വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

2019 മെയ് മാസത്തിലാണ് സബ് കോംമ്പക്ട് എസ്‌യുവി ശ്രേണിയിലേക്ക് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ വിറ്റാര ബ്രെസയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി വെന്യു മാറി.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

കഴിഞ്ഞ അഞ്ച് മാസത്തെ എസ്‌യുവി വിഭാഗത്തിലെ മൊത്തം വില്‍പ്പന പരിശോധിച്ചാല്‍ വെന്യു തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം. മെയ് മുതല്‍ ഇതുവരെ 42,681 യൂണിറ്റുകളെയാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 75,000 അധികം ബുക്കിങുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും കമ്പനി അറിയിച്ചു. പുതിയ ടെക്‌നോളജിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു എന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

പുതിയ ടെക്‌നോളജിയില്‍ കിയയുടെ കോംമ്പാക്ട് എസ്‌യുവി അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണിയില്‍ വെന്യുവിന്റെ മുഖ്യ എതിരാളി മാരുതി സുസുക്കി വിറ്റാര ബ്രെസ തന്നെയാണ്. 2019 മെയ് മാസം മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 40,425 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് ബ്രെസയ്ക്ക് ലഭിച്ചിരിക്കുന്നത്.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വില്‍പ്പനയില്‍ ബ്രെസയെ മറികടന്ന് വെന്യു പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തു. എന്നാല്‍ മെയ്, ജൂണ്‍, സെപ്തംബര്‍ മാസങ്ങളില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വിറ്റാര ബ്രെസ തന്നെയായിരുന്നു. 19,370 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്രയുടെ XUV300 ആണ് മൂന്നാം സ്ഥാനത്തുള്ളത്.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

17,137 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടാറ്റ നെക്‌സോണും, 16,016 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടുമാണ് ഈ ശ്രണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മറ്റ് മോഡലുകള്‍. ഹ്യുണ്ടായി നിരയില്‍ ക്രേറ്റയ്ക്ക് തൊട്ടുതാഴെയാണ് വെന്യുവിന്റെ സ്ഥാനം.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

കമ്പനിയുടെ ആദ്യ സബ് കോംമ്പക്ട് എസ്‌യുവിയില്‍ നല്‍കിയ ആകര്‍ഷമായ നൂതന ഫീച്ചേഴ്‌സാണ് വാഹന പ്രേമികളെ വെന്യുവിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. E, S, SX, SX (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു ലഭ്യമാവുക.

Most Read: ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് 13 വേരിയന്റുകളുണ്ട്. പെട്രോളിന് 6.50 ലക്ഷം രൂപ മുതലും ഡീസലിന് 7.75 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കണക്ടിവിറ്റി ഫീച്ചറായ ബ്ലൂലിങ്കാണ് വെന്യുവിലെ പുതുമ.

Most Read: ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക്ക്-ഹൈബ്രിഡ് കാറുകള്‍

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: തെറ്റായ ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്; ഉപഭോക്താവിന്റെ ബുക്കിങ് റദ്ദാക്കി ജാവ

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

അടുത്തിടെയാണ് വെന്യുവിന്റെ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം കമ്പനി അവതരിപ്പിച്ചത്. വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഡ്യുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക് ഉള്ളതെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് ബിഎസ് VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കോംമ്പക്ട് എസ്യുവിയുടെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Saturday, October 12, 2019, 12:06 [IST]
English summary
Over 42,000 Hyundai Venue SUVs Sold In 5 Months; Bags Over 75,000 Bookings. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X