ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം ഏപ്രിൽ മുതൽ പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിലവിൽ വരുന്നതോടെ തങ്ങളുടെ ഡീസൽ എഞ്ചിൻ മോഡലുകളുടെ നിർമ്മാണം നിർത്തലാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ അടുത്തിടെ മാരുതി 1.6 ഡീസൽ എഞ്ചിനിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആ വാർത്തകൾ ശരിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ 1.6 ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്ന മാരുതി എസ്-ക്രോസിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് മാരുതിയും ബിഎസ്-VI-ന് അനുസൃതമായി ഡീസൽ എഞ്ചിൻ വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് ഉറപ്പായിരിക്കുന്നത്.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡീസൽ‌ എഞ്ചിനുകൾ‌ മുഴുവനായും പിൻ‌വലിക്കാനുള്ള മാരുതിയുടെ തീരുമാനം എസ്-ക്രോസ്, വിറ്റാര ബ്രെസ്സ എന്നീ മോഡലുകളുടെ ഭാവിയെ അനിശ്ചിതത്വത്തിൽ ആക്കിയിരുന്നു. ഈ മൂന്ന് മോഡലുകൾക്കും ഡീസൽ‌ യൂണിറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നതോടെ എസ്-ക്രോസിന്റെ പെട്രോൾ വകഭേദത്തിനു പുറമെ 1.6 ലിറ്റർ ഡീസൽ വകഭേദം വീണ്ടും സമാരംഭിക്കുന്നത് ഇന്ത്യൻ ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തും. എന്നാൽ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനാകും കമ്പനി അവതരിപ്പിക്കുക എന്നാണ് സൂചന.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫിയറ്റ്-സോഴ്‌സ്ഡ് 1.6 ലിറ്റർ DDIS 320 ഓയിൽ ബർണറിന്റെ തിരിച്ചുവരവിനുള്ള ഒരു വേദിയായി പരിഷ്ക്കരിച്ച മാരുതി എസ്-ക്രോസ് മാറിയേക്കും. ഇത് സൂചപ്പിക്കുന്ന രണ്ട് അടയാളങ്ങൾ പുറത്തെത്തിയ പരീക്ഷണ ചിത്രങ്ങളിലുണ്ട്. ഒന്ന് ബൂട്ട് ലിഡിലെ 1.6 ബാഡ്ജും ഫ്രണ്ട് ഫെൻഡറുകളിൽ ഒരു DDIS ബാഡ്ജുമാണ്.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2015-ൽ ആദ്യമായി മാരുതി എസ്-ക്രോസ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച അതേ 1.3 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണിത്. അതിനെ 1.6 ലിറ്റർ ഡീസൽ എഞ്ചിൻ, DDIS 320 എന്ന് മാരുതി സുസുക്കി പുനർനാമം ചെയ്തു.

Most Read: ശ്രേണിയിലെ ഏറ്റവും മികച്ച വിൽപ്പനയുമായി കിയ സെൽറ്റോസ്

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബി‌എസ്-IV പതിപ്പിൽ പരമാവധി 120 bhp പവറും 320 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരുന്നത്.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പരീക്ഷണം നടത്തിയ കാറിന്റെ പുറകിൽ ഒരു മലിനീകരണ ടെസ്റ്റിംഗ് കിറ്റ് ഘടിപ്പിച്ചിരുന്നു. ഇത് ബി‌എസ്- VI-ലേക്ക് 1.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്തുകൊണ്ട് സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റർ ഓയിൽ ബർണറിനെ മാരുതി പരിഷ്ക്കരിക്കാതെ ഫിയറ്റിൽ നിന്നും കടമെടുത്ത പഴയ എഞ്ചിനിലേക്ക് തിരിച്ചുപേകുന്നതെന്ന നിരവധി ചോദ്യങ്ങൾ ഉയരുമെന്ന് വ്യക്തമാണ്.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ വിപണിയിൽ ലഭ്യമായ മാരുതി എസ്-ക്രോസ് 1.6 ലിറ്റർ ഡീസൽ വിൽപ്പന വെറും നാമമാത്രമായിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ വിലക്കുറവ് പോലും മോഡലിന്റെ വിൽപ്പനയെ സഹായിച്ചിരുന്നില്ല. അതിനാൽ, മാരുതി സുസുക്കി ഫെയ്‌സ് ലിഫ്റ്റ് മോഡലിൽ സമാന എഞ്ചിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നില്ല.

ബിഎസ്-VI മാരുതി എസ്-ക്രോസ് 1.6 ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

തൽക്കാലം മാരുതി എസ്-ക്രോസ് 1.3 ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂ. ഇത് ബി‌എസ്-VI നിലവിൽ വരുന്നതിനു മുന്നോടിയായി മാത്രമാകും വിപണിയിൽ നിന്നു പിൻവലിക്കുക. മാരുതി സുസുക്കി ഇതിനകം തന്നെ സിയാസിൽ നിന്നും എർട്ടിഗയിൽ നിന്നുമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് എസ്-ക്രോസിന്റെ പെട്രോൾ വകഭേദത്തെ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
BS-VI Maruti S-Cross 1.6-litre diesel spied. Read more Malayalam
Story first published: Tuesday, November 5, 2019, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X