A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

ഔഡി A6 -സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. 2019 ഒക്ടോബര്‍ 24 -ന് പുതിയ പതിപ്പിനെ അവതപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

അന്തരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച മോഡലിനെ ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഔഡി A6 -ന്റെ ഏഴാം തലമുറയാണ് വിപണിയില്‍ ഉള്ളത്.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

എട്ടാം തലമുറ വിപണിയില്‍ എത്തുന്നത് നിരവധി സൗന്ദര്യപരമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റ അളവുകളില്‍ തന്നെ ഇത് കാണാന്‍ സാധിക്കും.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 7 mm നീളവും, 12 mm വീതിയും, 2 mm ഉയരവും കൂടുതലായിരിക്കും. ഇന്റീരിയറിലെയും, എക്സ്റ്റീരിയറിലെയും മാറ്റങ്ങള്‍ക്ക് ഒപ്പം തന്നെ ചെറിയ ചില സാങ്കേതിക മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

2020 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവില്‍ വരും. അതുകൊണ്ട് തന്നെ ബിഎസ് VI എഞ്ചിനോടുകൂടിയ പതിപ്പാകും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫ്രണ്ട്, റിയര്‍ ബമ്പറുകളുടെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

ഔഡിയുടെ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ് സാങ്കേതികത ഈ സെഡാനില്‍ കൂട്ടിച്ചേര്‍ക്കുന്നു എന്നതാണ് ഈ പതിപ്പിനെ ആകര്‍ഷകമാക്കുന്ന സംഗതികളില്‍ പ്രധാനം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും മുന്‍വശത്തെ സവിശേഷതകളാണ്. 18 ഇഞ്ചിന്റെ പുതിയ ഡിസൈന്‍ അലോയി വീലുകളും വാഹനത്തിന് ലഭിക്കും.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഔഡി A7, ഔഡി A8 -ലും കണ്ടിരിക്കുന്ന അകത്തളം തന്നെയാണ് A6 -നും നല്‍കിയിരിക്കുന്നത്. പുതിയ തുകല്‍ സീറ്റുകള്‍, പുതുക്കിയ ഡാഷ്‌ബോര്‍ഡ് തുടങ്ങിയ മാറ്റങ്ങളും പഴയ പതിപ്പില്‍ നിന്നും പുതിയ പതിപ്പിനെ വ്യത്യസ്തമാക്കും.

Most Read: ബ്ലുടൂത്ത് കണക്ടിവിറ്റിയോടെ ഹെല്‍മറ്റ് കൂളര്‍ പുറത്തിറക്കി ബ്ലൂആര്‍മര്‍

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

കമ്പനിയുടെ പുതിയ മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ് (MMI) സംവിധാനത്തോടെയുള്ള ഇരട്ട-ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. പുതിയ 3D സൗണ്ട് സിസ്റ്റവും, ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ച് താപനില ക്രമീകരിക്കാവുന്ന സൗകര്യവും പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

നിലവില്‍ പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് വാഹനം വിപണിയില്‍ ഉള്ളത്. അതേസമയം പുതിയ പതിപ്പില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 245 bhp കരുത്തും, 370 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ലഭ്യമാണ്. 6.8 സെക്കന്‍ഡുകള്‍ മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് കുതിക്കാന്‍. വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും ഏകദേശം 60 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

A6 -ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഔഡി

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് 50.01 ലക്ഷം രൂപയാണ് വില. മെര്‍സിഡീസ് ബെന്‍സ് E -ക്ലാസ്, ബിഎംഡബ്ല്യു 5 സീരിസ് എന്നിവരാകും പുതിയ പതിപ്പിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi is set to launch the next-gen A6 in India on October 24, 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X