വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

വാഹന വ്യവസായത്തിലെ മാന്ദ്യത്തിന്റെ ആഘാതം ഓട്ടോ എക്സ്പോ 2020 സാരമായി ബാധിക്കുന്നു. 2020 ഫെബ്രുവരിയിൽ നടക്കുന്ന പ്രദർശനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്ന നിർമ്മാതാക്കളിൽ ഹോണ്ട കാർസ്, ഹീറോ മോട്ടോകോർപ്പ്, ബിഎംഡബ്ല്യു, അശോക് ലെയ്‌ലാൻഡ് എന്നിവ ഉൾപ്പെടുന്നു എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

2020 ആദ്യ പാദത്തിൽ വിപണിയിൽ എത്തുന്ന മോഡലുകൾ നിർമ്മാതാക്കൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുള്ളതിനാലും പുതിയതായി കാര്യമായി ഒന്നും തന്നെയില്ലെന്നുള്ളതും കണക്കിലെടുക്കുമ്പോൾ ഇത്തവണ സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കാം.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

കിയ, എം‌ജി മോട്ടോർ തുടങ്ങിയ ഇന്ത്യ വിപണിയിൽ താരതമ്യേന പുതിയ നിർമ്മാതാക്കൾ ഓട്ടോ എക്‌സ്‌പോ 2020 ൽ പങ്കെടുക്കുന്നു. ഫോക്‌സ്‌വാഗൺ, സ്‌കോഡ, ഗ്രേറ്റ് വാൾ മോട്ടോഴ്‌സ് (ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി, പിക്കപ്പ് ട്രക്ക് നിർമ്മാതാക്കൾ) എന്നിവരും തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചിരിക്കുന്നു.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഉപയോഗിക്കുന്ന ഏകദേശം 3,500 ചതുരശ്ര അടി തന്നെ ഈ അഞ്ച് കമ്പനികളും പ്രദർശനത്തിനായി കൈവശപ്പെടുത്തും. ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും സ്ഥിരീകരിച്ചു.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ഓട്ടോ എക്‌സ്‌പോയിൽ പങ്കെടുക്കില്ലെന്ന് ഫോർഡും ഫിയറ്റ് ക്രൈസ്‌ലറും സ്ഥിരീകരിച്ചു. നിസ്സാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ആഡംബര കാർ വിഭാഗത്തിൽ നിന്ന് മെഴ്‌സിഡസ് ബെൻസും, ലെക്‌സസും മാത്രമാവും പങ്കെടുക്കുന്നത്.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

കമ്പനിയുടെ ലോഞ്ച് ഷെഡ്യൂളുകൾ ഓട്ടോ എക്സ്പോ സമയകാലയളവുമായി സമന്വയിപ്പിച്ചിട്ടില്ലെന്ന് ഹോണ്ട കാർസ് ഇന്ത്യ വക്താവ് അറിയിച്ചു. മറുവശത്ത് എം‌ജി മോട്ടോർ ഇന്ത്യ ഓട്ടോ എക്‌സ്‌പോ 2020 -നെക്കുറിച്ച് ആവേശത്തിലാണ്. ഉപഭോക്താക്കളുമായി ഇടപഴകുന്നതിനുള്ള മികച്ച വേദിയാണിതെന്ന എംജി കരുതുന്നു.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

മിക്കവാറും എല്ലാ സ്റ്റാളുകളും വർഷത്തിൽ ഈ സമയത്തേക്ക് സാധാരണ ബുക്ക് ചെയ്യപ്പെടുന്നതാണ്, എന്നാൽ മന്ദഗതിയിലുള്ള വിൽപ്പന, ബി‌എസ്-VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, ഇതിനകം പുറത്തിറങ്ങിയ മോഡലുകൾ, എക്സപോയുടെ ഉയർന്ന ചെലവ് എന്നിവ ബ്രാൻഡുകളെ അകറ്റിനിർത്തുന്ന പ്രധാന ഘടകങ്ങളാണ്.

Most Read: പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

കമ്പനി ഇതിനകം തന്നെ പുതിയ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും പ്രദർശിപ്പിക്കുന്നതിന് ഇനി അധികമൊന്നുമില്ലെന്നും ബിഎംഡബ്ല്യു ഇന്ത്യ മാനേജിംഗ് ഡയറക്ടർ രുദ്രതേജ് സിംഗ് വ്യക്തനമാക്കി.

Most Read: ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ഓട്ടോ എക്സ്പോ 2020 ൽ പങ്കെടുക്കാൻ സാധ്യതയില്ലാത്ത ഇരുചക്ര വാഹന നിർമാതാക്കളിൽ ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ, യമഹ, റോയൽ എൻഫീൽഡ് എന്നിവ ഉൾപ്പെടുന്നു. ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ എന്നിവയും ചടങ്ങ് ഒഴിവാക്കുമെന്ന അഭ്യൂഹമുണ്ട്. എന്നിരുന്നാലും, സുസുക്കിയും പിയാജിയോയും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.

Most Read: A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ട്രക്കുകളെ സംബന്ധിച്ചിടത്തോളം ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും മാത്രമാണ് പങ്കാളിത്തം സ്ഥിരീകരിച്ചത്. അശോക് ലെയ്‌ലാൻഡ്, ഐഷർ, ഭാരത് ബെൻസ് തുടങ്ങിയവർ വരാനിരിക്കുന്ന ഡെൽഹി ഓട്ടോ എക്‌സ്‌പോ 2020 ൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.

വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പ് 2018 ലാണ് നടന്നത്. 119 നിർമ്മാതാക്കൾ, 500 മോഡലുകൾ പ്രദർശിപ്പിച്ചു - ഇവയിൽ 22 വാഹന ലോഞ്ചുകളും, 81 മോഡലുകൾ അവകരിപ്പിക്കുകയും, 18 കൺസെപ്റ്റ് വാഹനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Auto Expo 2020 Major Manufactures includin BMW, Honda, Royal Enfield to Skip the event. Read more Malayalam.
Story first published: Saturday, October 12, 2019, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X