പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

ക്രെറ്റയുടെ അടുത്തതലമുറ മോഡലിനെ ഷാങ്ഹായ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. ക്രെറ്റയുടെ ചൈനീസ് പതിപ്പായ ix25-നെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ വിപണിയിൽ ക്രെറ്റ എത്തുക.

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

അടുത്ത വർഷമായിരിക്കും പുതുതലമുറ വാഹനത്തെ ഹ്യുണ്ടായി വിപണിയിലെത്തിക്കുക. പുതിയ ക്രെറ്റ ഇന്ത്യയിൽ പരീക്ഷണ ഓട്ടങ്ങൾ നടത്തിയിരുന്നു. ആഗോളവിപണിയിൽ ശ്രദ്ധ നേടിയ എസ്‌യുവിയാണിത്.

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

പുതിയ പതിപ്പിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചൈനീസ് പതിപ്പായ ix25 എസ്‌യുവിക്ക് 4,300 mm നീളവും 1,790 mm വീതിയും 1,622 mm ഉയരവുമാണുള്ളത്. ഇത് നിലവിൽ ഇന്ത്യയിലുള്ള ക്രെറ്റയേക്കാൾ 30 mm നീളവു 10 mm വീതിയും 8 mm ഉയരവും കുറവാണ്. കൂടാതെ പുതിയ ക്രെറ്റയുടെ വീൽബേസ് 2,610 mm ആണ്. ഇത് നിലവിലുള്ള മോഡലിനേക്കാൾ 20 mm വലുതാണ്.

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

എഞ്ചിൻ സവിശേഷതകളുടെ കാര്യത്തിൽ പുതിയ ഹ്യുണ്ടായി ക്രെറ്റ 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ കിയ സെൽറ്റോസിൽ നിന്ന് കടമെടുക്കും. പുതുയ എഞ്ചിൻ ഇതിനകം തന്നെ ബിഎസ്-VI ലേക്ക് പരിഷ്ക്കരിച്ചിരുന്നു. നിലവിലുള്ള എസ്‌യുവിയിൽ ലഭ്യമായ പഴയ 1.4 ലിറ്റർ, 1.6 ലിറ്റർ എഞ്ചിനുകൾക്ക് പകരം പുതിയ എഞ്ചിനായിരിക്കും ഉൾപ്പെടുത്തുക.

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

കിയ സെൽറ്റോസിന്റെ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതുതലമുറ ക്രെറ്റയിൽ ഹ്യുണ്ടായി അവതരിപ്പിച്ചേക്കാം. എഞ്ചിനുകളുടെ കരുത്തും സെൽറ്റോസിന് സമാനമായിരിക്കും. ഇതിനർത്ഥം 1.5 ലിറ്റർ പെട്രോൾ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 144 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കും.

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 250 Nm torque വാഗ്ദാനം ചെയ്യും. എല്ലാ എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.5 പെട്രോൾ, 1.5 ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവയ്ക്ക് യഥാക്രമം സിവിടി, ടോർക്ക് കൺവെർട്ടർ ഡിസിടി ട്രാൻസ്മിഷനുകളും ലഭിക്കും.

Most Read: ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

രൂപകൽപ്പനയുടെ കാര്യത്തിൽ ക്രെറ്റ ചില പ്രധാന മാറ്റങ്ങളുമായാകും എത്തുക. ഗ്രില്ലിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ലാമ്പുകള്‍ എല്‍ഇഡി ഡിആര്‍എല്ലുകളായി പ്രവര്‍ത്തിക്കും. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ പ്രത്യേക ഹൗസിങ്ങിന്റെ താഴെയായി സ്ഥാപിക്കും. ക്രെറ്റയുടെ മുന്‍ ബംബറില്‍ ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളും ഉള്‍പ്പെടുത്തും.

Most Read: ഹ്യുണ്ടായി എക്സെന്റ് നിയോസ് ഉടൻ എത്തും

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

പുതിയ മോഡലിന്റെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അലോയ് വീലുകളില്‍ മാറ്റമുണ്ടാകാനാണ് സാധ്യത. ഹെഡ്‌ലാമ്പുകളുടെ ഡിസൈനിലാകും ടെയില്‍ ലാമ്പുകളുട രൂപകല്‍പ്പന. കൂടാതെ ബോഡി-വൈഡ് എല്‍ഇഡി സ്‌ട്രൈപ്പും ഉണ്ടാകും. ഇത് ബ്രേക്ക് ലൈറ്റിനെയും ഇന്‍ഡിക്കേറ്ററുകളെയും വേര്‍തിരിക്കും.

Most Read: എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാമൻ ഫോർച്യൂണർ തന്നെ

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ വിശദാംശങ്ങൾ പുറത്ത്

ഇന്റീരിയറിൽ ക്രെറ്റ കൂടുതൽ പ്രീമിയം ടച്ച് ഉൾപ്പെടുത്തും. പ്രീമിയം ലുക്ക് നല്‍കുന്നതിനായി ഡാഷ്‌ബോര്‍ഡ് നവീകരിക്കും. ഡാഷ്‌ബോര്‍ഡിന് നടുവിലായി വിശാലമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍, സണ്‍റൂഫ്, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഇന്റീരിയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍ എന്നിവയെല്ലാം ക്രെറ്റ വാഗ്ദാനം ചെയ്‌തേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Creta (ix25) SUV Details Revealed. Read more Malayalam
Story first published: Friday, August 16, 2019, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X