമാഷനും നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും ഇത് വാഗ്ദാനം ചെയ്യും.

Most Read: ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

തുടക്കത്തിൽ നാല് വീൽ ഡ്രൈവ് ഓപ്ഷൻ വാഹനത്തിന് ലഭിച്ചേക്കില്ല. എന്നാൽ ആറുമാസത്തിനുള്ളിൽ സുസുക്കി ജിംനിയുടെ നാല് വീൽ ഡ്രൈവ് പതിപ്പ് പുറത്തിറക്കിയേക്കാം.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഒരു പരുക്കന്‍ ലാന്‍ഡര്‍ ഫ്രെയിം ചേസിസ്, എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, പവര്‍ സ്റ്റിയറിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എയര്‍ കണ്ടീഷനിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും വാഹനത്തിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യും.

ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മറ്റ് പല മാരുതി സുസുക്കി കാറുകളെയും പോലെ, പുതിയ ജിപ്‌സിയും നിർമ്മാതാവിന്റെ സനന്ദ്, ഗുജറാത്ത് പ്ലാന്റിൽ നിർമ്മിക്കുകയും വിവിധ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. എന്നാല്‍ ഇതിനെക്കുറിച്ച് സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

More from DriveSpark

Article Published On: Tuesday, August 20, 2019, 13:02 [IST]
English summary
Suzuki Jimny India Launch Confirmed For Late-2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X