മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

എസ്‌യുവി വിഭാഗം ഇന്ത്യൻ വിപണി ഏറ്റെടുക്കുന്നതിനു മുമ്പ് ഏറ്റവും ജനപ്രീതി നേടിയതും ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയതുമായ വാഹന വിഭാഗമായിരുന്നു എംപിവി. എങ്കിലും ഇപ്പോഴും എംവിപി വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രത്യേക സ്ഥാനമാണുള്ളത്.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

രാജ്യത്തെ മിക്ക വാഹന നിർമ്മാതാക്കൾക്കും മൾട്ടി പർപ്പസ് വെഹിക്കിൾ ശ്രേണിയിൽ മോഡലുകളുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിക്ക് എംപിവി വിഭാഗത്തിൽ മോഡലുകളൊന്നും തന്നെയില്ലെന്നത് ശ്രദ്ധേയാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് കമ്പനി. 2021 -ഓടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതും.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

എംപിവി വാഹനങ്ങൾക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായിയും ഇത്തരത്തിലൊരു വാഹനം വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്നതിൽ സംശയമില്ല. മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ എന്നീ വാഹനങ്ങള്‍ക്ക് എതിരാളിയാകാനാണ് ഹ്യുണ്ടായി പുതിയ എംപിവിയെ വിപണിയില്‍ എത്തിക്കുന്നത്.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഹെക്സാസ്പേസ് (HND-7) എന്ന സ്റ്റൈലിഷ് ഡിസൈൻ ആശയത്തെ 2012 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ഹ്യുണ്ടായി എംപിവിയുടെ നിർമ്മാണെന്നാണ് പ്രതീക്ഷ.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എംപിവി മോഡലാണ് മാരുതി സുസുക്കി എർട്ടിഗ. മാരുതിയുടെ ഈ എംപിവിക്ക് ഇതുവരെ നേരിട്ടുള്ള ശക്തനായ എതിരാളി ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ വിൽപ്പന സ്ഥിരതയ്‌ക്കൊപ്പം മികച്ച പ്രകടനവും എർട്ടിഗ നടത്തുന്നു.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

വാഹന വ്യവസായത്തെ പൊതുവായി ബാധിച്ചിരിക്കുന്ന മാന്ദ്യം എല്ലാ വിഭാഗങ്ങളെയും വളരെയധികം ബാധിച്ചുവെങ്കിലും മാരുതി എർട്ടിഗയുടെ വിൽപ്പനയെ ഇത് ബാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

പുതിയ വിഭാഗങ്ങളിലേക്ക് പ്രവേശിക്കാൻ ഉടനടി പദ്ധതികളൊന്നുമില്ലെന്നും അതേസമയം, ധാരാളം പഠനങ്ങൾ നടക്കുന്നുണ്ടെന്നും ഹ്യുണ്ടായി ഇന്ത്യ CEO എസ്എസ് കിം പറഞ്ഞു. വിപണിയിൽ ഒരു എം‌പി‌വി അവതിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ മാരുതി എർട്ടിഗയുടെ എതിരാളി മോഡലിൽ കമ്പനി പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Most Read: ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മരാസോ എന്നീ വാഹനങ്ങള്‍ക്ക് എതിരാളിയാകാനാണ് ഹ്യുണ്ടായി പുതിയ എംപിവിയെ വിപണിയില്‍ എത്തിക്കുന്നത്. എസ്‌യുവി ശ്രേണിയില്‍ കമ്പനി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും പുതിയ വാഹനത്തെയും കമ്പനി നിരത്തിലെത്തിക്കുക.

Most Read: ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ച കമ്പനി അടുത്തിടെ പുതിയ കുറച്ച് മോഡലുകളെയും പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ആദ്യ ഇലക്ട്രിക്ക് കാറിനെ പുറത്തിറക്കി ആ ശ്രേണിക്കും കമ്പനി ചുവടുവെച്ചു.

Most Read: ഉത്പാദനം വർധിപ്പിച്ച് കിയ; സെൽറ്റോസിനായുള്ള കാത്തിരിപ്പ് കുറയും

മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

പിന്നാലെ ഹാച്ച്ബാക്ക് ശ്രേണിയിലെ ഹ്യുണ്ടായിയുടെ ജനപ്രിയ വാഹനമായ ഗ്രാന്‍ഡ് i10-ന്റെ പുതിയ പതിപ്പായ ഗ്രാന്‍ഡ് i10 നിയോസിനെയും എലാൻട്ര ഫെയിസ്‌ലിഫ്റ്റിനെയും വിപണിയില്‍ എത്തിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെ ഇപ്പോള്‍ ക്രെറ്റയുടെ അടുത്ത തലമുറ മോഡലിനെയും കമ്പനി വിപണിയില്‍ എത്തിക്കാൻ ഒരുങ്ങുന്നത്.

More from DriveSpark

Article Published On: Saturday, October 26, 2019, 11:41 [IST]
English summary
Hyundai plans to launch MPV in 2021 to rival Maruti Ertiga. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X