XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം എംപിവിയായ XL6-നെ കമ്പനി ഓഗസ്റ്റ് 21-ന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി പുതിയ കാറിനായുള്ള ബുക്കിംഗ് മാരുതി ആരംഭിക്കുകയും ചെയ്തിരുന്നു.

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി വാഹനത്തിന്റെ പൂർണ രൂപം കമ്പനി വെളിപ്പെടുത്തി. രണ്ടാം തലമുറയിലുള്ള എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് XL6. എന്നാൽ പുതിയ ക്രോസ്ഓവറിൽ നിരവധി സ്റ്റൈലിഷ് മാറ്റങ്ങളും ഇന്റീരിയർ മേയ്ക്ക്ഓവറും മാരുതി വാഗ്ദാനം ചെയ്യുന്നു.

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വില കുറഞ്ഞ ഫാമിലി എസ്‌യുവി തേടുന്നവർക്കായുള്ള മികച്ച തെരഞ്ഞെടുക്കലായിരിക്കും XL6. കൂടാതെ ക്രിസ്റ്റയേക്കാൾ അഞ്ച് ലക്ഷം രൂപയോളം കുറവുമായിരിക്കും വാഹനത്തിന്. പെട്രോൾ പതിപ്പ് മാത്രമായിരിക്കും XL6-ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുക.

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

എർട്ടിഗയുടെ ബെഞ്ച് സീറ്റുകൾക്ക് പകരം ക്യാപ്റ്റൻ സീറ്റുകളടങ്ങിയ ഒരു ആറ് സീറ്റർ പ്രീമിയം എംപിവിയാണ് XL6. എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവി പ്രചോദിത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ XL6 ല്‍ കാണാം. കരുത്തുറ്റ രൂപകല്‍പ്പനയും, ബോര്‍ഡര്‍ ഗ്രില്‍, സ്ലീക്കര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബംബര്‍ എന്നിവയെല്ലാം എര്‍ട്ടിഗയില്‍ നിന്ന് പ്രീമിയം ക്രോസ്ഓവറിനെ വ്യത്യസ്തമാക്കുന്നു.

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

പുതുക്കിയ അലോയ് വീലുകൾ, മേൽക്കൂര റെയിലുകൾ, കൂടുതൽ ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു. എര്‍ട്ടിഗയിലും സിയാസിലും ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ക്രോസ്ഓവറിനും കരുത്ത് നല്‍കുക. ഇത് 103 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിവയുണ്ടാകും.

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

എര്‍ട്ടിഗയുടെ അതേ HEARTECT പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണെങ്കിലും 50 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലായിരിക്കും XL6 ന്. ഇത് ക്യാബിന്‍ വലിപ്പം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എര്‍ട്ടിഗയുടെ അതേ 2,740 mm വീല്‍ബേസ് തന്നെയാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ആല്‍ഫ, സീറ്റ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് XL6 നെ കമ്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ രണ്ട് വകഭേദങ്ങളില്‍ നാല് പതിപ്പുകളുണ്ടാകും. മെറ്റാലിക് പ്രീമിയം സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പ്രൈം ആബർൺ റെഡ്, പേൾ ബ്രേവ് ഖാക്കി, പേൾ ആർട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ ആറ് നിറങ്ങളിൽ XL6 എംപിവി ലഭ്യമാണ്.

Most Read: പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ഇന്റീരിയറില്‍ സീറ്റിംഗ് രീതിയിലെ വ്യത്യസ്തയ്ക്കു പുറമെ കറുത്ത നിറത്തിലുള്ള ഡാഷ്‌ബോര്‍ഡുകള്‍, സെന്റര്‍ കണ്‍സോള്‍, കറുത്ത ലെതറിലുള്ള അപ്‌ഹോള്‍സ്റ്ററി, പൂര്‍ണമായും കറുത്ത നിറത്തിലുള്ള ക്യാബിന്‍ എന്നിവയെല്ലാം കാറിന് ഒരു ക്ലാസ് ലുക്ക് നൽകുന്നു.

Most Read: യെസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

XL6-നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന കമ്പനി നടത്തുക. പ്രീമിയം ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യ എംപിവി ആയിരിക്കും XL6.

Source: Cartoq

Most Read Articles

Malayalam
English summary
New Ertiga-based luxury Maruti XL6 MPV fully UNMASKED. Read more Malayalam
Story first published: Monday, August 19, 2019, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X