രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഈ വർഷം ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ സെൽറ്റോസിനെ അവതരിപ്പിച്ചതോടെ വിപണിയിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ ശ്രേണി വിപുലീകരിക്കാൻ തുടങ്ങുകയാണ് കിയ മോട്ടോർസ്. അതിന്റെ ഭാഗമായി 2020-ൽ പുതിയ രണ്ട് മോഡലുകളെ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

പുതിയ കിയ സെൽറ്റോസ് കോംപാക്റ്റ് എസ്‌യുവിക്കായി 50,000 ത്തിലധികം ബുക്കിംഗുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം വിൽപ്പന നടക്കുന്ന എംപിവി ശ്രേണിയിലേക്കാണ് അടുത്തതായി കിയ പ്രവേശിക്കാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി കാർണിവൽ പ്രീമിയം എം‌പി‌വി ആയിരിക്കും ഇന്ത്യയിലെ കിയയിൽ നിന്നുള്ള രണ്ടാമത്തെ മോഡൽ.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

എം‌പിവി ശ്രേണിയിലെ മികച്ച വിൽപ്പന നേടുന്ന മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, എന്നിവയ്‌ക്കെതിരെ വിപണി പിടിക്കാനാണ് കാർണിവൽ എംപിവിയുമായി കിയ മോട്ടോഴ്‌സ് എത്തുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ നേരിട്ടുള്ള എതിരാളിയാകും വലുതും മികച്ചതുമായ എം‌പി‌വി മോഡൽ. ഫുൾ സൈസ് എം‌പിവി വിഭാഗത്തിൽ നിലവിൽ ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള മോഡലാണ് ഇന്നോവ.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ആന്ധ്രാപ്രദേശിലെ കിയയുടെ അനന്തപുർ പ്ലാന്റിലാണ് കാർണിവൽ നിർമ്മിക്കുക. 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ കാർണിവൽ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

അതേ മാസത്തിൽ തന്നെ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്ന കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ആഗോളവിപണിയിലെത്തുന്ന നിലവിലെ തലമുറ മോഡൽ തന്നെയാകുമെന്ന് സ്ഥിരീകരിക്കാൻ കഴിയും.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

പ്രധാന എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ 380 mm നീളവും 155 mm വീതിയും കൂടുതലും 55 mm ചെറുതുമാണ് വാഹനം. ഇന്നോവയേക്കാൾ 310 mm നീളം കൂടുതലാണ് കാർണിവലിനുള്ളത്. ഇന്നോവയുടെ വീൽബേസ് 2750 mm ആണ്.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

മൂന്നാം തലമുറ കിയ കാർണിവൽ 2015 മുതൽ ആഗോളതലത്തിൽ പ്രചാരത്തിലുള്ള വാഹനമാണ്. കാർണിവലിന്റെ ഫെയിസ്‌ലിഫ്റ്റ് പരിഷ്ക്കരണം ലഭിക്കുന്ന മോഡലായിരിക്കും ഇന്ത്യയിലേക്ക് എത്തുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

Most Read: 2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ മികച്ച സവിശേഷതകൾ കാർണിവലിൽ കിയ അവതരിപ്പിക്കും. അതിനാൽ ഇലക്ട്രിക്കലായി സ്ലൈഡുചെയ്യുന്ന പിൻവാതിൽ, ലെതർ സീറ്റിംഗ് എന്നിവ ഉൾപ്പടെ, ഒരു വലിയ സൺറൂഫ്, ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ ആപ്ലിക്കേഷനും ഇന്റർനെറ്റ് സേവനങ്ങളും (UVO Connect), ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കാം.

Most Read: ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഇതിനകം സെൽറ്റോസിൽ കാണുന്നതുപോലെയുള്ള എയർ പ്യൂരിഫയർ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതും കിയ പരിഗണിക്കുന്നു. ഇതിനുപുറമെ ഒന്നിലധികം എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർമാർ, സജീവവും നിഷ്ക്രിയവുമായ സുരക്ഷാ സവിശേഷതകളായ ഇബിഡി, എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും കാറിൽ ഉൾപ്പെടുത്തും.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ദീർഘദൂര ഡ്രൈവിംഗിന് സജീവമായ ക്രൂയിസ് കൺട്രോളും കിയ കാർണിവലിൽ അവതരിപ്പിക്കും. എം‌പിവിയുടെ 7-8 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.2 ലിറ്റർ ഡീസൽ എഞ്ചിനാകും കാർണിവൽ വാഗ്ദാനം ചെയ്യുക. ഇത് 199 bhp കരുത്തും 440 Nm torque ഉം ഉത്പാദിപ്പിക്കും.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

കിയയിൽ നിന്നുള്ള മൂന്നാമത്തെ മോഡലും 2020-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ആദ്യം മുതൽ തന്നെ ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനം തന്നെയായിരിക്കും ഇതും. സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെത്തുന്ന ഈ വാഹനത്തിന് QYI എന്നാണ കിയ പേര് നൽകിയിരിക്കുന്നത്.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ എന്നിവയുമായാകും ഈ മോഡൽ വിപണിയിൽ മത്സരിക്കുക. 2020 എക്‌സ്‌പോയിൽ ഒരു കൺസെപ്റ്റ് അല്ലെങ്കിൽ പ്രീ-പ്രൊഡക്ഷൻ മോഡലായി QYI-നെ അവതരിപ്പിക്കും. എന്നാൽ 2020 ജൂലൈയോടു കൂടി മാത്രമായിരിക്കും വാഹനത്തെ വിപണിയിലെത്തിക്കുക.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

സെൽറ്റോസിൽ കാണുന്ന സമാനമായ ഉപകരണങ്ങൾ QYI സബ് കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യും. ഒന്നിൽ കൂടുതൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളുമായി വിപണിയിലെത്താൻ സാധ്യതയുള്ള വാഹനമാണിത്. കൂടാതെ പെട്രോൾ എഞ്ചിൻ ആധിപത്യം പുലർത്താൻ സാധ്യതയുമുണ്ട്.

രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

ഹ്യുണ്ടായി വെന്യുവുമായി എഞ്ചിനുകൾ പങ്കിടും. മറ്റ് ഓഫറുകളേക്കാൾ 1.0 ടർബോ GDI പെട്രോളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സെൽറ്റോസിന് അനുസൃതമായി കണക്റ്റിവിറ്റി, സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം ടച്ച്സ്ക്രീൻ, യുവിഒ കണക്റ്റ് ഓപ്ഷനുകളും കിയ QYI വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Two Kia Models Confirmed For 2020. Read more Malayalam
Story first published: Monday, October 14, 2019, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X