2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ഓക്ടാവിയ സെഡാന്റെ ചിത്രങ്ങൾ പുറത്ത്. നവംബർ 11-ന് ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

2020 ഒക്ടാവിയയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ സ്കോഡ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഓൺലൈൻ കാർ കോൺഫിഗറേറ്റർ വഴി പുറത്തെത്തിയതിനു ശേഷം 2020 സ്കോഡ ഒക്ടാവിയയുടെ ചിത്രം സ്കോഡ കമ്മ്യൂണിറ്റി DE ഫോറത്തിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

സ്കോഡ സ്കാല ഹാച്ച്ബാക്ക്, സ്കോഡ സൂപ്പർബ് സെഡാൻ എന്നിവയോട് സാമ്യമുള്ളതാണ് പുതിയ 2020 മോഡൽ ഒക്ടാവിയയുടെ രൂപകൽപ്പന. നവീകരിച്ച ഒക്ടാവിയയിൽ എൽഇഡി ഹെഡ് ലൈറ്റുകൾ, ക്രോം സറൗണ്ട് ഉള്ള 3D ബട്ടർഫ്ലൈ ഗ്രിൽ, അഞ്ച് സ്‌പോക്ക് മെഷീൻഡ് അലോയ് വീലുകൾ, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ, സ്കോഡ ബാഡ്ജിന് പകരം പിൻവശത്തുള്ള സ്കോഡ ലെറ്ററിംഗ് എന്നിവ ഉൾപ്പെടുന്നു.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

2020 സ്കോഡ ഒക്ടാവിയയുടെ അകത്തളത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളുള്ള ഒരു പുതിയ ക്യാബിൻ ഡിസൈൻ തന്നെയാകും വാഹനത്തിൽ ഉൾപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാറിൽ ഒരു വിർച്വൽ-കോക്ക്പിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുമെന്ന് മുമ്പ് പ്രചരിച്ച സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഫോക്‌സ്‌വാഗണ്‍ ഗോൾഫിൽ ഉപയോഗിക്കുന്ന MQB പ്ലാറ്റ്‌ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നതിനാൽ 2020 ഒക്ടാവിയയുടെ ബാഹ്യ അളവുകളിൽ വ്യത്യാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

2020 ഒക്ടാവിയയുടെ എഞ്ചിൻ പഴയപടി നിലനിർത്തിയേക്കുമെങ്കിലും ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിക്കും. നിലവിലെ 1.8 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും പ്രയോജനം ചെയ്യും.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

നിലവിൽ നാല് പെട്രോൾ, നാല് ഡീസൽ വകഭേദങ്ങളിൽ സ്കോഡ ഒക്ടാവിയ ലഭ്യമാണ്. പെട്രോൾ മോഡലുകളിൽ 1.4 ലിറ്റർ, 1.8 ലിറ്റർ എഞ്ചിനുകൾ യഥാക്രമം 148 bhp കരുത്തും / 250 Nm torque, 177 bhp പവർ / 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

1.4 ലിറ്റർ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയപ്പോൾ 1.8 ലിറ്റർ എഞ്ചിനുകൾ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കുമായി വാഗ്ദാനം ചെയ്യുന്നു.

Most Read: യാരിസ് ഹാച്ച്ബാക്കിന്റെ നാലാം തലമുറ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ടൊയോട്ട

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ഡീസൽ മോഡലുകളിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 141 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വിപുലമായ ഇലക്ട്രിഫിക്കേഷൻ പ്രോഗ്രാം ബ്രാൻഡുകളിലുടനീളം വ്യാപിക്കുന്നതിനാൽ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് ഒക്ടാവിയ മോഡലും ആദ്യമായി വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. നിലവിലെ മോഡൽ സ്കോഡ ഒക്ടാവിയയ്ക്ക് 16 ലക്ഷം രൂപ മുതൽ 26 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം അവസാനത്തോടെ പുതിയ സ്കോഡ ഒക്ടാവിയ എത്തുമ്പോൾ ഹോണ്ട സിവിക്, അടുത്തിടെ പരിഷ്ക്കരിച്ച് വിപണിയിലെത്തിയ ഹ്യുണ്ടായി എലാൻട്ര എന്നിവയുമായാകും വിപണിയിൽ മത്സരിക്കുക. വാഹനത്തെ അടുത്ത വർഷം ഷോറൂമുകളിൽ പ്രദർശിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Source: Cochespias/Instagram

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Octavia Official Image Leaked Ahead Of 11 November Unveil. Read more Malayalam
Story first published: Wednesday, October 23, 2019, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X