ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

2020 ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുന്ന ബിഎസ്-VI മാനദണ്ഡം അനുസരിച്ച് പരിഷ്ക്കരിച്ച ടോയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നീ മോഡലുകൾക്ക് വില വർധിക്കും. അഞ്ച് ലക്ഷം രൂപ വർധിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ഇത് ടൊയോട്ടയുടെ ബിഎസ്-IV ഡീസൽ വാഹനങ്ങളുടെ ഡിമാന്റ് വർധിക്കാൻ കാരണമായേക്കും. ബിഎസ്-VI പതിപ്പിന് ബിഎസ്-IV മോഡൽ വാഹനങ്ങളേക്കാൾ 15 ശതമാനം മുതൽ 20 ശതമാനം വരെ വില കൂടുന്നതാണ് ഇതിന് കാരണമാകുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ഈ വിലവർധനവ് കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ബിഎസ്-IV മോഡലുകളായിരിക്കും താങ്ങാനാവുന്നത്. ഈ വർഷം അവസാനത്തോടെ ബിഎസ്-VI എഞ്ചിനുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വില ഉയർത്തുന്നത് നിലവിലെ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവുണ്ടാക്കാനും, വിപണിയിലെ തകർച്ചയിൽ നിന്ന് കരകയറാനും സഹായിച്ചേക്കും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ ഫോർച്യൂണർ ഡീസൽ പതിപ്പിന് ഏകദേശം നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലവർധനവുണ്ടായേക്കാം. നിലവിൽ 30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

അതുപോലെ തന്നെയാണ് ഇന്നോവ ക്രിസ്റ്റയുടെയും സാഹചര്യം. ഡീസൽ പതിപ്പുകൾക്ക് മൂന്നു മുതൽ നാല് ലക്ഷം രൂപവരെ ഉയരും. ടൊയോട്ടയുടെ വിൽപ്പനയിൽ ഇപ്പോൾ 10 മുതൽ 12 ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 ൽ ആഭ്യന്തര വിൽപ്പന ഏഴ് ശതമാനം വർധിച്ച് 1,50,525 യൂണിറ്റായിരുന്നു. 2017-18 കാലയളവിൽ 1,40,645 യൂണിറ്റ് വിൽപ്പനയായിരുന്നു ഉണ്ടായിരുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

2020 ന്റെ തുടക്കത്തിൽ തന്നെ ബിഎസ്-VI മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്ക്കരിച്ച വാഹനങ്ങൾ ടൊയോട്ട വിപണിയിലെത്തിക്കും. എസ്‌യുവി ശ്രേണിയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ് ഫോര്‍ച്യൂണര്‍.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ആദ്യതലമുറ വാഹനത്തേപോലെ തന്നെ രണ്ടാം തലമുറ ഫോര്‍ച്യൂണറും ഏറെ ജനപ്രീതി നേടി. ഇന്ത്യന്‍ വാഹന വിപണി മാന്ദ്യം നേരിടുമ്പോഴും പുതുതലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍ 1,000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്.

Most Read: പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

പരിഷ്ക്കരിച്ച ഫോർച്യൂണറിന്റെ പുതിയ മോഡലും ഉടൻ വിപണിയിലെത്തും. പഴയ വാഹനത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. പുതിയ പതിപ്പില്‍ ഫോര്‍ച്യൂണറിന്റെ രണ്ട് പെട്രോള്‍ പതിപ്പുകളായിരിക്കും ലഭ്യമാവുക. 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ പതിപ്പുകളിലുണ്ടാവുക. ഇവ 164 bhp കരുത്തില്‍ 245 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ഡീസല്‍ പതിപ്പിന്റെ നാല് മോഡലുകളാവും ഫോര്‍ച്യൂണറിന്റെ ശ്രേണിയിലുണ്ടാവുക. 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് എഞ്ചിനാകും ഡീസല്‍ പതിപ്പില്‍. 174 bhp കരുത്തില്‍ 420 Nm ടോര്‍ക്ക് വാഹനം സൃഷ്ടിക്കും.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ദീര്‍ഘകാലമായി ഇന്ത്യന്‍ വിപണിയില്‍ വാഴുന്ന ടൊയോട്ടയുടെ മറ്റൊരു ജനപ്രിയ വാഹനമാണ് ഇന്നോവ. വാഹനത്തെ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് നവീകരിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എങ്കിലും ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇന്നോവ ക്രിസ്റ്റയില്‍ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Innova Crysta, Fortuner BS6 prices will be higher by up to Rs 5 lakhs. Read more Malayalam
Story first published: Saturday, August 17, 2019, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X