2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

മാരുതി സുസുക്കി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. എല്ലാ മാസവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ കൂട്ടത്തില്‍ ഈ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ കാറും ഇടംപിടിക്കാറുണ്ട്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയിലെ മാന്ദ്യത്തിനിടെ മാരുതി സുസുക്കിയുടെ വില്‍പ്പന പിന്നോട്ട് പോയപ്പോള്‍ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലെ വിഹിതം 2.6 ശതമാനത്തോളം വര്‍ധിപ്പിച്ചു. 15.94 ശതമാനത്തില്‍ നിന്നും 18.49 ശതമാനമായിട്ടാണ് കമ്പനി ഉയര്‍ത്തിയത്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഗ്രാന്‍ഡ് i10 നിയോസ്, വെന്യു മോഡലുകളാണ് കമ്പനിയുടെ വില്‍പ്പന ഉയര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 മെയ് മാസത്തിലാണ് കോംമ്പക്ട് എസ്‌യുവി ശ്രേണിയിലേക്ക് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

2019 ഓഗസ്റ്റ് മാസത്തില്‍ ഗ്രാന്‍ഡ് i10 നിയോസിനെയും കമ്പനി അവതരിപ്പിച്ചു. വിപണിയില്‍ എത്തിയതു മുതല്‍ മികച്ച സ്വീകാര്യതയാണ് ഇരുമോഡലുകള്‍ക്കും ലഭിക്കുന്നത്. അധികം വൈകാതെ തന്നെ എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ വിറ്റാര ബ്രെസയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി വെന്യു മാറി.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

ഗ്രാന്‍ഡ് i10 -ന്റെ മൂന്നാം തലമുറയാണ് ഗ്രാന്‍ഡ് i10 നിയോസ്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന പഴയ പതിപ്പിനൊപ്പം തന്നെയാണ് പുതിയ പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറുകളുടെ പട്ടികയില്‍ നിയോസും ഇടംപിടിച്ചിട്ടുണ്ട്.

Rank Models Units Sold
1 Hyundai Elite i20 10141
2 Hyundai Grand i10 9385
3 Hyundai Venue 7942
4 Hyundai Creta 6641
5 Hyundai Xcent 1164
6 Hyundai Verna 1738
7 Hyundai Elantra 94
8 Hyundai Tucson 78
9 Hyundai Santro 3502
10 Hyundai Kona 47
2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

എന്നിരുന്നാലും, ഹ്യുണ്ടായി നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -യാണ്. പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും ജയപ്രീയ മോഡല്‍കൂടിയാണ് എലൈറ്റ് i20. സ്ഥിരമായ വില്‍പ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

2019 സെപ്തംബര്‍ മാസത്തില്‍ കൊറിയന്‍ നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനവും എലൈറ്റ് i20 തന്നെയാണ്. 10,141 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി സ്വന്തമാക്കിയത്. 9,358 യൂണിറ്റുകളുടെ വില്‍പ്പനയുമായി രണ്ടാം സ്ഥാനത്ത് ഗ്രാന്‍ഡ് i10 ഉം, 7,942 യൂണിറ്റുകളുടെ വില്‍പ്പനയുമായി വെന്യുയുമാണ് മൂന്നാം സ്ഥാനത്തുള്ളത്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

ഹ്യുണ്ടായി നിരയില്‍ നിന്നുള്ള മറ്റൊരു ജനപ്രീയ മോഡലാണ് ക്രെറ്റ. ഈ നിരയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന വാഹനം കൂടിയായിരുന്നു ക്രെറ്റ. എന്നാല്‍ നിരയിലേക്ക് പുതിയ എതിരാളികള്‍ എത്തിയതോടെ വാഹനത്തിന്റെ വില്‍പ്പന പിന്നോട്ട് പോയി.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

എന്നാല്‍ പുതിയൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ നിരവധി തവണ പുറത്ത് വന്നിരുന്നു. 2020 -ല്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read: കെടിഎം 390 അഡ്വഞ്ചറിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങങ്ങൾ പുറത്ത്

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

ക്രെറ്റയ്ക്ക് പിന്നാലെ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് സാന്‍ട്രോ പട്ടികയില്‍ ഇടം പിടിച്ചു. 3,502 യൂണിറ്റുകളുടെ വില്‍പ്പനയാണ് സെപ്തംബര്‍ മാസത്തില്‍ കമ്പനി സ്വന്തമാക്കിയത്. പഴയ മോഡലില്‍ നിന്നും നിറയെ പുതുമള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സാന്‍ട്രോയെ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കുന്നത്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

സാന്‍ട്രോയ്ക്ക് പിന്നാലെയായി ഹ്യുണ്ടായി നിരയില്‍ നിന്നുള്ള മൂന്ന് സെഡാന്‍ കാറുകളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 1,738 യൂണിറ്റുകളുടെ വില്‍പ്പനയുമായി വെര്‍ണ ആറാം സ്ഥാനത്തും, 1,138 യൂണിറ്റുകളുടെ വില്‍പ്പനയുമായി എഴാം സ്ഥാനത്ത് എക്‌സെന്റുമാണുള്ളത്.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

94 യൂണിറ്റുകളുടെ വില്‍പ്പന നടത്തി എലാന്റ്ര എട്ടാം സ്ഥാനത്തും ഉണ്ട്. എലാന്റ്രയുടെ പുതിയൊരു പതിപ്പിനെ അധികം വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കി കഴിഞ്ഞു. പുതിയ പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2019 സെപ്തംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

78 യൂണിറ്റുകളുടെ വില്‍പ്പനയുമായി ട്യൂസോണ്‍ ഒമ്പതാം സ്ഥാനത്തും, 47 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ഇലക്ട്രിക്ക് കാറയ കോന പത്താം സ്ഥാനത്തുമുണ്ട്. വരും മാസങ്ങളില്‍ കോനയുടെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വളരെ മികച്ച് തുടക്കമാണ് വിപണി കോനയ്ക്ക് സമ്മാനിച്ചതെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai car September sales in India. Read more in Malayalam.
Story first published: Friday, October 11, 2019, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X