ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇറ്റാലിയൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു. 4.1 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. മുംബൈയിൽ നടന്ന ചടങ്ങിൽ സൂപ്പർകാർ അവതരിപ്പിച്ചതിനു പുറമേ പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും കമ്പനി നിർവ്വഹിച്ചു.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

കൂപ്പെയിലെ അതേ എഞ്ചിനാണ് ഹുറാക്കൻ ഇവോ സ്പൈഡർറിലും ലംബോർഗിനി വാഗ്ദാനം ചെയ്യുന്നത്. ഹുറാക്കൻ ഇവോ സ്പൈഡർ കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പിനൊപ്പമാണ് വിപണിയിലെത്തുന്നത്. ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 120 കിലോഗ്രാം ഭാരമുള്ളതാണ്.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

ലംബോർഗിനിയുടെ ഹുറാക്കൻ മോഡലുകളിൽ നിന്ന് രൂപഭേദം വരുത്താവുന്ന പതിപ്പാണ് ഇവോ സ്പൈഡർ. 17 സെക്കൻഡിനുള്ളിൽ പിൻവലിക്കാൻ കഴിയുന്ന ഇലക്ട്രോണിക്ക് ഓപ്പറേറ്റഡ് റൂഫാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

അധിക ഭാരത്തിന്റെ ഭൂരിഭാഗവും റൂഫ് ഫോൾഡിംഗ് സംവിധാനം മൂലമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ സോഫ്റ്റ്-ടോപ്പ് റൂഫ് 17 സെക്കൻഡിനുള്ളിൽ അടയ്ക്കാൻ സാധിക്കും. എങ്കിലുംഇത് വാഹനത്തിന്റെ പെർഫോമൻസിനെ കാര്യമായി ബാധിക്കില്ല.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

വെറും 3.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡറിന് കഴിയും. കൂപ്പയെക്കാൾ 0.2 സെക്കൻഡ് വേഗത കുറവാണ് ഇത് സൂചിപ്പിക്കുന്നത്. പൂജ്യം മുതൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.3 സെക്കൻഡ് മതിയാകും വാഹനത്തിന്. ഹുറാക്കൻ ഇവോ സ്പൈഡറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 325 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

കൂപ്പെയുടെ അതേ എഞ്ചിനാണ് ഹുറാക്കൻ ഇവോ സ്പൈഡറിലും കമ്പനി അവതരിപ്പിക്കുന്നത്. 5.2 ലിറ്റർ V 10 പെട്രോൾ എഞ്ചിൻ 8000 rpm-ൽ 631 bhp കരുത്തും 6500 rpm-ൽ 600 Nm torque ഉം ഉത്പാദിപ്പിക്കും.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനെ കമ്പനി ‘ലംബോർഗിനി ഡോപ്പിയ ഫ്രിസിയോൺ' (LDF) എന്ന് വിളിക്കുന്നു.

Most Read: എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

രൂപകൽപ്പനയുടെ കാര്യത്തിൽ, ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡർ കൂപ്പെയുമായി ഏകദേശം സമാനമാണ്. എന്നിരുന്നാലും ബമ്പറുകൾ, എ-സ്തംഭങ്ങൾ, പിന്നിൽ ചെറിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ എന്നിവയെല്ലാം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡറിന്റെ അണ്ടർബോഡിയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ഇത് കൂപ്പെയേക്കാൾ കൂടുതൽ എയറോഡൈനാമിക് ആക്കാൻ സഹായിക്കുന്നു.

Most Read: ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

ഫീച്ചറുകളുടെ കാര്യത്തിൽ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഹുറാക്കൻ ഇവോ സ്‌പൈഡറിൽ ലംബോർഗിനി വാഗ്ദാനം ചെയ്യുന്നത്. ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേയുമായുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയുൾപ്പടെ നിരവധി ഘടകങ്ങകൾ വാഹനത്തിൽ ഉൾപ്പെടുന്നു.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

ലെതർ, അൽകന്റാര, മറ്റ് കാർബൺ തൊലികൾ എന്നിവകൊണ്ട് നിർമ്മിച്ച പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററിയും ഹുറാക്കൻ ഇവോ സ്പൈഡറിൽ ഉണ്ട്. ലംബോർഗിനി ഒരു കാർബൺ-ഫൈബർ പായ്ക്കും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നു.

ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഇന്ത്യയിൽ അവതരിപ്പിച്ചു

ഡ്യുവൽ ക്യാമറ ടെലിമെട്രി, ഡൈനാമിക് സ്റ്റിയറിംഗ്, ഓൾ-വീൽ സ്റ്റിയറിംഗ്, ഇന്റഗ്രേറ്റഡ് വെഹിക്കിൾ ഡൈനാമിക്സ്, ടോർക്ക് വെക്റ്ററിംഗ് സിസ്റ്റം എന്നിവ ലംബോർഗിനി ഹുറാക്കൻ ഇവോ സ്പൈഡറിലെ മറ്റ് സാങ്കേതിക സവിശേഷതകളാണ്.

More from DriveSpark

Article Published On: Thursday, October 10, 2019, 15:07 [IST]
English summary
Lamborghini Huracan Evo Spyder Launched In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X