ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

രാജ്യത്ത് പുതിയ മലിനീകരണ മാനദണ്ഡം 2020 ഏപ്രിൽ ഒന്നിന് നടപ്പിലാകും. അതിനു മുന്നോടിയായി തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളെയെല്ലാം ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്ന തിരക്കിലാണ് വാഹന നിർമ്മാതാക്കൾ.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി അടുത്ത വർഷം ആദ്യം മുതൽ തങ്ങളുടെ ബിഎസ്-VI കംപ്ലയിന്റ് വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

നിലവിൽ രണ്ട് മോഡലുകൾ ബിഎസ്-VI അനുസൃതമായി ഹ്യുണ്ടായി നിരയിലുണ്ട്. അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ പതിപ്പും പുതിയ എലാൻട്ര ഫെയിസ്‌ലിഫ്റ്റുമാണ് അവ.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഡീസൽ മോഡലുകൾ ഉൾപ്പെടെ തങ്ങളുടെ മുഴുവൻ വാഹനങ്ങളും ബിഎസ്-VI മാനദണ്ഡങ്ങളിലേക്ക് നവീകരിക്കുമെന്നും ഹ്യുണ്ടായ് വ്യക്തമാക്കി. ജനപ്രിയ ഹ്യുണ്ടായി വാഹനങ്ങളായ ക്രെറ്റ, ഗ്രാൻഡ് i10 i20 എലൈറ്റ്, വെന്യു തുടങ്ങിയവ ബിഎസ്-VI ലേക്ക് ഉടൻ നവീകരിക്കും.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

എങ്കിലും 2020 മാർച്ച് വരെ ബി‌എസ്-IV കംപ്ലയിന്റ് വാഹനങ്ങൾ വിൽക്കാൻ ഹ്യുണ്ടായി ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾക്ക് വ്യക്തമായ ചില നേട്ടങ്ങളുണ്ടാക്കാൻ ഇത് സഹായിക്കും.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

2019 ഡിസംബർ 31-നകം ബി‌എസ്-IV വാഹനങ്ങളുടെ ഉത്പാദനം നിർത്തിവയ്ക്കുമെന്നും വിൽപ്പന 2020 ജനുവരിയിൽ അവസാനിക്കുമെന്നും മാരുതി സുസുക്കി നേരത്തെ അറിയിച്ചിട്ടുണ്ട്. മാരുതിയിൽ നിന്നുള്ള വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവസരം വിപണിയിൽ മുതലെടുക്കാനാണ് കൊറിയൻ നിർമ്മാതാക്കൾ ഒരുങ്ങുന്നത്.

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഇതിനുപുറമെ, 2020 ജനുവരി മുതൽ മാരുതിയുടെ ഡീസൽ കാറുകളും പുറത്തിറങ്ങുകയില്ല. മറുവശത്ത് ഹ്യുണ്ടായി, 2020 മാർച്ച് വരെ ബിഎസ്-IV ഡീസൽ കാറുകളും 2020 ഏപ്രിൽ മുതൽ ബിഎസ്-VI ഡീസൽ കാറുകളും പുറത്തിറക്കും.

Most Read: മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

മലിനീകരണ മാനദണ്ഡങ്ങളുടെ നവീകരണം എല്ലാ കാറുകളിലും പ്രത്യേകിച്ച് ഡീസൽ വകഭേദങ്ങളുടെ ഗണ്യമായ വില വർധനവിന് കാരണമാകും. ഇത് ഉപഭോക്താക്കളെ ബിഎസ്-IV വാഹനങ്ങളിലേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ഈ കാലയളവ് പരമാവധി പ്രയോജനപ്പെടുത്തുകയും വലിയൊരു വിപണി വിഹിതം നേടുകയും ചെയ്യുക എന്നതാണ് ഹ്യുണ്ടായിയുടെ തന്ത്രം.

Most Read: 2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

മലിനീകരണ മാനദണ്ഡങ്ങളിലെ മാറ്റവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം രജിസ്ട്രേഷൻ സമയപരിധി വരെ ബിഎസ്-IV വാഹനങ്ങൾ രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, 2020 ഏപ്രിൽ ഒന്നിന് സമയപരിധി കഴിഞ്ഞാൽ എല്ലാ ബിഎസ്-IV വാഹനങ്ങളുടെയും വിൽപ്പനയും ഉത്‌പാദനം നിയമ വിരുദ്ധമാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഹ്യുണ്ടായിയിൽ നിന്നുള്ള അടുത്തതായി വിപണിയിലെത്തുന്ന വാഹനം 2020 ക്രെറ്റ ആയിരിക്കും. അടുത്ത വർഷം ആദ്യം വാഹനത്തെ ഇന്ത്യയിൽ പുറത്തിറക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai BS4 sales to continue till March 2020. Read more Malayalam
Story first published: Tuesday, October 29, 2019, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X