പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ സെഡാൻ മോഡലായ പസാറ്റിന്റെ വിൽപ്പന കമ്പനി നിർത്തിയതായി റിപ്പോർട്ടുകൾ. സെഡാന്റെ ഉത്പാദനം കമ്പനി നിർത്തിവച്ചിരിക്കുകയാണെന്നും അടുത്ത വർഷം ആദ്യം പസാറ്റിന്റെ ഒരു ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പ് വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകൾ തങ്ങളുടെ സ്റ്റോക്കിൽ അവശേഷിക്കുന്ന അവസാന മോഡലുകൾ വിറ്റഴിക്കുകയാണിപ്പോൾ. പുതിയ പസാറ്റിന്റെ പരിഷ്ക്കരിച്ച ഫെയിസ്‌ലിഫ്റ്റ്‌ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ വാഹനത്തിന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ലഭിക്കും.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

നിലവിൽ ഇന്ത്യയിലെ ഫോക്‌സ്‌വാഗൺ പാസാറ്റ് നാല് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. കംഫർട്ട്‌ലൈൻ, കംഫർട്ട്‌ലൈൻ കണക്റ്റ് എഡിഷൻ, ഹൈലൈൻ, ഹൈലൈൻ കണക്റ്റ് എഡിഷൻ എന്നിവയാണ് ആ മോഡലുകൾ. നിലവിലെ തലമുറ പസാറ്റ് സെഡാന് 26 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ബാഹ്യവും ആന്തരികവുമായ നിരവധി സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കോർണറിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഇലക്ട്രിക്ക് സൺറൂഫ്, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഫോക്‌സ്‌വാഗൺ പാസാറ്റിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ഒറിക്സ് വൈറ്റ്, പൈറിറ്റ് സിൽവർ, ഡീപ് ബ്ലാക്ക്, ബ്ലാക്ക് ഓക്ക് ബ്രൗണ്‍, അറ്റ്ലാന്റിക്ക് ബ്ലൂ, മംഗൻ ഗ്രേ എന്നീ അഞ്ച് പെയിന്റ് സ്കീമുകളിലും പാസാറ്റ് ലഭ്യമാകും.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

നാപ്പ ലെതർ അപ്ഹോൾസ്റ്ററി, അനലോഗ് ക്ലോക്ക്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മസാജിംഗിനും മെമ്മറി പ്രവർത്തനങ്ങളും ഉള്ള ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, അഡാപ്റ്റീവ് ചേസിസ് നിയന്ത്രണം എന്നിവയാണ് ഫോക്‌സ്‌വാഗൺ പാസാറ്റിന്റെ ഇന്റീരിയറുകളിൽ ലഭ്യമായ സവിശേഷതകൾ.

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ബിഎസ്-IV കംപ്ലയിന്റ് 2.0 ലിറ്റർ TD ഡീസൽ എഞ്ചിനാണ് നിലവിലെ ഫോക്‌സ്‌വാഗൺ പാസാറ്റിന് കരുത്തേകുന്നത്. 3600 rpm-ൽ 175 bhp കരുത്തും 1500 rpm-ൽ 350 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

സ്റ്റാൻഡേർഡ് DSG ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ARAI- സാക്ഷ്യപ്പെടുത്തിയ 17.42 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമതയും വാഹനത്തിൽ ലഭ്യമാകും.

Most Read: രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

നിലവിലെ മോഡലിന്റെ അതേ എഞ്ചിൻ തന്നെ 2020 ഫോക്‌സ്‌വാഗൺ പാസാറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഡീസൽ യൂണിറ്റ് നവീകരിക്കും.

Most Read: വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

പസാറ്റിന്റെ ഉത്പാദനം നിർത്തിവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ടിഗുവാൻ എസ്‌യുവിയെ ശക്തിപ്പെടുത്തുന്ന 2.0 ലിറ്റർ എഞ്ചിൻ തന്നെയാണ് പസാറ്റിലും കമ്പനി അവതരിപ്പിക്കുന്നത്. അതിനാൽ ജർമ്മൻ കാർ നിർമ്മാതാക്കൾ വാഹനത്തെ വിപണിയിൽ നിന്നും പിൻവലിക്കാതെ എഞ്ചിൻ പരിഷ്ക്കരിച്ച് വീണ്ടും വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 22, 2019, 18:44 [IST]
English summary
Volkswagen Passat Discontinued. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X