ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവില്‍ വിപണിയില്‍ ഉള്ള ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി. പുതിയ ഗ്രാന്റ് i10 നിയോസിനെ വിപണിയില്‍ എത്തിക്കുന്നതോടെയാണ് പഴയ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിക്കുന്നത്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവില്‍ തങ്ങളുടെ ഗ്രാന്റ് i10, എക്സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഹ്യുണ്ടായി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

2020 ഏപ്രില്‍ മാസത്തോടെ 15 -ഓളം ഡീസല്‍ മോഡലുകള്‍ നിരത്തുവിടുമ്പോള്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയരുന്നത് വലിയൊരു അവസരമായിട്ടായിരുന്നു ഹ്യുണ്ടായി കണ്ടിരുന്നത്. വളരെ കാലങ്ങളായി മാരുതി സുസുക്കി ഡിസൈര്‍ കയ്യാളിയിരുന്ന സ്ഥാനം കൂടിയായിരുന്നു ഗ്രാന്റ് i10 ലൂടെ കമ്പനി നോട്ടമിട്ടിരുന്നത്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

13 വകഭേദങ്ങളിലും 7 നിറങ്ങളിലുമാണ് ഗ്രാന്റ് i10 വിപണിയില്‍ ലഭ്യമാക്കുന്നത്. അടുത്തിടെ രണ്ടാം തലമുറ ഗ്രാന്റ് i10 -നെ ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് 20 -ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹാച്ച്ബാക്കിന്റെ ചിത്രം കമ്പനി പങ്കുവെച്ചതും. പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും 11,000 രൂപ നല്‍കി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചതായി കമ്പനി അറിയിച്ചു. ആദ്യ കാര്‍ കമ്പനി പുറത്തിറക്കുകയും ചെയ്തു. ഡീസല്‍, പെട്രാള്‍ എഞ്ചിനുകളിലായി മോഡലിന്റെ 10 വകഭേദങ്ങളാണ് വിപണിയില്‍ എത്തുക.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

വിപണിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇപ്പോള്‍ മോഡലിന്റെ ഇന്ധനക്ഷമതയുടെ കണക്കുകളും പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന മൈലേജുള്ള വാഹനങ്ങളുടെ റാങ്കിംഗില്‍ പുതിയ ഹ്യുണ്ടായ് ഗ്രാന്റ് i10 നിയോസും സ്ഥാനം പിടിച്ചേക്കും.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പേട്രാള്‍ പതിപ്പില്‍ മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റും, ഡീസല്‍ പതിപ്പില്‍ മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റുമാണ് വിപണിയില്‍ എത്തുക. 2013 -ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡല്‍, പിന്നീട് 2017 -ലാണ് ഫെയ്സ്ലിഫ്റ്റില്‍ വിപണിയില്‍ എത്തുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം തലമുറ നിയോസിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് സ്ഥാനം തിരിച്ച് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഹ്യൂണ്ടായിയുടെ ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറുകളില്‍ ഒരു മോഡല്‍ കൂടിയാണിത്. രണ്ടാം തലമുറ ഗ്രാന്റ് i10 നിയോസ് എത്തുന്നതോടെ വില്‍പ്പന ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

വിപണിയിലുള്ള ഗ്രാന്റ് i10 -നും എലൈറ്റ് i20 -യ്ക്കും ഇടയിലാകും പുതിയ നിയോസിന്റെ സ്ഥാനം. പുതുതലമുറ സാന്റ്രായുടെ ഡിസൈന്‍ ശൈലിയാണ് നിയോസും പിന്‍തുടര്‍ന്നിരിക്കുന്നത്. വെന്യുവിന് സമാനമായ കാസ്‌കേഡ് ഗ്രില്ലും പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളും പുതിയ മോഡലില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായി ഡേടൈം റണ്ണിങ് ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിന്റെ സവിശേഷതകളാണ്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയൊരു ഫ്ളാറ്റ്ഫോമിലാണ് പുതിയ ഗ്രാന്റ് i10 നിയോസും നിരത്തിലെത്തുക. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടും വാഹനത്തിന് നല്‍കിയിട്ടുണ്ട്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

വെന്യുവില്‍ കണ്ട ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫേര്‍ടെയ്ന്‍മെന്റ് സിസ്റ്റവും, റിയര്‍ എസി വെന്റുകളും വാഹനത്തില്‍ സ്ഥാനം ഉറപ്പിച്ചു. ആറ് കളര്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

എഞ്ചിന്‍ ഓപഷനുകളെക്കുറിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 81 bhp പവറും, 114 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. 74 bhp പവറും, 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. എഎംടി ഗിയര്‍ബോക്‌സ് യൂണിറ്റ് പുതിയ സാന്റ്രോയിലെതിന് സമാനമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും.

ഗ്രാന്റ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി

5 ലക്ഷം രൂപ മുതല്‍ 7.65 ലക്ഷം രൂപ വരെ മോഡലിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ മോഡലുകളാണ് നിയോസിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai to discontinue Grand i10 diesel ahead of Grand i10 Nios launch. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X