ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

വാഹന വ്യവസായം അതിന്റെ റെക്കോർഡ് തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക സാഹചര്യങ്ങളും പുതിയ നിയന്ത്രണങ്ങളും ആളുകളെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നു വേണം കരുതാൻ. എന്നാൽ പുതിയ മോഡലുകൾ വിപണിയിലെത്തിക്കുന്നതിൽ നിന്നും വാഹന നിർമ്മാതാക്കൾ പൂർണമായും പിൻമാറിയിട്ടില്ല.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ഒന്നിലധികം കാർ നിർമ്മാതാക്കൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. വരുന്ന ആഴ്ച്ച നാല് പ്രധാന മോഡലുകൾ വിപണിയിലെത്തും. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഹ്യുണ്ടായി ഗ്രാൻഡ് i10-ന്റെ പിൻഗാമിയാണ് പുതിയ ഗ്രാൻഡ് i10 നിയോസ്. i10 നിരയിലെ മൂന്നാം തലമുറ മോഡലായിരിക്കും ഇത്. ഇടത്തരം ഹാച്ച്ബാക്ക് ശ്രേണിയിൽ പ്രീമിയം അനുഭവം നൽകും പുതിയ വാഹനം. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഗ്രാൻഡ് i10 നിയോസ് വാഗ്ദാനം ചെയ്യും. രണ്ട് എഞ്ചിൻ പതിപ്പിലും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും ഹ്യുണ്ടായി ലഭ്യമാക്കും.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

എറ, മാഗ്ന, സ്പോർട്സ്, സ്പോർട്സ് ഡ്യുവൽ ടോൺ, ആസ്ത എന്നീ അഞ്ച് വകഭേദങ്ങളിൽ വാഹനം വിപണിയിലെത്തും. ഗ്രാൻഡ് i10 നിയോസ് വിപണിയിലെത്തിയാലും രണ്ടാം തലമുറ ഗ്രാൻഡ് ഐ 10 -ന്റെ വിൽപ്പന ഹ്യുണ്ടായി തുടരും. ഓഗസ്റ്റ് 20-ന് കാർ വിപണിയിലെത്തും. 5.2 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെയായിരിക്കും ഗ്രാൻഡ് i10 നിയോസിന്റെ വില.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

മാരുതി സുസുക്കി XL6

മാരുതി സുസുക്കിയുടെ രാജ്യത്തെ ആദ്യ പ്രീമിയം എംപിവി ആയിരിക്കും XL6. കമ്പനിയുടെ ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രീമിയം ക്രോസ്ഓവറിന്റെ നിർമ്മാണം. പ്രെട്രോൾ എഞ്ചിനിൽ മാത്രമായിരിക്കും XL6 വിപണിയിലെത്തുക. എൽഇഡി ഹെഡ് ലാമ്പുകളും അപ്ഹോൾസ്റ്ററിയിലുള്ള പ്രീമിയം ക്യാബിനും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ആറ് സീറ്റർ മോഡലായിരിക്കും ഇത്. ആൽഫ, സീറ്റ എന്നീ രണ്ട് വകഭേദങ്ങളിലായിരിക്കും XL6 ലഭ്യമാവുക. രണ്ട് വേരിയന്റുകളിലും മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യും. ഓഗസ്റ്റ് 21 ന് വാഹനം വിപണിയിലെത്തും. 9.5 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ബിഎംഡബ്ല്യു 3 സീരീസ്

ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയിൽ ഒരു തലമുറമാറ്റത്തിന് ഒരുങ്ങുകയാണ്. അതിനായി ജർമ്മൻ കാർ നിർമ്മാതാക്കൾ പുതിയ മോഡലിന്റെ ബുക്കിംഗ് വെബ്സൈറ്റിൽ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ പുതിയ 3 സീരീസ് എത്തിത്തുടങ്ങിയെന്ന് ഇന്റർനെറ്റിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

Most Read: പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ 5 സീരീസ്, 7 സീരീസ് സെഡാനുകൾക്ക് അടിവരയിടുന്ന ക്ലസ്റ്റർ ആർക്കിടെക്ചർ (CLAR) അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ ഫീച്ചറുകൾ പുതിയ 3 സീരീസ് വാഗ്ദാനം ചെയ്യും. ഓഗസ്റ്റ് 21-ന് പുതിയ മോഡൽ വിപണിയിലെത്തും. 35 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read: 11 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി കര്‍ണാടകത്തിലെ മുന്‍ എംഎല്‍എ

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

കിയ സെൽറ്റോസ്

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ ചുവടുവെയ്പ്പാണ് സെൽറ്റോസ്. ഈ വിഭാഗത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനമായിരിക്കും സെല്‍റ്റോസ്.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

UVO കണക്ടറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബോസ് സ്പീക്കറുകള്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റുകള്‍, ബ്ലൈന്‍ഡ് സോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ചായ്ക്കാവുന്ന പിന്‍ സീറ്റുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ഡ്രൈവിംഗ് റിയര്‍വ്യൂ മോണിറ്റര്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് സെല്‍റ്റോസിലെ സവിശേഷതകള്‍.

ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് വ്യത്യസ്ത ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭ്യമാകുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനം കൂടിയായിരിക്കുമിത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം ലഭ്യമാകും. ഓഗസ്റ്റ് 22-ന് സെൽറ്റോസ് വിപണിയിലെത്തും. 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

Most Read Articles

Malayalam
English summary
Kia Seltos, Hyundai Grand i10 Nios, Maruti XL6 And BMW 3 Series Set To Launch this week. Read more Malayalam
Story first published: Monday, August 19, 2019, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X